NEWSSocial Media

ഇന്റിമേറ്റ് രംഗം ചെയ്യാന്‍ നകുല്‍ മറ്റൊരു കാര്യം ആവശ്യപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചന്ദ്രു

കോളിവുഡില്‍ ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ് നകുല്‍. നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. എന്നാല്‍ ചെയ്ത സിനിമകളെല്ലാം വമ്പന്‍ ഹിറ്റായിരുന്നു. അഭിനേതാവ് മാത്രമല്ല സിനിമയില്‍ പിന്നണി ഗായകന്‍ കൂടിയാണ് നകുല്‍. അതിനാല്‍ തന്നെ നകുലിന്റെ പാട്ടുകള്‍ക്ക് പ്രത്യേക ഫാന്‍ ബേസുണ്ട്. തെന്നിന്ത്യന്‍ നായിക ദേവയാനിയുടെ സഹോദരനാണ് നകുല്‍. ഈയിടെ ഇരുവരും ചേര്‍ന്ന് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ മറ്റു ചില വിവാദങ്ങളുമായി ബന്ധപ്പെട്ട് നകുലിന്റെ പേര് ഉയര്‍ന്നു വരുന്നു.

നകുല്‍ നായകനായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രമാണ് ‘വാസ്‌കോഡ ഗാമ’. ആര്‍.ജി കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒരു ഫാന്റസി കോമഡി ചിത്രമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി വേദികളില്‍ ഈയിടെ നകുല്‍ വന്നിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായി സഹോദരി ദേവയാനിയും വിവിധ മീഡിയയില്‍ എത്തിയിരുന്നു. വാസ്‌കോ ഡ ഗാമ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായ ചന്ദ്രു ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

Signature-ad

വാസ്‌കോ ഡ ഗാമ ചിത്രത്തില്‍ ഒരു ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. ഈ സീന്‍ ഷൂട്ട് ചെയ്യുവാന്‍ വേണ്ടി തനിക്ക് കോണ്ടം വേണമെന്ന് നകുല്‍ ചന്ദ്രുവിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിനിടെയാണ് ഈ കാര്യം ചന്ദ്രു പറഞ്ഞത്. പുലര്‍ച്ചെ 4 മണിക്കായിരുന്നു ആ ഇന്റിമേറ്റ് രംഗം ചിത്രീകരിച്ചത്. ഇത് ചന്ദ്രുവിനെ സംബന്ധിച്ച് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. ചന്ദ്രു ഈ കാര്യം നേരിട്ട് സംവിധായകന്‍ ആര്‍.ജി കൃഷ്ണയോട് പറഞ്ഞു.

എന്നാല്‍ അവസാനം കുറ്റാരോപിതനായത് ചന്ദ്രു മാത്രമാണ്. അപ്പോള്‍ തന്നെ ആ സിനിമയുടെ സെറ്റില്‍ നിന്നും പറഞ്ഞു വിടുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയില്‍ നായികയായി അഭിനയിച്ചത് അര്‍ത്ഥന ബിനു ആണ്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നേ തനിക്ക് സുന്ദരിയായ ഒരു നായിക തന്നെ വേണമെന്ന് നകുല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ചന്ദ്രു പറഞ്ഞു. എന്നാല്‍ നകുലിന്റെ ആ ആവശ്യം നടന്നില്ല.

ഈ ഒരു പ്രശ്നത്തിലൂടെ വാസ്‌കോഡ ഗാമക്കു വേണ്ടി താന്‍ ജോലി ചെയ്ത 2 വര്‍ഷം നഷ്ടമായി. തനിക്ക് ലഭിക്കേണ്ട ക്രെഡിറ്റ് ഒന്നും ചിത്രത്തില്‍ കൊടുത്തില്ല. യാതൊരു അംഗീകാരവും ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് യൂട്യൂബ് ചാനലിലൂടെ ഈ കാര്യം പുറത്ത് വിട്ടത്. മാത്രമല്ല നകുലിന് എതിരെയുള്ള എല്ലാ തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും പുറത്ത് വിടാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. എന്തായാലും കോളിവുഡിനെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.

വലിയൊരു ഇടവേളക്കു ശേഷമാണ് നകുല്‍ വാസ്‌കോഡ ഗാമ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. 2018ല്‍ റിലീസ് ചെയ്ത ‘സെയ്’ എന്ന ചിത്രമാണ് ഇതിനു മുന്നേ റിലീസ് ചെയ്തത്. ആഗസ്റ്റ് 2ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രമാണ് വാസ്‌കോഡ ഗാമ. ചന്ദ്രു ആരോപിച്ച കാര്യങ്ങളില്‍ എത്രത്തോളം വസ്തുത ഉണ്ടെന്നത് ആര്‍ക്കും വ്യക്തമല്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: