ആലപ്പുഴ: രാജേഷിന്റെ ഷീറ്റുമേഞ്ഞ വീട്ടിലേക്ക് കാലെടുത്ത് വെച്ച് ഭാഗ്യദേവത. പള്ളിപ്പുറം തിരുനല്ലൂര്‍ കോപ്പപറമ്പില്‍ ടി.എം. രാജേഷിനാണ് 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനമായി അടിച്ചത്. ചൊവ്വാഴ്ച നറുക്കെടുത്ത സംസ്ഥാനസര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമാണ് ചേര്‍ത്തലക്കാരനായ രാജേഷിന് ലഭിച്ചത്.
മാലിന്യംനീക്കുന്ന വാഹനത്തില്‍ ജോലിചെയ്യുന്ന രാജേഷ് കുടുംബത്തോടൊപ്പം തകരഷീറ്റു മേഞ്ഞ വീട്ടിലാണു താമസം. പതിവായി ടിക്കറ്റ് എടുക്കാറുള്ള രാജേഷിന് ഇതിനു മുന്‍പ് 5,000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്.
സമ്മാനാര്‍ഹമായ ടിക്കറ്റ് തിരുനല്ലൂര്‍ സഹകരണബാങ്കിലെത്തി പ്രസിഡന്റ് ഡി.വി. വിമലിനു കൈമാറി. ഭാര്യ ടി.കെ. സജിനിയും മകള്‍ നിരഞ്ജനയും ചേര്‍ന്ന കുടുംബത്തിനു സുരക്ഷിതമായ ഒരു വീടുനിര്‍മിക്കണം -രാജേഷ് പറഞ്ഞു.