CrimeNEWS

കൊലക്കേസ് പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം ഇന്നു പരോള്‍ തീരാനിരിക്കെ

പത്തനംതിട്ട: കൊലപാതക കേസില്‍ പരോളിലിറങ്ങിയ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം പുതുമല പാറയില്‍ മേലേതില്‍ മനോജ്(39) നെയാണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പു മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നാണ് പരോള്‍ കഴിഞ്ഞ് തിരികെ പോകേണ്ടിയിരുന്നത്. 2016ല്‍ പീതാംബരന്‍ എന്നയാളെ കൊലപ്പെടുത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. ഓണത്തിനോടനുബന്ധിച്ചാണ് മനോജ് പരോളില്‍ ഇറങ്ങിയത്. ഭാര്യ: സുമി.മകള്‍: പൂജ.

അതേസമയം, ബംഗളൂരുവില്‍ യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്തി രഞ്ജന്‍ റായ് എന്നയാളാണ് ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി (29)യെ കൊന്നതെന്നാണ് പോലീസ് സംശയിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

ആത്മഹത്യക്കുറിപ്പും പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ബാഗും നോട്ട്ബുക്കും സ്‌കൂട്ടിയും കണ്ടെടുത്തു. ഇയാളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ റായി കൊലക്കേസ് പ്രതി ആണെന്ന് ഒഡീഷ പോലീസിന് അറിയില്ലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരു പോലീസ് വിളിച്ച് അന്വേഷിച്ചപ്പോഴാണ് മരിച്ച റായ് കൊലപാതകക്കേസ് പ്രതിയാണെന്ന് ഒഡീഷ പോലീസിന് വ്യക്തമായത്.

ബംഗളൂരു നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ ഫ്രിഡ്ജില്‍ വെട്ടി നുറുക്കിയ നിലയിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. അതിദാരുണമായി ആണ് മഹാലക്ഷ്മി കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. മകള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷമാണ് അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയതെന്ന് അമ്മ മീന റാണ പറഞ്ഞു. ഇതിനിടെയാണ് മുക്തി രഞ്ജന്‍ റായ് എന്നയാളുമായി മഹാലക്ഷ്മി അടുത്തതെന്നാണ് പോലീസ് നിഗമനം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: