CrimeNEWS

മത്സ്യം നല്‍കിയില്ല; കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി

കൊച്ചി: മത്സ്യം ചോദിച്ചിട്ട് നല്‍കാത്ത ദേഷ്യത്തില്‍ മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. മുനമ്പം മിനി ഫിഷിങ് ഹാര്‍ബറിലെ മത്സ്യക്കച്ചവടക്കാരനായ മുനമ്പം കടുങ്ങിവീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ ബാബു (57) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുനമ്പം തറയില്‍ പ്രവീണി (34) നെ നാട്ടുകാര്‍ പിടികൂടി മുനമ്പം പോലീസില്‍ എല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.45-നാണ് സംഭവം.

ഹാര്‍ബറില്‍ അടുക്കുന്ന ബോട്ടുകളില്‍നിന്ന് കറിക്കെന്ന പേരില്‍ പ്രവീണ്‍ മീന്‍ വാരിയെടുത്തു. മത്സ്യക്കച്ചവടക്കാരനായ ബാബു വാങ്ങിയിട്ടിരുന്ന മീന്‍ കൂട്ടത്തില്‍നിന്നും പ്രതി മീന്‍ എടുത്തു. ബാബു ഇത് തടയുകയും വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Signature-ad

കച്ചവടം കഴിഞ്ഞ് വീട്ടിലേക്കുപോയ ബാബുവിന്റെ വീട്ടിലെത്തിയ പ്രവീണ്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയവര്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാബുവിന്റെ ഭാര്യ: അനിത. മക്കള്‍: അനഘ (ഐ.ടി. കമ്പനി, കോഴിക്കോട്), ആതിര (ആലുവ, യു.സി. കോളേജ് വിദ്യാര്‍ഥിനി). വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: