FoodLIFE

ബ്രോക്കോളിയോ കോളിഫ്‌ളവറോ? ഗുണങ്ങള്‍ അറിഞ്ഞു കഴിക്കാം

രേ കുടുംബത്തില്‍ പെട്ട ബ്രോക്കോളിയുടെയും കോളിഫ്ലവറിന്റെയും ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പതിവാണ്. ഇവ രണ്ടും ക്രൂസിഫറസ് വിഭാഗത്തില്‍ പെട്ട പച്ചക്കറികളാണ്. പോഷകമൂല്യങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കോളിഫ്ലവറിലും ബ്രോക്കോളിയിലും ഏതാണ്ട് സമാനമായ അളവിലാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ഇവ രണ്ടും ഡയറ്റില്‍ ചേര്‍ക്കുന്നത് ദഹനത്തെ സഹായിക്കും. ഇവ രണ്ടും അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ ചെറുക്കാനും കൊളസ്ട്രോള്‍ അളവു കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്.

Signature-ad

എന്നാല്‍, 100 ഗ്രാം ബ്രോക്കോളിയില്‍ ഏകദേശം മൂന്ന് ഗ്രാം ഫൈബറും രണ്ട് ഗ്രാം പ്രോട്ടീനും ഉണ്ട്. കൂടാതെ, ബ്രോക്കോളി ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ബ്രോക്കോളിയെക്കാള്‍ കോളിഫ്ലവറില്‍ കലോറി കുറവാണ്. 100 ഗ്രാമില്‍ ഏകദേശം 27 കലോറി മാത്രമേയുള്ളൂ. കോളിഫ്ലവറില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്.

ഫൈബറിന്റെയും പ്രോട്ടീനിന്റെയും കാര്യത്തില്‍ ബ്രൊക്കോളിയാണ് മുന്നില്‍. കൂടാതെ കോളിഫ്ലവറില്‍ ഉള്ളതിനെക്കാള്‍ ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, കെ, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാകെ കോളിഫ്ലവറില്‍ കാണാത്ത വിറ്റാമിന്‍ എ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. അതേസമയം, ബ്രോക്കോളിയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്.

 

 

Back to top button
error: