KeralaNEWS

മദ്യപിച്ച് ലക്കുകെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അദ്ദേഹം അടുത്തുവന്നിരുന്നത്; രഞ്ജിത്തിനെതിരെ എഴുത്തുകാരി

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പരാതിയുമായി എഴുത്തുകാരി എം.എ ഷഹനാസ്. വേട്ടക്കാര്‍ക്കൊപ്പമാണ് രഞ്ജിത്തെന്ന് അവര്‍ പറഞ്ഞു. പൊതുവേദിയില്‍ മദ്യപിച്ചെത്തി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എഴുത്തുകാരന്‍ വി.ആര്‍ സുധീഷില്‍നിന്നു നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ അയാള്‍ക്കൊപ്പം നിന്നയാള്‍ കൂടിയാണ് രഞ്ജിത്തെന്നും ഷഹനാസ് മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ഞാന്‍ കൂടി പങ്കെടുത്ത പൊതുപരിപാടിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് രഞ്ജിത്ത് എത്തിയത്. തൊട്ടടുത്തിരിക്കുന്ന എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു അത്. എന്റെ തൊഴിലിടത്തില്‍ നേരിട്ട ദുരനുഭവത്തില്‍ ഞാന്‍ പരാതി നല്‍കിയ എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെ ചലച്ചിത്ര അക്കാദമി പരിപാടിയില്‍ ഉള്‍പ്പെടെ രഞ്ജിത്ത് പങ്കെടുപ്പിച്ചിരുന്നുവെന്ന് ഷഹനാസ് ചൂണ്ടിക്കാട്ടി.

Signature-ad

രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പമല്ല. അദ്ദേഹവും വേട്ടക്കാരനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇങ്ങനെയുള്ള സമയത്തും സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ പ്രഗത്ഭനെന്നു വാഴ്ത്തുകയാണു ചെയ്യുന്നതെന്നും എഴുത്തുകാരി കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: