Month: August 2024
-
Kerala
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞേക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടെന്ന് സൂചന
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടതായാണ് സൂചന. നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് നീക്കം. ആരോപണങ്ങള്‍ ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ വായനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തില്‍ നിന്ന് ഒദ്യോഗിക പദവി സംബന്ധിച്ച നെയിം ബോര്‍ഡ് മാറ്റിയതായാണ് വിവരം. ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന്…
Read More » -
Kerala
പ്രമുഖ നടന്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ കാറില്‍ കയറ്റി കൊണ്ടുപോകാറുണ്ട്; വെളിപ്പെടുത്തലുമായി മേരി ജോര്‍ജ്
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് ഒരു പ്രമുഖ നടന്‍ കാറില്‍ കയറ്റി കൊണ്ടു പോകാറുണ്ടെന്ന് വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ധയും അധ്യാപികയുമായ മേരി ജോര്‍ജ്. സിനിമയില്‍ വേഷം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറില്‍ യുവതികളെ കയറ്റി കൊണ്ടുപോകും. ആ പ്രമുഖ നടന് സര്‍ക്കാര്‍ പിന്തുണയും ഉണ്ടായിരുന്നു എന്നാണ് മേരി പറയുന്നത്. 1980കളില്‍ തിരുവനന്തപുരം വിമന്‍സ് കോളേജ് കേന്ദ്രീകരിച്ച് ഇത് നടക്കുന്നുണ്ട് എന്നാണ് അധ്യാപിക വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും വില കൂടിയ കാറ് വന്ന് കോളേജിന്റെ ഗെയിറ്റിന് പുറത്തു നില്‍ക്കും ചില പെണ്‍കുട്ടികള്‍ ആ വണ്ടിയില്‍ കയറി പോകുകയും ചെയ്യുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ പറഞ്ഞാണ് അധ്യാപകര്‍ ഇക്കാര്യം അറിയുന്നത്. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അധ്യാപകര്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പലും ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെണ്‍കുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതുമെന്നുള്ള കാര്യങ്ങള്‍ മനസിലാക്കി. എന്നാല്‍ പ്രിന്‍സിപ്പലിന് സംഭവത്തില്‍ ഇടപെടാനായില്ല. പ്രതികരിക്കാന്‍ നോക്കിയെങ്കിലും പ്രയോജനമില്ലെന്ന് മനസിലായെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടേണ്ടെന്നുമാണ് അവര്‍ അന്ന് സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഇന്നും…
Read More » -
Kerala
”അഡ്ജസ്റ്റ് ചെയ്താല്‍ അംഗത്വ ഫീസ് വേണ്ട, അവസരവും കിട്ടും”! ഇടവേള ബാബുവിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
കോഴിക്കോട്: മുന്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി. ‘അമ്മ’യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് ജുബിത പറഞ്ഞു. ‘അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്’, ജുബിത പറഞ്ഞു.
Read More » -
Kerala
സാലറി ചലഞ്ചിന് സമ്മതം നല്‍കിയില്ലെങ്കില്‍ പിഎഫ് വായ്പയില്ല; കടുത്ത നീക്കവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ജീവനക്കാരും കൊമ്പുകോര്‍ക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് നിസ്സഹരിക്കാന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നത്. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്‌റ്റ്വെയറില്‍ ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്. ഇതോടെ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന അറിയിച്ചു. അഞ്ചുദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്നത്. എന്നാല്‍, അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തില്‍ കുറവ് ശമ്പളം സംഭാവന…
Read More » -
NEWS
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; പ്രതിസന്ധി സൃഷ്ടിച്ച് വാടകനിരക്കില്‍ 30 ശതമാനം വര്‍ദ്ധന
അബുദാബി: കേരളത്തില്‍ നിന്നടക്കം അനേകം പ്രവാസികളാണ് ജോലി തേടി ദിവസേന യുഎയിലെത്തുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലും അനേകം പ്രവാസികള്‍ ജീവിക്കുന്നുണ്ട്. എന്നാലിപ്പോള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക വാടക സൂചിക അവതരിപ്പിച്ചതിന് പിന്നാലെ അബുദാബിയില്‍ വാടക നിരക്ക് 30 ശതമാനംവരെ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാടക സൂചിക അവതരിപ്പിച്ചതോടെ ഉടമകള്‍ വാടക നിരക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. താമസ സൗകര്യങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണിത്. അതേസമയം, ഔദ്യോഗിക സൂചികയേക്കാള്‍ വാടക കൂടുതലുള്ള പ്രദേശങ്ങളില്‍ നിരക്ക് കുറവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനുള്ള അവസരവും പുതിയ പദ്ധതി നല്‍കുന്നു. ദാഫ്ര, അബുദാബി, അല്‍ ഐന്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ഔദ്യോഗിക വാടക സൂചിക കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റര്‍ ബോര്‍ഡായ അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ പുറത്തിറക്കിയത്. സൂചികയിലൂടെ, വസ്തു വാങ്ങുന്നവര്‍ക്കും വാടകക്കാര്‍ക്കും സ്ഥലത്തിനും കിടപ്പുമുറികളുടെ എണ്ണവും അനുസരിച്ച് വാടക മൂല്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും. അപ്പാര്‍ട്ട്മെന്റുകള്‍ക്ക് വാടകനിരക്ക് രണ്ട് ശതമാനംവരെ ഉയര്‍ന്നതായും വികസിത പ്രദേശങ്ങളില്‍…
Read More » -
Crime
അന്നു രാത്രി പ്രതി രണ്ടു വേശ്യാലയങ്ങളില്‍ പോയി, ആശുപത്രിയിലെത്തിയത് പുലര്‍ച്ചെ 1.03ന്; കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ മെഡി. േകാളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതി സഞ്ജയ് റോയ് അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബ്ലൂ ടൂത്ത് ഇയര്‍ ഫോണ്‍ പ്രതിയുടെ കഴുത്തിലുള്ളതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജീന്‍സും ടി ഷര്‍ട്ടും ധരിച്ച ഇയാളുടെ കയ്യില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. പുലര്‍ച്ചെ 1.03 നാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്നാണ് സിസിടിവിയിലെ സമയം വ്യക്തമാക്കുന്നത്. ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി 1.03 ന് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊല്‍ക്കത്തയിലെ രണ്ട് വേശ്യാലയങ്ങളില്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് രാത്രി സോനാഗച്ചിയിലെത്തിയ പ്രതി മദ്യപിച്ചശേഷം, രണ്ട് വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പുലര്‍ച്ചെയോടെ ഇയാള്‍ ആശുപത്രിയിലേക്കെത്തിയത്. ആശുപത്രിയില്‍ കടന്ന പ്രതി സഞ്ജയ് റോയ്, നാലാം നിലയിലെ സെമിനാര്‍ ഹാളിന്റെ കോറിഡോറിലൂടെ പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ആ സമയം സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടര്‍ കിടന്നുറങ്ങുകയായിരുന്നു. സെമിനാര്‍ ഹാളില്‍…
Read More » -
Crime
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കാട്ടിലൊളിച്ച ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: തെന്മല മാമ്പഴത്തറയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. മാമ്പഴത്തറ സ്വദേശിയായ രമേശനാണ് തെന്മല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 13-ന് മാമ്പഴത്തറ സ്വദേശിനിയായ ശ്രീകലയെ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ പിന്നില്‍ക്കൂടിയെത്തി വെട്ടുകത്തികൊണ്ട് മുതുകില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു ഒഴിഞ്ഞുമാറുകയും കൂടെയുണ്ടായിരുന്നവര്‍ അലറിവിളിക്കുകയും ചെയ്തതുകൊണ്ടാണ് കഴുത്തില്‍ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ രമേശന്‍ വനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ശ്രീകല പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്. കുടുംബവഴക്കാണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണം. ഇയാള്‍ മുന്‍പും ശ്രീകലയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ഫ്രാന്‍സില്‍ ജൂത പള്ളിക്കു പുറത്ത് സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം
പാരീസ്: ദക്ഷിണ ഫ്രാന്‍സിലെ ഹെറോള്‍ട്ടിന് സമീപം ജൂത പള്ളിക്ക് സമീപം സ്‌ഫോടനം. ലെ ഗ്രാന്‍ഡെ മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. സ്‌ഫോടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാള്‍ സിനഗോഗിന് മുന്നില്‍ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ നഗരത്തിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് മൗസ ഡാര്‍മനിന്‍ അപലപിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സില്‍ വളര്‍ന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്ന ലാ മോട്ടെ നഗരം ദക്ഷിണ ഫ്രാന്‍സിലെ പ്രശസ്തമായ കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വര്‍ഷവും ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയില്‍ സന്ദര്‍ശനം…
Read More » -
Kerala
മദ്യപിച്ച് ലക്കുകെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അദ്ദേഹം അടുത്തുവന്നിരുന്നത്; രഞ്ജിത്തിനെതിരെ എഴുത്തുകാരി
കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പരാതിയുമായി എഴുത്തുകാരി എം.എ ഷഹനാസ്. വേട്ടക്കാര്‍ക്കൊപ്പമാണ് രഞ്ജിത്തെന്ന് അവര്‍ പറഞ്ഞു. പൊതുവേദിയില്‍ മദ്യപിച്ചെത്തി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എഴുത്തുകാരന്‍ വി.ആര്‍ സുധീഷില്‍നിന്നു നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ അയാള്‍ക്കൊപ്പം നിന്നയാള്‍ കൂടിയാണ് രഞ്ജിത്തെന്നും ഷഹനാസ് മീഡിയവണിനോട് പറഞ്ഞു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ഞാന്‍ കൂടി പങ്കെടുത്ത പൊതുപരിപാടിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് രഞ്ജിത്ത് എത്തിയത്. തൊട്ടടുത്തിരിക്കുന്ന എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു അത്. എന്റെ തൊഴിലിടത്തില്‍ നേരിട്ട ദുരനുഭവത്തില്‍ ഞാന്‍ പരാതി നല്‍കിയ എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെ ചലച്ചിത്ര അക്കാദമി പരിപാടിയില്‍ ഉള്‍പ്പെടെ രഞ്ജിത്ത് പങ്കെടുപ്പിച്ചിരുന്നുവെന്ന് ഷഹനാസ് ചൂണ്ടിക്കാട്ടി. രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പമല്ല. അദ്ദേഹവും വേട്ടക്കാരനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇങ്ങനെയുള്ള സമയത്തും സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ പ്രഗത്ഭനെന്നു വാഴ്ത്തുകയാണു ചെയ്യുന്നതെന്നും എഴുത്തുകാരി കുറ്റപ്പെടുത്തി.
Read More » -
Kerala
സഹകരണ സൊസൈറ്റിയില്‍ 10 കോടിയുടെ തട്ടിപ്പ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോര്‍ഡ് അംഗങ്ങളുടെ പേരിലാണ് കേസ്. ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. മൂന്ന് കേസുകളാണ് പരാതിയില്‍ പൊലീസ് എടുത്തത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ് നിലവില്‍ സൊസൈറ്റിലെന്നും ബോര്‍ഡംഗങ്ങള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 100 ലധികം പേര്‍ക്കാണ് പണം തിരികെ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയില്‍ പറയുന്നത്. സൊസൈറ്റിക്കു ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയ നിലയിലാണ്. പത്ത് കോടിക്കു മുകളില്‍ നിക്ഷേപകര്‍ക്കു നല്‍കാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാന്‍ താമസിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സൊസൈറ്റി പ്രസിഡന്റ് ഒന്നാം പ്രതിയും സെക്രട്ടറി രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 85 പേരാണ് പരാതി നല്‍കിയത്. ഇതില്‍ മൂന്ന് പേരുടെ പരാതിയില്‍ ഇന്നലെയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്റ്റാച്യു സ്വദേശി ടി സുധാദേവിയുടെ…
Read More »