IndiaNEWS

അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് 22 കാരന് ശസ്ത്രക്രിയ, വയറ്റിൽ നിന്നും കണ്ടെടുത്തത് ഒരുകൂട്ടം ലോഹ ഉപകരണങ്ങള്‍…!

       അതികഠിനമായ വയറുവേദനയുമായി ആശുപത്രിയില്‍  ചികിത്സ തേടിയെത്തിയ 22 കാരന്റെ ആമാശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒന്നല്ല, ഒരുകൂട്ടം ലോഹനിർമ്മിത ഉപകരണങ്ങള്‍. താക്കോല്‍ വളയം, ചെറിയ കത്തി, നെയില്‍ കട്ടര്‍ തുടങ്ങിയ വസ്തുക്കളാണ് നീക്കം ചെയ്തത്. ബിഹാറിലെ ചമ്പാരണ്‍ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയ യുവാവ് സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വയറുവേദന കൊണ്ട് പുളഞ്ഞ യുവാവിനെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എക്സ്-റേ പരിശോധനയിലാണ് യുവാവിന്റെ വയറ്റില്‍ ലോഹ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മാനസികരോഗ ചികിത്സയ്ക്ക് വിധേയനായിരുന്നു യുവാവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അമിത് കുമാര്‍ പറഞ്ഞു.

Signature-ad

താക്കോല്‍ വളയമാണ് ആദ്യം യുവാവിന്റെ ആമാശയത്തില്‍ നിന്ന് നീക്കിയത്. തുടര്‍ന്ന് രണ്ട് താക്കോല്‍, നാലിഞ്ച് നീളമുള്ള കത്തി, രണ്ട് നെയില്‍ കട്ടറുകള്‍ എന്നിവ നീക്കം ചെയ്തു. അടുത്തകാലത്താണ് ലേഹവസ്തുക്കള്‍ അകത്താക്കുന്ന സ്വഭാവം ആരംഭിച്ചതെന്ന് യുവാവ് സമ്മതിച്ചതായി ഡോക്ടര്‍ പറഞ്ഞു. സുഖം പ്രാപിച്ചുവരുന്ന യുവാവ് ഈ ആഴ്ച തന്നെ ആശുപത്രിവിടും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: