Month: August 2024

  • Kerala

    മുകേഷിനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശം; പരാതികള്‍ പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയായേക്കും

    കൊല്ലം: എം. മുകേഷ് എം.എല്‍.എയ്‌ക്കെതിരേ ഉണ്ടായ പരാതിയും ആരോപണവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ എം.എല്‍.എയ്‌ക്കെതിരായ ആരോപണം ദോഷംചെയ്യുമെന്ന് അംഗങ്ങള്‍ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങള്‍ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം. കൊല്ലത്ത് പ്രതിപക്ഷസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്ക് ദോഷമാകുമെന്നും അഭിപ്രായമുണ്ടായി. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍തീരുമാനം ഉചിതമായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പരാതി അതിഗൗരവത്തോടെ അന്വേഷിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കൊല്ലത്തെ സംഭവങ്ങള്‍ സംസ്ഥാനനേതൃത്വത്തെ അറിയിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണത്തിന്റെപേരില്‍ അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് ജില്ലാനേതൃത്വവും. എം.എല്‍.എ. എന്നനിലയില്‍ മുകേഷ് ആരോപണമൊന്നും നേരിടുന്നില്ല. സിനിമാതാരം എന്നനിലയിലുള്ള ആരോപണത്തിന്റെപേരില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. ഇത്തരം ആരോപണങ്ങളുടെപേരില്‍ പ്രതിപക്ഷ എം.എല്‍.എമാരൊന്നും രാജിവെച്ചിട്ടില്ല. ആരോപണങ്ങളുടെപേരില്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നവരെ തെറ്റുകാരല്ലെന്നുകണ്ടാല്‍ തിരികെക്കൊണ്ടുവരാനാകും. എന്നാല്‍, എം.എല്‍.എ. സ്ഥാനം രാജിവെച്ചാല്‍ പാര്‍ട്ടി തീരുമാനിച്ച് മാത്രം തിരികെക്കൊണ്ടുവരാനാവില്ല. ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങുംമുന്‍പേ രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് നിലപാട്.…

    Read More »
  • Crime

    കാമുകനൊപ്പം ജീവിക്കാന്‍ മകളെ കഴുത്തറുത്തു കൊന്ന് യുവതി; പ്രചോദനമായത് ‘ക്രൈം പട്രോള്‍’ സീരീസ്

    പട്ന: കാമുകനൊപ്പം ജീവിക്കാന്‍ മകളെ കഴുത്തറുത്ത് കൊന്ന് യുവതി. മൂന്നു വയസുള്ള കുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കാട്ടില്‍തള്ളിയത്. ബിഹാറിലെ മുസഫര്‍പുരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസഫര്‍പുര്‍ മിനാപുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളിബാഗ് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം പുറംലോകമറിഞ്ഞതിനു പിന്നാലെ മുസഫര്‍പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടില്‍ തന്നെ കഴിയുന്ന കാജല്‍ എന്ന യുവതി കുറ്റം സമ്മതിച്ചത്. കുട്ടിയെ കത്തി കൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ശരീരം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി അടുത്തുള്ള കാട്ടില്‍ തള്ളുകയായിരുന്നു. യുവതിയുടെ ഭര്‍തൃവീട്ടിലെത്തി അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ നിലത്തും ടെറസിലും സിങ്കിലുമെല്ലാം രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനായ…

    Read More »
  • Kerala

    ”തുളസീദാസ് രാത്രി മുറിയിലേക്ക് വിളിപ്പിച്ചു; നായകനടന്മാരെ അറിയിച്ചപ്പോള്‍ പരിഹാസം”

    കണ്ണൂര്‍: സംവിധായകന്‍ തുളസീദാസില്‍നിന്നു തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ഉഷ പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായ ഉഷ, കണ്ണൂരില്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായി എത്തിയതായിരുന്നു. ‘മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുദിവസം രാത്രി 11ന് എന്നോട് മുറിയിലേക്കു ചെല്ലാന്‍ പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചു സംസാരിക്കാനാണെന്നു പറഞ്ഞു. നാളെ സംസാരിക്കാമെന്നു പറഞ്ഞു ഞാന്‍ പോയില്ല. ഇക്കാര്യം ചിത്രത്തിലെ നായകനടന്മാരായ മുകേഷിനോടും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ച ആളോടും പറഞ്ഞപ്പോള്‍ എന്നെ കളിയാക്കി. പിന്നീട് ആ ചിത്രത്തില്‍ എന്റെ വേഷത്തിന്റെ പ്രാധാന്യം കുറച്ചു. തുളസീദാസിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയുടെ എതിര്‍വശത്തുമുള്ള മുറി തന്നു. ഇദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നതുകൊണ്ട് വേറെ മുറി വേണമെന്നു ഞാന്‍ വാശിപിടിച്ചു. അവര്‍ തന്നില്ല. അഭിനയിക്കാതെ ഞാന്‍ ആലപ്പുഴയിലേക്കു മടങ്ങി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്ക് എന്റെ മുന്നില്‍വച്ചു തന്നെ ഇദ്ദേഹത്തില്‍നിന്നു മോശം അനുഭവമുണ്ടായി. രാത്രി അവരുടെ വാതിലില്‍ ആരോ…

    Read More »
  • Crime

    ഡോക്ടറുടെ സംശയം യാഥാര്‍ഥ്യമായി, ശുചിമുറിയില്‍ ഒളികാമറ; വണ്ടാനം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

    ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍എച്ച്എം താത്ക്കാലിക ജീവനക്കാരനാണ് സുനിലാല്‍. ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സിസിടിവി പരിശോധനയില്‍ ഇയാള്‍ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശുചിമുറിയില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.  

    Read More »
  • Kerala

    രാജിവച്ചിട്ടില്ലെന്ന് സരയു, വ്യക്തിപരമായി എതിര്‍പ്പുണ്ടെന്ന് അനന്യ; കൂട്ടരാജിക്ക് പിന്നാലെ വീണ്ടും അമ്മയില്‍ ഭിന്നത

    കോഴിക്കോട്: അമ്മ കൂട്ടരാജി തീരുമാനം തള്ളി എക്‌സിക്യുട്ടീവ് അംഗം സരയു മോഹന്‍. താന്‍ രാജിവച്ചിട്ടില്ല. ഇപ്പോഴും നിര്‍വാഹക സമിതി അംഗമാണ്. കോലാഹലങ്ങളില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് മോഹന്‍ലാല്‍ രാജിവച്ചതെന്നും സരയു ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സരയുവിന്റെ വാക്കുകള്‍: ഞാനിതുവരെ കമ്മിറ്റിയില്‍ രാജി സമര്‍പ്പിച്ചിട്ടില്ല. അമ്മ യോഗത്തിലും അങ്ങനെയൊരു നിലപാടാണ് എടുത്തത്. കൂട്ടരാജിയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. കുറച്ചുപേര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ‘അമ്മ’ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട ഒരു വാര്‍ത്താസമ്മേളനമായിരുന്നില്ല അത്. അമ്മയും ചലച്ചിത്ര മേഖലയിലെ എല്ലാ പ്രവര്‍ത്തകരും അഡ്രസ് ചെയ്ത് നടത്തപ്പെടേണ്ടിയിരുന്ന ഒരു വാര്‍ത്താസമ്മേളനമായിരുന്നു. അതുതന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും പങ്കുവച്ചിട്ടുള്ള അഭിപ്രായം. ഇത്തരം കോലാഹലങ്ങളിലും ഇടപെടലുകളിലും താല്‍പര്യമില്ലാത്ത അദ്ദേഹത്തിന്റേതായ സൈലന്റ് സ്‌പേസില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് മോഹന്‍ലാല്‍. ഒരുപക്ഷേ അതായിരിക്കാം അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. നാളെ മുതല്‍ നമ്മളോട് സഹകരിക്കില്ല എന്ന രീതിയിലൊന്നുമല്ല അദ്ദേഹം സംസാരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. ഞാനും…

    Read More »
  • Crime

    പിതാവ് താക്കോല്‍ നല്‍കിയില്ല; മലപ്പുറത്ത് 21 കാരന്‍ കാര്‍ കത്തിച്ചു

    മലപ്പുറം: താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിന്റെ കാര്‍ കത്തിച്ചു . മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് കാര്‍ കത്തിച്ചത്. പിതാവിന്റെ പരാതിയില്‍ 21കാരനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    സ്ഥാനമേറ്റ് രണ്ടുമാസത്തിനിടെ കൂട്ടരാജി; ‘അമ്മ’യില്‍ ഇനിയെന്ത്?

    കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷപദവിയിലേക്കു പുതിയയാളെ തിരഞ്ഞെടുക്കേണ്ടി വരും. സ്ഥാനമൊഴിഞ്ഞ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയൊരു ഊഴത്തിനില്ല. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖര്‍ നേതൃത്വത്തില്‍നിന്നു മാറിനിന്നാല്‍ സംഘടന ദുര്‍ബലമാകുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സും കൈനീട്ടവുമുള്‍പ്പെടെ സേവനങ്ങളില്‍ പലതും പ്രതിസന്ധിയിലാകുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും രാജി അനിവാര്യമാണെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. പുതിയ നേതൃത്വത്തിനു കീഴില്‍ സംഘടന നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയര്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയും ബാക്കിയുള്ളവര്‍ തുടരുകയും ചെയ്യണമെന്ന വാദത്തിനു ചര്‍ച്ചയില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല. എങ്കിലും, എല്ലാവരും രാജിവയ്ക്കുന്നത് ഒളിച്ചോട്ടമാണെന്നു ചിലര്‍ വിമര്‍ശനമുന്നയിച്ചു. നിലവിലെ കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി 2 മാസം തുടരുമെങ്കിലും ആര്‍ക്കും പദവികളുണ്ടാകില്ല. വീണ്ടും ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും വേണ്ടിവരും. 506 അംഗങ്ങളുള്ള സംഘടനയില്‍ പുതുനേതൃത്വം ഉണ്ടാകണമെങ്കില്‍ യുവനിര മുന്നോട്ടുവരേണ്ടി വരും. തിരക്കുള്ള നായകനിര ഇതിനു തയാറാകുമോയെന്ന ചോദ്യമുയരുന്നുണ്ട്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി 2 മാസത്തില്‍ താഴെ മാത്രമാണു പ്രവര്‍ത്തിച്ചത്. ജൂണ്‍ 19നാണ്…

    Read More »
  • Kerala

    എന്‍.സി.പി. മന്ത്രി മാറാന്‍ സാധ്യത; ചാക്കോയും തോമസ് കെ. തോമസും പവാറിനെ കാണും

    ആലപ്പുഴ: എന്‍.സി.പി.യിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സാധ്യത. കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനു വേണ്ടിയാകുമിത്. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചന. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസും അടുത്തദിവസം ശരദ്പവാറിനെ കാണും. പവാര്‍ സമ്മതിച്ചാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കും. എന്‍.സി.പിയിലെ രണ്ട് എം.എല്‍.എമാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതിനിടെ, കോണ്‍ഗ്രസില്‍നിന്നു പി.സി. ചാക്കോയെത്തി എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്ന് ചാക്കോ പറഞ്ഞതോടെ തോമസ് കെ. തോമസ് കലാപക്കൊടിയുയര്‍ത്തി. തുടര്‍ന്ന്, അദ്ദേഹത്തിന്റെ അനുകൂലിയായ എന്‍. സന്തോഷ് കുമാറിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു ചാക്കോ മാറ്റുകയുംചെയ്തു. മാത്രമല്ല, പുതുതായി പാര്‍ട്ടിയിലെത്തിയ പ്രവാസിവ്യവസായി റെജി ചെറിയാന്‍, കുട്ടനാട് മണ്ഡലത്തില്‍ നോട്ടമിട്ടപ്പോള്‍ പി.സി. ചാക്കോ പിന്തുണ നല്‍കി. അടുത്ത തവണ സീറ്റു കിട്ടില്ലെന്ന സാഹചര്യമുയര്‍ന്നതോടെ തോമസ് കെ. തോമസ് അതൃപ്തി പരസ്യമാക്കി. എന്നാലിപ്പോള്‍…

    Read More »
  • Crime

    ‘ഷൂട്ടിംഗ് സെറ്റില്‍വെച്ച് കടന്നുപിടിച്ചു’; ജയസൂര്യക്കെതിരെ വീണ്ടും പരാതി

    തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി. ഷൂട്ടിംഗ് സെറ്റില്‍വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയില്‍ വെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവര്‍ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയില്‍ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തല്‍ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.

    Read More »
  • Kerala

    പരാതി പ്രളയം: ഇതു വരെ  ലഭിച്ചത് 20 ഓളം പരാതികൾ, സിദ്ദിഖിനെതിരെ ബലാത്സംഗ കേസ്

       നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ  സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തതിനു പിന്നാലെനടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. നടി രേവതി സമ്പത്തിൻ്റെ പരാതിയിലാണ് കേസെടുത്തത്. 2016 ൽ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചതായാണ് നടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു നടിയുടെ ആരോപണം. ‘’പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’’ നടി പറഞ്ഞു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങൾ…

    Read More »
Back to top button
error: