CrimeNEWS

നടി പായല്‍ മുഖര്‍ജിക്ക് നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, ചില്ല് ഇടിച്ചു തകര്‍ത്തു

കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ മെഡി. കോളജില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ നഗരമധ്യത്തില്‍ ബംഗാളി നടിക്ക് നേരെ ആക്രമണം. നടി പായല്‍ മുഖര്‍ജിയെ ആണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി പായല്‍ കാറോടിച്ചുപോകുമ്പോള്‍ സതേണ്‍ അവന്യൂവില്‍ വച്ചാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ നടി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു യുവാവ് തന്റെ തന്റെ എസ്യുവിക്ക് മുമ്പായി ഇരുചക്ര വാഹനം നിര്‍ത്തി തന്നോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന് പായല്‍ പറയുന്നു. പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെ യുവാവ് നടിയുടെ കാറിന്റെ വലതുവശത്തെ വിന്‍ഡോ ഗ്ലാസ് കല്ലു കൊണ്ട് ഇടിച്ചുതകര്‍ത്തു. ചില്ലുകൊണ്ട് പായലിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ”നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ ജനത്തിരക്കേറിയ ഒരു തെരുവില്‍ ഒരു സ്ത്രീയെ ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ കഴിയുമെങ്കില്‍ എന്തൊരു അവസ്ഥയാണ്. സ്ത്രീസുരക്ഷയുടെ വിഷയത്തില്‍ നഗരത്തിലുടനീളം നടക്കുന്ന റാലികള്‍ക്കിടയിലാണ് ഇത് സംഭവിക്കുന്നത്” വീഡിയോയില്‍ നടി പൊട്ടിക്കരയുന്നത് കാണാം.

Signature-ad

ആളൊഴിഞ്ഞ സ്ഥലത്താണ് ഇത് നടന്നിരുന്നതെങ്കില്‍ തനിക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കുമ്പോള്‍ വിറയ്ക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. പായല്‍ മുഖര്‍ജിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖര്‍ജിയുടെ വീഡിയോയും പോസ്റ്റ് ചെയ്തു. മമതാ കൊല്‍ക്കത്തയെ സ്ത്രീകളുടെ പേടിസ്വപ്നമാക്കി മാറ്റിയെന്ന് ബി.ജെ.പി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: