CrimeNEWS

അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു; കുഞ്ഞുമായി യുവതി സ്വയം ചാടിയതെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്ര അഞ്ചാം പീടികയില്‍ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണ് മരിച്ചനിലയില്‍. അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടി കൃഷ്ണന്റെ മകള്‍ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷാ സേനയുടെ ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുചുകുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: