NEWSWorld

ശൗചാലയമാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു; മനുഷ്യ വിസര്‍ജ്യത്തില്‍ കുളിച്ച് ജനങ്ങളും വാഹനങ്ങളും

ബീജിംഗ്: ചൈനയിലെ നാനിംഗില്‍ പുതുതായി സ്ഥാപിച്ച ശൗചാലയമാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് അഗ്‌നിപര്‍വതം പോലെ പൊട്ടിത്തെറിച്ചു. വാഹനങ്ങളും പൊതുജനങ്ങളും മനുഷ്യ വിസര്‍ജ്യത്തില്‍ കുളിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സെപ്തംബര്‍ 24 നാണ് പുതുതായി സ്ഥാപിച്ച മലിനജല പൈപ്പ് ലൈന്‍ പൊട്ടിയത്. 33 അടി ഉയരത്തിലാണ് മനുഷ്യ വിസര്‍ജ്യം തെറിച്ചത്. കാറുകളും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും മനുഷ്യവിസര്‍ജ്യത്തില്‍ കുളിച്ചു.

Signature-ad

ചൈനയിലെ നാനിംഗില്‍ പ്രഷര്‍ പരിശോധിക്കുന്നതിനിടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിത്തെറിച്ചുവെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തുവന്ന കാറിലെ ഡാഷ്‌ക്യാമിലെ വിഡിയോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുന്നതും, മനുഷ്യവിസര്‍ജ്യം കലര്‍ന്ന ഓറഞ്ച് നിറമുള്ള വെള്ളം ആകാശത്തേക്ക് തെറിക്കുന്നതും കാണാം. കാറിന്റെ ചില്ലുകളില്‍ മാലിന്യം നിറയുന്നതും കാണാം.

ഇരുചക്രവാഹനയാത്രികരും കാല്‍നടയാത്രികരും മാലിന്യത്തില്‍ കുളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. റോഡ് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ മലിനജല പൈപ്പ് പൊട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എന്‍ജിനീയര്‍മാര്‍ പ്രഷര്‍ പരിശോധന നടത്തിയപ്പോഴാണ് പൈപ്പ് ലൈന്‍ പൊട്ടിയതെന്നാണ് ഔദ്യോഗിക വിവരം. പൈപ്പ് പൊട്ടിയതില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശം ശുചീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

 

Back to top button
error: