KeralaNEWS

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം, സംഭവം കൊച്ചി തേവരയിൽ

   ബൈക്ക് പോസ്റ്റിലിടിച്ച് 2 പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിക്ക് കൊച്ചി∙ തേവരയിലെ ലൂര്‍ദ് പള്ളിക്കു സമീപമാണ് അപകടം. സൂഫിയാന്‍റെ മകന്‍റെ നൂലുകെട്ട് ചടങ്ങ് ഇന്നു നടക്കാനിരിക്കെയാണ് ദാരുണസംഭവം.

ഐസ്ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരി മീനാക്ഷിയുമായി കടയിലേക്ക് പോകുകയായിരുന്നു സൂഫിയാന്‍. ബൈക്ക് അമിതവേഗത്തിൽ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

Signature-ad

ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് വീണു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: