Month: September 2024

  • Kerala

    അമേരിക്കയില്‍ മലയാളി നവവധു മരിച്ചു; വിവാഹം കഴിഞ്ഞത് നാലുമാസം മുന്‍പ്

    കോട്ടയം: അമേരിക്കയില്‍ എന്‍ജിനീയറായ നവവധു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു. ഭര്‍ത്താവ് അതുല്‍ ഫേസ്ബുക്കില്‍ എന്‍ജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അമ്മ എം.സി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി.സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി). മൃതദേഹം ഞായറാഴ്ച വൈകിട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെയ്ന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയില്‍.  

    Read More »
  • Crime

    കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായവില്‍പന: ‘വാറ്റാപ്പി’യും ‘അങ്കിളും’ അകത്ത്

    എറണാകുളം: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്പന നടത്തിവന്നവര്‍ എക്‌സൈസിന്റെ പിടിയില്‍. പുക്കാട്ടുപടി സ്വദേശിയും ഇപ്പോള്‍ തേവയ്ക്കല്‍ താമസിക്കുകയും ചെയ്യുന്ന മണലിക്കാട്ടില്‍ വീട്ടില്‍ സന്തോഷ് (അങ്കിള്‍-54), കാക്കനാട് കൊല്ലംകുടിമുകള്‍ സ്വദേശി മണ്ണാരംകുന്നത്ത് വീട്ടില്‍ കിരണ്‍ കുമാര്‍ (വാറ്റാപ്പി-35) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം എക്‌സൈസ് റെയ്ഞ്ച് എന്നിവരുടെ പിടിയിലായത്. ഇവരുടെ വാഹനങ്ങളില്‍നിന്നും വാടകവീട്ടില്‍ നിന്നുമായി ആകെ 20 ലിറ്റര്‍ ചാരായം കണ്ടെത്തി. കൂടാതെ ചാരായം നിര്‍മിക്കാന്‍ പാകമാക്കി വെച്ചിരുന്ന 950 ലിറ്റര്‍ വാഷ്, ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങള്‍, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാലു പ്രഷര്‍ കുക്കറുകള്‍, ചാരായം നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അര ലിറ്റര്‍ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിക് കുപ്പികള്‍, ചാരായം നിറച്ച കുപ്പികള്‍, സീല്‍ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തു. ചാരായ വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഇവരുടെ ഓട്ടോറിക്ഷ, നാനോ കാര്‍,…

    Read More »
  • Kerala

    സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം

    കൊച്ചി: ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. മലയാളികള്‍ക്ക് എന്നും കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് മലയാളികള്‍ ആഘോഷിക്കാറുള്ളത്. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവന്‍ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവര്‍ഷ മാസമായ പൊന്നിന്‍ ചിങ്ങത്തിലാണ് ഓണം വരുന്നത്. ഓണം കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ്. അത്തം നാളില്‍ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാള്‍ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വായനക്കാര്‍ക്കും ന്യൂസ്‌ദെന്‍ ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.  

    Read More »
  • Kerala

    കണ്ണീരോണം: കോട്ടയം സ്വദേശികളായ 3 സ്ത്രീകളുടെ പ്രാണൻ കവർന്ന് കാഞ്ഞങ്ങാട്  അപകടം, നെഞ്ചകം തകർന്ന് നാട്

        ആഹ്ലാദത്തിൻ്റെ ആരവങ്ങൾ എത്ര പെട്ടെന്നാണ് നിലച്ചത്. അടങ്ങാത്ത സങ്കടങ്ങളുടെ ആർത്തനാദം ക്ഷണനേരം കൊണ്ട് ഒരു നാടിനെയാകെ പിടിച്ചുലച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ എയ്ഞ്ചലീന ഏബ്രഹാം, ആലീസ് തോമസ്, ചിന്നമ്മ ഉതുപ്പായ് എന്നീ 3 സ്ത്രീകൾ കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച ദാരുണ സംഭവത്തിൻ്റെ നടുക്കത്തിലാണ് തിരുവോണപ്പുലരിയിൽ കേരളം മിഴി തുറന്നത്. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിന്റെയും കോട്ടയം ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെ മകൾ മാർഷയുടെയും വിവാഹമായിരുന്നു ഇന്നലെ. കള്ളാർ സെന്റ് തോമസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഇന്നലെ (ശനി) രാവിലെ മലബാർ എക്സ്പ്രസിലാണ് ചിങ്ങവനത്തു നിന്ന് 52 പേർ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയത്. അവിടെ നിന്ന് ബസിലാണ്  കള്ളാറിലേക്ക് പോയത്. വിവാഹ ശേഷം രാത്രി തന്നെ മലബാർ എക്സ്പ്രസിൽ തിരിച്ചു മടങ്ങാനായിരുന്നു പ്ലാൻ. പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞ്  ഭക്ഷണവും കഴിച്ച് ആഹ്ലാദപൂർവ്വം 2 ബസുകളായി സംഘം സന്ധ്യയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. സ്റ്റേഷനോടു ചേർന്നുള്ള…

    Read More »
  • Crime

    വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്‍; വഞ്ചിതരായത് 15-ഓളം സ്ത്രീകള്‍

    ഭുവനേശ്വര്‍: യുവതികളെ വിവാഹം കഴിച്ച് അശ്ലീല വീഡിയോകള്‍ പകര്‍ത്തിയശേഷം പണവും സ്വര്‍ണവും കൊള്ളയടിക്കുന്ന യുവാവ് പിടിയിലായി. ഒഡീഷയിലെ അങ്കുള്‍ സ്വദേശി ബിരാഞ്ചി നാരായണ്‍നാഥി(43)നെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 15-ഓളം സ്ത്രീകളെ ഇയാള്‍ കബളിപ്പിച്ചതായും പണവും സ്വര്‍ണവും ഉള്‍പ്പെടെ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. കട്ടക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ രണ്ടാംവിവാഹത്തിന് പരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ ബന്ധപ്പെട്ടിരുന്നത്. പല പേരുകളിലാണ് വിവിധ വെബ്സൈറ്റുകളില്‍ പ്രതി രജിസ്റ്റര്‍ ചെയ്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ വിവാഹം ആലോചിച്ചിരുന്നത്. റെയില്‍വേ, ആദായനികുതി വകുപ്പ്, കസ്റ്റംസ് എന്നിങ്ങനെ പലരോടും പല വകുപ്പുകളിലാണ് ജോലിയെന്നും പറയും. പിന്നാലെ വിവാഹം നടത്തിയശേഷം പങ്കാളിക്കൊപ്പമുള്ള സ്വകാര്യവീഡിയോ ഫോണില്‍ പകര്‍ത്തും. തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍പണവും സ്വര്‍ണവും കൈക്കലാക്കുന്നതായിരുന്നു പ്രതിയുടെ രീതി. കട്ടക്ക് സ്വദേശിനിയായ പരാതിക്കാരിയെയും ഇയാള്‍ സമാനരീതിയിലായിരുന്നു കബളിപ്പിച്ചത്. പരാതിക്കാരിയുടെ ആഭ്യഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിനുശേഷം 2023-ലാണ് യുവതി രണ്ടാംവിവാഹത്തിനായി…

    Read More »
  • India

    ”സ്ത്രീകളുടെ വോട്ട് പോട്ട്, അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം മദ്യനിരോധനം പിന്‍വലിക്കും”

    പട്‌ന: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ മദ്യനിരോധനം പിന്‍വലിക്കുമെന്നു ജന്‍ സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ രണ്ടിനു പ്രശാന്ത് കിഷോര്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ജന്‍ സുരാജ് അധികാരത്തിലേറിയാല്‍ ഒരു മണിക്കൂറിനകം മദ്യ നിരോധനം അവസാനിപ്പിക്കും. ബിഹാറില്‍ മദ്യനിരോധനം കടലാസില്‍ മാത്രമേ ഉള്ളുവെന്നും മദ്യത്തിന്റെ ഹോം ഡെലിവറി നിര്‍ബാധം നടക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു. സമ്പൂര്‍ണ മദ്യനിരോധനം കാരണം ബിഹാര്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നികുതി വരുമാനമാണു നഷ്ടമാകുന്നത്. സ്ത്രീകളുടെ വോട്ടു കിട്ടിയാലും ഇല്ലെങ്കിലും ബിഹാറിന്റെ താല്‍പര്യത്തിനു വിരുദ്ധമായ മദ്യ നിരോധനത്തിനെതിരെ സംസാരിക്കുമെന്നു പ്രശാന്ത് കിഷോര്‍ നയം വ്യക്തമാക്കി. ബിഹാറില്‍ 2016ലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.

    Read More »
  • Crime

    വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം. വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലിരുന്ന അമ്മയെ സഹായിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.    

    Read More »
  • Kerala

    ഓണാഘോഷത്തിനിടെ തീറ്റമത്സരത്തില്‍ പങ്കെടുത്തയാള്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു

    പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു.

    Read More »
  • LIFE

    ഭര്‍ത്താക്കന്മാര്‍ വഴിതെറ്റുന്നത് തടയാന്‍ ഭാര്യമാര്‍ക്ക് ‘സെക്സ് അപ്പീല്‍’ പരിശീലനം! ക്യാമ്പിന് വന്‍ സ്വീകാര്യത

    ചൈനയിലെ മധ്യവയസ്‌കരായ ഭാര്യമാര്‍ക്ക് സെക്സ് അപ്പീല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ചൈനീസ് അക്കാദമി. മധ്യവയസ്‌കരായ ദമ്പതികള്‍ക്കിടയില്‍ വേര്‍പിരിയലുകള്‍ വ്യാപകമാവുകയും പുരുഷന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സെക്സ് അപ്പീല്‍ പരിശീലന ക്യാമ്പ് എന്ന ആശയവുമായി ഒരു ചൈനീസ് അക്കാദമി രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. പുരുഷന്മാര്‍ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അക്കാദമി വക്താക്കള്‍ പറയുന്നത്. ജൂലൈയില്‍, ഷെജിയാങ് പ്രവിശ്യയിലെ കിഴക്കന്‍ നഗരമായ ഹാങ്ഷൗവില്‍ ആണ് പരീക്ഷണാര്‍ത്ഥത്തില്‍ നടത്തിയ അക്കാദമിയുടെ ആദ്യ ക്യാമ്പ് നടന്നത്. നിരവധി സ്ത്രീകളാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത്. 420 യുഎസ് ഡോളറാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സുവര്‍ണാവസരം എന്ന പരസ്യ വാചകത്തോടെയാണ് അക്കാദമി ക്യാമ്പിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്.…

    Read More »
  • India

    മോദിക്ക് പുതിയ കൂട്ട്! ദീപ്ജ്യോതിയെ ഒക്കത്തിരുത്തിയും കളിപ്പിച്ചും ചുംബിച്ചും പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂട്ടായി 7, ലോക് കല്ല്യാണ്‍ മാര്‍ഗ് വസതിയില്‍ പുതിയ അതിഥിയെത്തി. ദീപ്ജ്യോതി എന്ന് പേരിട്ടിരിക്കുന്ന ഒരു പശുക്കിടാവ് ആണ് പുതിയ അതിഥി. പുതിയ കൂട്ടിനെക്കുറിച്ച് മോദി തന്നെയാണ് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. ‘7, ലോക് കല്യാണ്‍ മാര്‍ഗിലെ പുതിയ അംഗം, ദീപ്‌ജ്യോതി ശരിക്കും ആരാധ്യയാണ്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചത്. പശുക്കിടാവുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. ‘ഗാവ്ഃ സര്‍വസുഖ് പ്രദാഃ എന്നാണ് നമ്മുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത്. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പുതിയ അംഗം എത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ അമ്മപ്പശു ഒരു പുതിയ പശുക്കിടാവിനെ പ്രസവിച്ചു. അതിന്റെ നെറ്റിയില്‍ പ്രകാശത്തിന്റെ അടയാളമുണ്ട്. അതിനാല്‍ ഞാന്‍ അതിന് ‘ദീപ്‌ജ്യോതി’ എന്ന് പേരിട്ടു’ എന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്. പശുക്കിടാവിനെ പ്രധാനമന്ത്രി കയ്യിലേന്തി നടക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.  

    Read More »
Back to top button
error: