Month: August 2024

  • India

    പുതിയ പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്രം; 10 വര്‍ഷം സര്‍വീസിന് 10,000 രൂപ പെന്‍ഷന്‍

    ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ അടക്കം തിരിച്ചടിയായ പഴയ പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ചതിലെ പ്രതിഷേധം മറികടക്കാന്‍ കേന്ദ്ര ജീവനക്കാര്‍ക്കായി ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് (യു.പി.എസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2025 ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇത് മാതൃകയാക്കാം. 23 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് പ്രയോജനം കിട്ടുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കിയാല്‍ 90ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനമാകും. ജീവനക്കാര്‍ക്ക് നിലവിലെ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ( എന്‍.പി.എസ്) തുടരാനും യു.പി.എസിനും ഓപ്ഷന്‍ നല്‍കും. പദ്ധതി ഇങ്ങനെ: പ്രയോജനം കുറഞ്ഞത് 25 വര്‍ഷം സര്‍വീസുള്ളവര്‍ക്ക്. അവസാന12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 % പെന്‍ഷന്‍. 60% കുടുംബ പെന്‍ഷന്‍ ജീവനക്കാരുടെ വിഹിതം 10% സര്‍ക്കാര്‍ വിഹിതം 18.5% (നിലവില്‍ 14%) 10 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് 10,000 രൂപ മാസ പെന്‍ഷന്‍. വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റിക്കു പുറമെ ലപ്സം പേമെന്റ് എന്‍.പി.എസില്‍ ഉള്ളവര്‍ക്കും അംഗമാകാം.…

    Read More »
  • Kerala

    സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് ‘അമ്മ’; ബാബുരാജിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല

    കൊച്ചി: ലൈംഗികപീഡനാരോപണത്തെതുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ്? യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിര്‍വഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ്. യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറിപദവിയില്‍ നിന്ന് രാജിവെച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്തയച്ചത്. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ആരോപണം നേരിടുന്ന സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്കും പ്രസിഡന്റ് മോഹന്‍ലാലിനും നടന്‍ അനൂപ് ചന്ദ്രന്‍ കത്തയച്ചിരുന്നു. ഗുരുതരമായ ആരോപണം നേരിടുന്ന സിദ്ദീഖിന്റെ…

    Read More »
  • Crime

    രാത്രിയില്‍ നഗ്‌നനായി എത്തി അജ്ഞാതന്റെ പരാക്രമം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

    കണ്ണൂര്‍: പുതിയ തെരുവിലെ വീട്ടില്‍ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയ അജ്ഞാതന്‍ വീടിന് ചുറ്റും നടന്ന ശേഷം വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റി നഗ്നനായി. കൂടാതെ അയല്‍ വീട്ടില്‍ നിന്നുമെടുത്ത കസേര വീടിന് പിന്നില്‍ കൊണ്ടുവെച്ചുവെന്നും വീട്ടുകാര്‍ പറയുന്നു വിവരമറിയിച്ച ഉടന്‍ തന്നെ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേര്‍ന്ന് അരിച്ച് പെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. കൂടുതല്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രികാലത്ത് പുതിയ തെരുവില്‍ പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

    Read More »
  • India

    പൊതുസ്ഥലത്തെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ; കേസെടുത്ത് പോലീസ്

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുസ്ഥലത്തുള്ള ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ. ഡല്‍ഹിയിലെ കോണാട്ട് പ്ലേസിലെ എച്ച് ബ്ലോക്കിലെ എല്‍.ഇ.ഡി. പരസ്യ ബോര്‍ഡില്‍ വ്യാഴാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പരസ്യ ബോര്‍ഡില്‍ ദൃശ്യമായത്. ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ ഇത് പിന്നീട് നീക്കം ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ചരിത്രപ്രാധാന്യമുള്ള വ്യാപാരകേന്ദ്രമാണ് കോണാട്ട് പ്ലേസ്. രാജീവ് ചൗക്ക് എന്നാണ് കോണാട്ട് പ്ലേസ് ഔദ്യോഗികമായി അറിയപ്പെടുന്നത്.  

    Read More »
  • Crime

    ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചു; ‘ഹരികൃഷ്ണന്‍സ്’ തമ്മില്‍ സംഘര്‍ഷം, 16 വയസ്സുകാരന്‍ മരിച്ചു

    ചെന്നൈ: ചെരിപ്പു വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടു പ്ലസ്വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 16 വയസ്സുകാരന്‍ മരിച്ചു. നാമക്കല്‍ എരുമപ്പെട്ടിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ആര്‍.ആകാശ് ആണു മരിച്ചത്. സഹവിദ്യാര്‍ഥി റിതീഷ് ശക്തമായി തള്ളിയതിനെ തുടര്‍ന്നു താഴെ വീണു ബോധരഹിതനായ ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ക്ലാസ്സ്മുറിക്കു പുറത്തിട്ട ആകാശിന്റെ ചെരിപ്പ് റിതീഷ് വലിച്ചെറിയുകയും ഇതിനെതിരെ ആകാശ് പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണു സംഘര്‍ഷം ഉണ്ടായത്. അതേസമയം, ആകാശിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ സ്‌കൂളില്‍ പ്രതിഷേധിച്ചു.  

    Read More »
  • Kerala

    രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു, നടി ശ്രീലേഖ മിത്രയുടെയുടെ ആരോപണത്തെ തുടർന്നാണ് രാജി

        സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിച്ചിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോടുള്ള വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. ചലച്ചിത്രമേള ഡിസംബറിൽ ആരംഭിക്കാനിരിക്കെയാണു രഞ്ജിത്തിന്റെ രാജി. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ…

    Read More »
  • Kerala

    രഞ്ജിത്ത് മാത്രമല്ല ഹിന്ദി സംവിധായകന്‍ പാര്‍ത്ഥോ ഘോഷും തന്നോട് മോശമായി പെരുമാറി: ബംഗാളി നടി ശ്രീലേഖ മിത്ര

         രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വീണ്ടും വ്യക്തമാക്കി. ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷനുവേണ്ടിയാണ് വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കി അയച്ചു എന്നുമുള്ള രഞ്ജിത്തിന്റെ വാദം പൂര്‍ണമായും തള്ളിയ അവര്‍ ചിത്രത്തില്‍ അഭിനയിക്കാനാണ് തന്നെ വിളിച്ചതെന്നും ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും വ്യക്തമാക്കി. ഇതിനിടെ ശ്രീലേഖ മിത്ര മറ്റൊരു ബോംബ് കൂടി പൊട്ടിച്ചു. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ പാര്‍ത്ഥോ ഘോഷ് സമാന രീതിയില്‍ മോശം പെരുമാറ്റം നടത്തിയെന്നായിരുന്നു അത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം അറിയില്ലെന്നും അവര്‍ പറഞ്ഞു ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോള്‍ തനിക്ക് നേരെയുണ്ടായ മോശം അനുഭവം തുറന്നുപറയാനുള്ള അവകാശമില്ലേ എന്ന് ശ്രീലേഖ മിത്ര ചോദിച്ചു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് താന്‍ പറയുന്നില്ല. തെറ്റുപറ്റിയെന്ന് സമ്മതിക്കണം. മാപ്പുപറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും ശ്രീലേഖ മിത്ര പറയുന്നു. ബംഗാളില്‍ ജോലിത്തിരക്കിലാണ് അതുകൊണ്ട് പരാതി നല്‍കാനും മറ്റും കേരളത്തിലേക്ക് വരാന്‍ കഴിയില്ല.…

    Read More »
  • Kerala

    സിദ്ദിഖ് അമ്മ ജനറൽസെക്രട്ടറി സ്ഥാനം രാജിവച്ചു: ശാരീരികമായി സിദ്ദിഖ് പീഡിപ്പിച്ചു എന്ന നടി രേവതി സമ്പത്തിൻ്റെ ആരോപണത്തിനു പിന്നാലെയാണ് രാജി

       നടി രേവതി സ്വത്തിൻ്റെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖിൻ്റെ കത്തിലുള്ളത്. സിദ്ദിഖ് ഉപദ്രവിച്ചെന്നു നടി രേവതി സമ്പത്ത് ഇന്നലെ ആരോപിച്ചിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. ‘’പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’’ രേവതി സമ്പത്ത് വെളിപ്പെടുത്തി.  ഇക്കാര്യം 2019 ൽ തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതു കൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി…

    Read More »
  • Fiction

    അഹംഭവം ആപത്ത്, അതില്ലാതായാൽ മാത്രമേ വസ്തുതകളെ നേരായ ദിശയില്‍ മനസ്സിലാക്കാനാവൂ

    വെളിച്ചം     ഒരിക്കല്‍ രാജാവ് തന്റെ ഗുരുവിനെ കാണാനെത്തി. ഗുരുവും ശിഷ്യന്മാരും സംവാദത്തിൽ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. അതിവിശിഷ്ടമായ ഭക്ഷണപ്രദാര്‍ത്ഥങ്ങളും ധാരാളം സമ്മാനങ്ങളുമായാണ് രാജാവ് അവിടേക്ക് കടന്നു വന്നത്. അപ്പോഴാണ് ഗുരുവിന്റെ മുഖ്യ ശിഷ്യന്‍ പറഞ്ഞത്: ‘എന്തൊരു സുഖം, എന്തൊരു ഭാഗ്യം’ എന്ന്. താന്‍ കൊണ്ടുവന്ന സമ്മാനങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടിട്ടാണ് ആ ശിഷ്യന്‍ അങ്ങനെ പറഞ്ഞത് എന്നു കരുതി രാജാവ് ആ ശിഷ്യനെ ഗുരുവിന്റെ മുന്നില്‍ വെച്ചുതന്നെ ശകാരിച്ചു. ‘ആര്‍ത്തി നല്ലതല്ല’ എന്ന് ആക്ഷേപിച്ചു. ഇത് കേട്ട് മറ്റ് ശിഷ്യന്മാർ ഞെട്ടി. ഗുരു രാജാവിനെ അരികില്‍ വിളിച്ചിട്ട് പറഞ്ഞു: “താങ്കള്‍ ചെയ്തത് ശരിയായില്ല. ഇതെന്റെ പ്രിയപ്പെട്ട ശിഷ്യനാണ്. അദ്ദേഹം ഗൃഹസ്ഥാശ്രമത്തില്‍ താങ്കളേക്കാള്‍ ധനാഢ്യനായ രാജാവായിരുന്നു. താങ്കള്‍ വരുമ്പോള്‍ ഞങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സംവാദത്തിന്റെ ഭാഗമായിരുന്നു അയാളുടെ മറുപടി. ശിഷ്യന്‍ അപ്പോള്‍ പറഞ്ഞത് സ്വന്തം സന്യാസജീവിതത്തെക്കുറിച്ചാണ്.” രാജാവിന് സ്വന്തം തെറ്റ് മനസ്സിലായി. അദ്ദേഹം ശിഷ്യനോട് ക്ഷമ ചോദിച്ചു. കേള്‍ക്കേണ്ടത് മുഴുവന്‍ കേള്‍ക്കാതെ, കാണേണ്ടത് മുഴുവന്‍…

    Read More »
  • Kerala

    നടൻ സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന്  യുവ നടിരേവതി സമ്പത്ത്

          പ്രമുഖ നടനും അമ്മ ജനറൽ സെക്രട്ടിയുമായ സിദ്ധീഖിനെതിരെ ഗുരുതര ആരോപണവുമായി  അഭിനേത്രി. നടി രേവതി സമ്പത്ത് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇപ്പോഴത്തെ അമ്മയുടെ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ധീഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത് ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ധീഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ എന്ന് രേവതി ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു, പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം…

    Read More »
Back to top button
error: