LIFELife Style

ഈയൊരു നിമിഷത്തിന് നന്ദി! മമ്മൂട്ടിയുടെ കാല്‍തൊട്ട് വണങ്ങി, വിന്‍സിയെ ചേര്‍ത്തുനിര്‍ത്തി മെഗാസ്റ്റാറും

റിയാലിറ്റി ഷോയിലൂടെ തുടങ്ങി മലയാള സിനിമയുടെ ഭാഗമായവര്‍ ഏറെയാണ്. ചിക്കറി ഉണ്ടാക്കുന്നത് വ്യത്യസ്തമായ രീതിയില്‍ വിന്‍സി അവതരിപ്പിച്ചത് പ്രേക്ഷകര്‍ മറന്നിട്ടില്ല. എല്ലാ റൗണ്ടുകളിലും ഗംഭീര പ്രകടനമായിരുന്നു വിന്‍സി കാഴ്ച വെച്ചത്. വിന്‍സിയിലെ പ്രതിഭയെക്കുറിച്ച് തുടക്കം മുതലേ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വികൃതി എന്ന ചിത്രത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം വിജയകരമായി മുന്നേറുകയാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് ഇതിനകം വിന്‍സി സ്വന്തമാക്കിയിട്ടുള്ളത്.

കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണ മന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക, രേഖ തുടങ്ങിയ ചിത്രങ്ങളിലെ വിന്‍സിയുടെ പ്രകടനം മികച്ചതായിരുന്നു. രേഖ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും വിന്‍സിയെ തേടിയെത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു അന്ന് വിന്‍സി പ്രതികരിച്ചത്. ഇപ്പോഴിതാ ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷമുള്ള സന്തോഷനിമിഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു പുരസ്‌കാര വിതരണം. താരങ്ങളെല്ലാം പ്രിയനിമിഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരുന്നു.

Signature-ad

ഈയൊരു നിമിഷത്തിന് ഫിലിം ഫെയറിന് നന്ദി എന്നായിരുന്നു വിന്‍സി കുറിച്ചത്. മമ്മൂട്ടിയുടെ കാലില്‍ തൊടുന്നതും അദ്ദേഹം ചേര്‍ത്തുപിടിക്കുന്നതിന്റെയും ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. മികച്ച നടിക്കുള്ള പുരസ്‌കാരം വിന്‍സി സ്വന്തമാക്കിയപ്പോള്‍ മികച്ച നടന്‍ നേട്ടം മമ്മൂട്ടിക്കായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. മമ്മൂട്ടിക്കൊപ്പമുള്ള വിന്‍സിയുടെ ഫോട്ടോ ഇതിനകം തന്നെ ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. നായികനായകനിലെ സഹതാരങ്ങള്‍ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. താരങ്ങളും ആരാധകരുമടക്കം നിരവധി പേരായിരുന്നു വിന്‍സിയെ അഭിനന്ദിച്ചെത്തിയത്.

ഗൗരിനന്ദ, ദിവ്യപ്രഭ, അഭി മുരളി, പ്രിയ മോഹന്‍, സാഗര്‍ സൂര്യ, ടോഷ് ക്രിസ്റ്റി, വൃദ്ധി വിശാല്‍ തുടങ്ങിയവരെല്ലാം സ്നേഹം അറിയിച്ചെത്തിയിട്ടുണ്ട്. വിന്‍ സി എന്ന വിളി കേള്‍ക്കുമ്പോള്‍ എപ്പോഴും സന്തോഷം തോന്നാറുണ്ടെന്ന് മുന്‍പ് വിന്‍സി പറഞ്ഞിരുന്നു. ഇടയ്ക്ക് മമ്മൂക്കയും ഇതുപോലെ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി. അദ്ദേഹവും അങ്ങനെ വിളിച്ചതോടെയായിരുന്നു ഇനി ഞാന്‍ പേര് മാറ്റുകയാണെന്ന് വിന്‍സി അറിയിച്ചത്. ഇനിയങ്ങോട്ട് എല്ലാവരും അങ്ങനെ വിളിച്ചാല്‍ മതിയെന്നും താരം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: