LocalNEWS

മുട്ടയിടുമെന്ന വ്യാജേന പൂവന്‍ കോഴികളെ വിറ്റു, മലയാളികളെ പറ്റിക്കുന്നത് തമിഴ്നാട് സംഘം

ആലപ്പുഴ : മുട്ടക്കോഴിയെ വളര്‍ത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിച്ച് തമിഴ്നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതില്‍ കൂടുതലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളാകും. ഗുണനിലവാരമുള്ള മുട്ടക്കോഴികളെ കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നല്‍കു്നുണ്ടെങ്കിലും റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്.

വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ശരിയായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വരുമാനം നേടാം. ഇതിനായി നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ എന്നീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്താല്‍ കൂടുതല്‍ മുട്ട ലഭിക്കും.

Signature-ad

കെണിയില്‍ വീഴുന്നത് വിലക്കുറവില്‍

പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അത്യുത്പാദന – രോഗപ്രതിരോധ ശേഷി കൂടുതലാണ്

മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില

വകുപ്പ് വഴി വിതരണം ചെയ്യുമ്പോള്‍ 50 രൂപ സബ്‌സിഡി പ്രകാരം 120 രൂപയ്ക്ക് ലഭിക്കും

ഇതേ പ്രായമുള്ള തമിഴ്‌നാടന്‍ കോഴികള്‍ 60-80 രൂപ നിരക്കില്‍ വീട്ടിലെത്തിക്കുന്ന സ്വകാര്യ ഏജന്‍സികളുമുണ്ട്
രോഗപ്രതിരോധശേഷി കുറവായതിനാല്‍ വളര്‍ത്തിയെടുക്കാന്‍ പാടാണ്. ഇവയില്‍ നിന്ന് നാടന്‍കോഴികളിലേക്കും രോഗം പടരാം

ലാഭം പ്രതീക്ഷിച്ചാണ് തമിഴ്‌നാടന്‍ കോഴികളെ കര്‍ഷകര്‍ കൂടുതലായി വാങ്ങുന്നത്

പൂവന്മാര്‍ ഫാമിന് പുറത്ത്

പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ ഫാമുകളില്‍ നിന്ന് ഏജന്റുമാര്‍ വില കുറച്ച് വാങ്ങി ഇതോടൊപ്പം മുട്ടക്കോഴി കുഞ്ഞുങ്ങളെ കലര്‍ത്തിയാണ് വില്പന. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കാറില്ല. ഒരുമാസം പ്രയമാകുമ്പോള്‍ റോഡരികില്‍ വലകെട്ടി വില്പനയ്ക്കെത്തിക്കും. ഇവരുടെ ഏജന്റുമാര്‍ ഇരുചക്ര വാഹനങ്ങളില്‍ വീടുകളിലും എത്തിക്കാറുണ്ട്. മൂന്നുമാസം കൊണ്ടേ പൂവന്‍ കോഴികളെ തിരിച്ചറിയാനാവൂ. ആറുമാസം വേണ്ടിവരും പൂവന്‍ കോഴി ഇറച്ചിപ്പരുവമാകാന്‍. തീറ്റച്ചെലവ് കൂടുന്നതിനാലാണ് ഫാമുകള്‍ പൂവന്‍ കോഴികളെ തുടക്കത്തിലേ ഒഴിവാക്കുന്നത്.45 ദിവസം കൊണ്ട് ഇറച്ചിയാകുന്ന കോഴികളോടാണ് കര്‍ഷകര്‍ക്ക് താത്പര്യം.

തീറ്റ വില (50കിലോയ്ക്ക്) 2,250രൂപ

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: