IndiaNEWS

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവ് പിന്തുണ വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

മുംബൈ: പ്രധാനമന്ത്രി പദവി വാഗ്ദാനവുമായി ഒരു മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. തനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ് ആ വാഗ്ദാനം നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പുരില്‍ നടന്ന ജേണലിസം അവര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയാകണമെന്നൊരു ആഗ്രഹം തനിക്കില്ല. ഒരു പ്രത്യയശാസ്ത്രവും ബോധ്യവും പിന്തുടരുന്ന ആളാണ് താനെന്ന് ആ നേതാവിനോട് പറഞ്ഞു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്തത് നല്‍കിയ പാര്‍ട്ടിയിലാണ് ഞാന്‍ ഇപ്പോഴുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ വശീകരിക്കാന്‍ കഴിയില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, ആരാണ് ഗഡ്കരിയെ സമീപിച്ചതെന്നോ എന്നാണ് സംഭവമെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

Signature-ad

പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും നൈതിക കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഗഡ്കരി ഓര്‍മിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: