Month: August 2024

  • Kerala

    ”22 സിനിമ ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പര്‍ക്കെട്ട് വലിച്ചെറിഞ്ഞു; പറഞ്ഞയച്ചാല്‍ രക്ഷപ്പെട്ടു”

    കൊച്ചി: സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ രക്ഷപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ചെയ്തില്ലെങ്കില്‍ താന്‍ ചത്തുപോകും. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ സിനിമയുടെ ഷൂട്ട് തുടങ്ങും. മന്ത്രിയുടെ സൗകര്യം നിര്‍വഹിക്കാനുള്ള സൗകര്യം സിനിമാ സെറ്റില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. ”സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്. അനുവാദം കിട്ടിയിട്ടില്ല. സെപ്റ്റംബര്‍ ആറാം തീയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീര്‍വാദം ഉണ്ടാകണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റ് ആര്‍ത്തിയോടെ ചെയ്യണമെന്നാഗ്രഹിച്ച് സമ്മതിച്ചതാണ്. ഇനി എത്ര സിനിമ ചെയ്യാനുണ്ടെന്ന് ചോദിച്ചപ്പോള്‍ ഒരു 22 സിനിമയെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പര്‍ക്കെട്ട് അങ്ങനെ എടത്ത് സൈഡിലോട്ടങ് എറിഞ്ഞു. പക്ഷെ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ സെപറ്റംബര്‍ ആറിന് ഇങ്ങ് പോരും. എന്റെ ജോലി ചെയ്യാനാവശ്യമായിട്ടുള്ള മൂന്നോ നാലോ പേര്, അവര്‍ക്ക് ഞാന്‍ തന്നെ ഒരു കാരവന്‍ എടുത്തുകൊടുക്കും. അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ അത് എടുത്തുകൊടുക്കണം. ഇനി അതിന്റെ പേരില്‍ അവര്‍…

    Read More »
  • Crime

    മദ്യലഹരിയില്‍ എ.എസ്.ഐയുടെ അഴിഞ്ഞാട്ടം; പോലീസെത്തിയപ്പോള്‍ ഓട്ടോയില്‍ സ്‌കൂട്ടായി

    കോട്ടയം: നഗരമധ്യത്തില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ. അര്‍ധരാത്രി മദ്യലഹരിയില്‍ അഴിഞ്ഞാടി. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഔദ്യോഗികവാഹനമുപേക്ഷിച്ച് ഓട്ടോയില്‍ക്കയറി രക്ഷപ്പെട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപം തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു സംഭവം. പോലീസ് കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ.യാണ്, മദ്യലഹരിയില്‍ നാട്ടുകാരെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെന്‍ട്രല്‍ ജങ്ഷനിലെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരാക്രമം. മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമുണ്ടായിരുന്നവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് തര്‍ക്കവും ഉന്തും തള്ളും ഉണ്ടാവുകയുംചെയ്തു. സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസെത്തിയപ്പോഴേക്കും, എ.എസ്.ഐ. കണ്‍ട്രോള്‍ റൂം വാഹനം ഉപേക്ഷിച്ച് ഓട്ടോയില്‍ രക്ഷപ്പെട്ടു. ഉദ്യോഗസ്ഥനെക്കൂടാതെ സി.പി.ഒയും ഡ്രൈവറുമാണ് പോലീസ് വാഹനത്തിലുണ്ടായിരുന്നത്. മുങ്ങിയ എ.എസ്.ഐ. ഒരുദിവസം കഴിഞ്ഞിട്ടും ‘പൊങ്ങി’യില്ല.

    Read More »
  • Crime

    വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; മഹാരാഷ്ട്രയില്‍ അധ്യാപകന്‍ പിടിയില്‍

    മുംബൈ: എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ആറു പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധ്യാപകന്‍ പൊലീസ് പിടിയില്‍. ബദ്ലാപുരില്‍ നാല് വയസ്സുള്ള രണ്ട് കുട്ടികളെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സംഭവം. അധ്യാപകന്‍ പ്രമോദ് സര്‍ദാറാണ് (42) പിടിയിലായത്. അകോല നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബലാപുരിലാണ് സംഭവം നടന്നത്. അധ്യാപകന്‍ നാലു മാസമായി വിദ്യാര്‍ഥിനികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൊബൈലില്‍ വിഡിയോ കാണിച്ചശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും അധ്യാപകന്‍ സ്പര്‍ശിച്ചതായി കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ സ്‌കൂള്‍ ടീച്ചര്‍ വിവരം അറിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌കൂളിലെത്തി മൊഴിയെടുത്തപ്പോള്‍, നടന്ന കാര്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ തുറന്നു പറഞ്ഞു. പിന്നീട് കമ്മിറ്റി ഇക്കാര്യം പൊലീസിനെ അറിയിച്ചു. അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രമോദ് സര്‍ദാറിനെ അറസ്റ്റു ചെയ്തു. ബദ്ലാപുരില്‍ നാലു വയസ്സുളള രണ്ടു നഴ്‌സറി വിദ്യാര്‍ഥിനികളെ ശുചീകരണ…

    Read More »
  • NEWS

    എന്ത് വസ്ത്രമാണ് ധരിച്ചതെന്ന് നേരത്തെ അന്വേഷിച്ചറിയും! ചുരിദാറിട്ട് പരിപാടിയ്ക്ക് പോയ അനുഭവം പറഞ്ഞ് മാളവിക

    സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും അനീതികളെ പറ്റിയുമൊക്കെയുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ പല നടിമാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് നടി മാളവിക മേനോന്‍. മോശം രീതിയില്‍ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി വ്യക്തമാക്കിയത്. മാത്രമല്ല നല്ല രീതിയില്‍ വസ്ത്രം ധരിച്ചാലും കണ്ടെന്റിന് അനുസരിച്ച് മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മാളവിക പറയുന്നു. ‘സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് തോന്നുന്നത് പോലെ പറയുന്നതെന്നാണ് നടി സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരുടെ മുഖമാണോ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ക്കാണ് തെറി കിട്ടുന്നത്. അല്ലാതെ മോശം രീതിയില്‍ ചിത്രങ്ങളും വീഡിയോയും എടുത്തിട്ട് പ്രചരിപ്പിക്കുന്നവര്‍ക്കല്ല. ഓരോരുത്തരും അവരവരുടെ പേജിന് വ്യൂ കിട്ടാന്‍ വേണ്ടി, അവര്‍ക്ക് എന്താണോ ആവശ്യം അതാണ് പോസ്റ്റ് ചെയ്യുന്നത്. കണ്ടെന്റ് ഇടുമ്പോള്‍ വേണമെങ്കില്‍ നല്ല രീതിയില്‍ ചെയ്യാം. സൈബര്‍…

    Read More »
  • Kerala

    പരാതി നല്‍കിയിട്ടും നടപടിയില്ല; പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വീട്ടമ്മ

    പാലക്കാട്: പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ. പാലക്കാട് അഗളി പഞ്ചായത്ത് ഓഫീസിലാണ് സംഭവം. നെല്ലിപ്പതി സ്വദേശിനി ഖദീജ(55)യാണ് പഞ്ചായത്ത് ഓഫീസിലെ പ്രധാന കവാടത്തിന് മുന്നിലിരുന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. വീടിന് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ് മുറിച്ച് മാറ്റാത്തതിനാലാണ് ഖദീജ പ്രതിഷേധവുമായെത്തിയത്. തന്റെ വീടിന് മുകളിലേക്ക് അപകടാവസ്ഥയില്‍ അയല്‍വാസിയുടെ തെങ്ങ് ചാഞ്ഞ് നില്‍ക്കുന്നുവെന്നാണ് ഖദീജ പറയുന്നത്. തെങ്ങ് മുറിച്ച് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അയല്‍വാസിയായ വല്യാട്ടില്‍ രൂപേഷ് തയ്യാറായില്ല. തുടര്‍ന്ന് ഖദീജ പരാതിയുമായി പഞ്ചായത്തിലെത്തി. പഞ്ചായത്തില്‍ നിരന്തരം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് ഖദീജ പഞ്ചായത്തിന് മുന്നിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്. കൈക്കൂലി കൊടുക്കാത്തത് കൊണ്ടാണ് പഞ്ചായത്ത് നടപടി എടുക്കാത്തതെന്നാണ് ഇവരുടെ ആരോപണം. പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗളി പൊലീസെത്തിയാണ് ഖദീജയെ അനുനയിപ്പിച്ച് ആത്മഹത്യ ഭീഷണിയില്‍ നിന്നും പിന്തിരിപ്പിച്ചത്. പരാതിയില്‍ ഇടപെടാമെന്ന് പൊലീസ് പറഞ്ഞതോടെ…

    Read More »
  • Kerala

    ശബരിമലയിലെ പുതിയ ഭസ്മക്കുളം; നിര്‍മാണം ഹൈക്കോടതി തടഞ്ഞു

    കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്ത്തേക്കാണ് സ്റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി, പൊലീസ്, സ്പെഷല്‍ കമ്മിഷണര്‍ എന്നിവരെ തീരുമാനം അറിയിക്കണമെന്ന് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശബരിമലയില്‍ പുതിയ ഭസ്മക്കുളത്തിനു കല്ലിട്ടത്. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കല്ലിട്ടത്. മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍ ഐസിഎല്‍ ഫിന്‍ കോര്‍പ്പ് സിഎംഡി കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കല്ലിട്ടു. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എന്‍ട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കര്‍മം നടന്നു. സന്നിധാനം ഗവ.…

    Read More »
  • Crime

    വധശ്രമക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ വിനോദയാത്ര; ഒടുവില്‍ സസ്‌പെന്‍ഷന്‍

    ആലപ്പുഴ: കൊലപാതകശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എ.എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ ശ്രീനിവാസനെയാണ് എസ്.പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡു ചെയ്തത്. 11 വര്‍ഷം മുന്‍പ് നഗരത്തില്‍ നടന്ന കൊലപാതകശ്രമത്തില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യംനേടിയ മൂന്നാംപ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും (41) സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് എ.എസ്.ഐ. വിനോദയാത്ര നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ആലപ്പുഴയിലെ ഒരുവീട്ടിലും ജില്ലയ്ക്കു പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രത്തിലും ആട്ടവും പാട്ടുമായി സംഘം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വധശ്രമക്കേസില്‍ ജില്ലാ സെഷന്‍സ് കോടതി പതിനൊന്നരവര്‍ഷം ശിക്ഷിച്ച ഉണ്ണിയുള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു ആഘോഷം. സംഭവത്തില്‍ എ.എസ്.ഐയുടെ മൊഴിയെടുത്തിരുന്നു. ആവര്‍ത്തിക്കരുതെന്ന മുന്നറിപ്പുനല്‍കി വിട്ടശേഷമാണ് ആഘോഷത്തിന്റെ വീഡിയോ പരന്നത്. ഇതോടെയാണ് സസ്‌പെന്‍ഡു ചെയ്തത്.

    Read More »
  • Crime

    ബലാത്സംഗക്കൊലയില്‍ മുന്‍ പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍; നുണപരിശോധന നടത്താന്‍ സിബിഐ

    കൊല്‍ത്തക്ക: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ. സഞ്ജയ് ഘോഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും അതിനാല്‍ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നുണപരിശോധന നടത്താന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. കൊലപാതക വിവരം അറിഞ്ഞപ്പോള്‍ എന്തായിരുന്നു സഞ്ജയുടെ പ്രതികരണമെന്ന് ചോദ്യംചെയ്യലിനിടെ സിബിഐ ചോദിച്ചുെവന്നാണ് വിവരം. മൃതദേഹം കാണിക്കുന്നതിന് മുന്‍പ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിനു കാത്തുനിര്‍ത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാര്‍ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവാദം നല്‍കിയതാര് തുടങ്ങിയ ചോദ്യങ്ങളും സിബിഐ സഞ്ജയ് ഘോഷിനോട് ചോദിച്ചു. ‘ഘോഷിന്റെ ഉത്തരങ്ങള്‍ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ചില ഉത്തരങ്ങളില്‍ വൈരുധ്യമുണ്ട്. അതുകൊണ്ട് നുണ പരിശോധന നടത്തണമെന്നാണ് തീരുമാനം’സിബിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

    Read More »
  • Crime

    കുട്ടി ചെന്നൈ വണ്ടിയില്‍ കയറാനും സാധ്യത; തിരുനെല്‍വേലി റൂട്ടിലെ ട്രെയിനുകളെല്ലാം പരിശോധിക്കും; കന്യാകുമാരിയില്‍ തുമ്പില്ല

    തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായുള്ള അന്വേഷണം കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലേക്കുള്ള തീവണ്ടിയിലേക്ക്. വ്യാപക തിരച്ചില്‍ നടക്കുന്നതിനിടെ കുട്ടി ചെന്നൈയിലേക്കു പോയതായി സംശയം ഉയരുകയാണ്. കന്യാകുമാരിയില്‍നിന്ന് തിരുനെല്‍വേലി റൂട്ടില്‍ ചെന്നൈയിലേക്കു കുട്ടി പോയിരിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ തീവണ്ടിയില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ചെന്നൈയില്‍ എത്തുന്നതിനു മുന്‍പ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആര്‍പിഎഫിന്റെയും തമിഴ്നാട് റെയില്‍വേ പൊലീസിന്റെയും സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ചെന്നൈ ഭാഗത്തേക്കു പോകുന്ന ട്രെയിനുകളില്‍ വിശദമായ തിരച്ചില്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനം. കുട്ടി ലോക്കല്‍ കംപാര്‍ട്ട്മെന്റില്‍ ആയിരിക്കാനാണ് സാധ്യത കൂടുതല്‍. ലേഡീസ് കംപാര്‍ട്മെന്റ്, സ്ലീപ്പര്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് പരിശോധന. കന്യാകുമാരിയില്‍ കുട്ടിയെ കണ്ടെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. കന്യാകുമാരിയില്‍ തീവണ്ടിയില്‍ കുട്ടിയെത്തിയതിനും തെളിവില്ല. ഇതും പോലീസിനെ കുഴക്കുന്നുണ്ട്. പാറശ്ശാല വരെ തീവണ്ടിയില്‍ കുട്ടിയുണ്ടായിരുന്നുവെന്നതിന് സ്ഥിരീകരണമുണ്ട്. അതിന് അപ്പുറത്തേക്കുളള ഏത് തീവണ്ടി സ്റ്റേഷനില്‍ വേണമെങ്കിലും കുട്ടി…

    Read More »
  • NEWS

    യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത; മെയ്ഡ്സ്റ്റണിലെ ബിന്ദു വിമലും വിടവാങ്ങി

    ലണ്ടന്‍: റെഡ്ഡിച്ചിലെ സോണിയയുടെ മരണവും പിന്നാലെയുള്ള ഭര്‍ത്താവിന്റെ ആത്മഹത്യയും യുകെ മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ മാറും മുന്നേ വീണ്ടും മരണ വാര്‍ത്ത. മെയ്ഡ്‌സ്റ്റോണ്‍ മലയാളി യുവതിയായ ബിന്ദു വിമലിന്റെ വേര്‍പാടാണ് പ്രിയപ്പെട്ടവരെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ബിന്ദു. അതിനിടെയാണ് മരണം തേടിയെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിച്ചത്. മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്‌സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. ബിന്ദുവിന്റെ ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. അതിനാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അമ്മയും സഹോദരനും യുകെയില്‍ എത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് അമ്മ നാട്ടിലേക്ക് തിരിച്ചു പോയത്. ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു. വിമല്‍ കുമാര്‍ ഭര്‍ത്താവാണ്. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവര്‍ മക്കളാണ്. എറണാകുളം സ്വദേശിയാണ്. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യുകെയിലേക്ക് വരികയാണ്. അതിനു ശേഷമായിരിക്കും…

    Read More »
Back to top button
error: