CrimeNEWS

പ്രതി രതിവൈകൃതത്തിനും അശ്ലീല വീഡിയോകള്‍ക്കും അടിമ; കുറ്റകൃത്യത്തില്‍ പശ്ചാത്താപവുമില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി സഞ്ജയ് റോയ് മനോവൈകൃതമുള്ള ആളും അശ്ലീല വീഡിയോകള്‍ക്ക് അടിമയുമാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍. മൃഗങ്ങളേപ്പോലുള്ള പെരുമാറ്റമുള്ള ഇയാള്‍ ചോദ്യംചെയ്യലില്‍ ഒരു ഘട്ടത്തില്‍പോലും താന്‍ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചിട്ടില്ലെന്നും കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

നടന്നകാര്യങ്ങള്‍ പൂര്‍ണമായും സഞ്ജയ് റോയ് അന്വേഷണ ഉഗ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു. ഒരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണില്‍നിന്ന് നിരവധി അശ്ലീല വീഡിയോകളും സിബിഐ കേസ് ഏറ്റെടുക്കുംമുമ്പ് കൊല്‍ക്കത്ത പോലീസ് കണ്ടെടുത്തിയിരുന്നു. പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതിന് ശാസ്ത്രീയവും സാങ്കേതികവുമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Signature-ad

ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിയോടെ റോയിയെ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ഡിന് സമീപം സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെ നാലുമണിക്ക് അദ്ദേഹം വീണ്ടും അതേ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് ഡോക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കാക്കുന്നത്. അതേസമയം, റോയിയുടെ ഡിഎന്‍എ പരിശോധന സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചില്ല. സിബിഐ സംഘം റോയിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായും അയല്‍വാസികളുമായും സംസാരിച്ചിരുന്നു.

ഇതിനിടെ, കേസില്‍ എഫ്.ഐ.ആര്‍. വൈകിയത് അങ്ങേയറ്റം അസ്വസ്ഥമാക്കുന്നെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി പറയുകയുണ്ടായി. എഫ്.ഐ.ആര്‍. വൈകിച്ചതിന്റെ ലക്ഷ്യമെന്തായിരുന്നെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സംഭവം ആദ്യമായി രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനോട് അടുത്തദിവസം സമയക്രമം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: