KeralaNEWS

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

കണിയാപുരം സ്വദേശി അലന്റെ കാറാണ് കത്തിനശിച്ചത്. കാറിന്റെ മുന്നില്‍നിന്ന് പുക ഉയരുന്നത് കണ്ട അലന്‍ കാര്‍ ഓഫ് ചെയ്ത് ഇറങ്ങി ഓടുകയായിരുന്നു. തീ പടരുന്നതുകണ്ട് നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Signature-ad

കഴക്കൂട്ടത്തുനിന്ന് എത്തിയ അഗ്നിശമനസേന അംഗങ്ങളാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് സെന്ററില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചുനോക്കുന്നതിനിടയിലായിരുന്നു വാഹനത്തിന് തീപ്പിടിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: