NEWSWorld

കാനഡയിലെ വാഹനാപകടം: യുവതിക്കു പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി യുവാവും മരിച്ചു

    പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ അൽബനി മേഖലയിൽ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട്   ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം നട്ടാശേരി വടക്ക്തെക്കുകൂർ കൊട്ടാരത്തിൽ  ജുഗൽ കിഷോർ  (അപ്പു -25) ആണ്  മരിച്ചത്. ഈ വെള്ളിയാഴ്ച  പുലര്‍ച്ചെ 5 മണിയോടെ  നടന്ന അപകടത്തിൽ ജുഗലിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന പിറവം കവനാപ്പറമ്പിൽ ഷാജി ജോണിൻ്റെ മകൾ ഡോണ ഷാജി (23) മരിച്ചിരുന്നു.

രാജീവ് കിഷോർ മെഹ്ത്തയുടെയും, (രാജു), കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ ചിത്രയുടെയും മകനാണ് ജുഗൽ ജുഗൽ കിഷോർ.

Signature-ad

ട്രാൻസ് കാനഡ ഹൈവേയിൽ നിന്ന് റാംപിലേക്ക് തിരിയുമ്പോൾ നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു എന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു.

കാറിൽ 4 പേരാണ് ഉണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ ജുഗലിനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ ഇരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

പരിക്കേറ്റ മറ്റു രണ്ട് പേരും കാനഡയിലെ പ്രിൻസ് കൗണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്‍റെ ഡ്രൈവർക്ക് നിസ്സാര പരുക്കേയുള്ളു.

കാനഡയിൽ പഠനത്തിന് ഒപ്പം ജോലി കൂടി ചെയ്യുകയായിരുന്നു ജുഗൽ. 6 വർഷം മുമ്പ് കാനഡയിൽ എത്തിയ ഡോണയും പഠനത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: