NEWSSocial Media

മുലപ്പാല് ചോദിച്ചവന്‍ കുടിച്ച മുലപ്പാല് ഛര്‍ദിപ്പിച്ചു; അശ്ലീല കമന്റിട്ടയാളെ തേടിപ്പിടിച്ച് കൈകാര്യം ചെയ്ത് നാട്ടുകാര്‍

യനാട് ദുരന്തത്തെത്തുടര്‍ന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ദമ്പതിമാര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.

വയനാട് ഉരുള്‍പൊട്ടലില്‍ അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്നറിയിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പാല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ അശ്ലീല കമന്റിട്ടിരുന്നു.

Signature-ad

പേരാവൂര്‍ പെരുമ്പുന്ന സ്വദേശിയെയാണ് നാട്ടുകാര്‍ പ്രൊഫൈല്‍വെച്ച് തേടിപ്പിടിച്ച് കൈകാര്യം ചെയ്തത്. കമന്റിന് സാമൂഹികമാധ്യമത്തില്‍തന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ഇയാളുടെ പ്രൊഫൈല്‍ തേടിപ്പിടിച്ച്, സ്ഥലം കണ്ടെത്തുകയായിരുന്നു. താന്‍ ചെയ്തത് തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇയാളുടേതായി ഒരു ശബ്ദ സന്ദേശവും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: