Movie

ഇന്ന് തീയേറ്ററുകളിൽ ഉത്സവം: മീര ജാസ്‍മിന്‍, ഭാവന, മഞ്ജു വാര്യർ എന്നിവരുടേത് ഉൾപ്പടെ 9 സിനിമകള്‍ റിലീസിനെത്തുന്നു

സിനിമ

വിവിധ ഭാഷകളില്‍ നിന്നായി ഇന്ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തുന്നത് 9 സിനിമകള്‍. ഇതില്‍ 5 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന്. ഒപ്പം തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളുമുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരായ മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നു. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ജാസ്മിന്റെ പാലും പഴവും എന്നിവയാണ് ഇന്ന് എത്തുന്ന ചിത്രങ്ങൾ. ഇതിൽ ഏത് നടിയുടെ ചിത്രമാകും ബോക്സോഫീസിൽ ഹിറ്റാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Signature-ad

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. വിശാഖ് നായരും ​ഗായത്രി അശോകുമാണ് മറ്റു പ്രധാന താരങ്ങൾ. ഓ​ഗസ്റ്റ് 2ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 23ലേക്ക് മാറ്റിയത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ.

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം  ചെയ്യുന്ന ഹൊറർ ത്രില്ലറാണ് ഹണ്ട്. അതിഥി രവി, രൺജി പണിക്കർ, നന്ദു വിജയകുമാർ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, ചന്തുനാഥ് തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിന്താമണി കൊലക്കേസിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’ ആണ് അടുത്ത ചിത്രം. പ്രിയങ്ക നായരെ കേന്ദ്ര കഥാപാത്രമാക്കി അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത കര്‍ണിക, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന  സംവിധായകന്‍ ഹരിദാസിൻ്റെ ‘താനാരാ’ എന്നിവയും മലയാളത്തില്‍ നിന്നുള്ള റിലീസ് ആണ്.

തമിഴില്‍ നിന്ന് സൂരിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കൊട്ടുക്കാളി’യും ഇന്നെത്തും. ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി ആയിരുന്ന കൂഴങ്കല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പി എസ് വിനോദ്‍രാജ് ആണ് ‘കൊട്ടുക്കാളി’യുടെ സംവിധായകന്‍. ഹോളിവുഡില്‍ നിന്ന് മൂന്ന് ചിത്രങ്ങളും എത്തുന്നുണ്ട്. ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം ഏലിയന്‍: റോമുലസ്, കോമഡി ക്രൈം ത്രില്ലര്‍ ബ്ലിങ്ക് ട്വൈസ്, ആക്ഷന്‍ അഡ്വഞ്ചര്‍ ഫാന്‍റസി ചിത്രം ഹരോള്‍ഡ് ആന്‍ഡ് ദി പര്‍പ്പിള്‍ ക്രയോണ്‍ എന്നിവയും ഇന്ന് എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: