Social MediaTRENDING

ഉല്ലാസ് പന്തളത്തിന് രണ്ടാം വിവാഹം! ആദ്യഭാര്യയുടെ ആത്മഹത്യ 2022 ല്‍, കാത്തിരിക്കുവായിരുന്നുവോ എന്ന് സോഷ്യല്‍ മീഡിയ

ലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് ശ്രദ്ധ നേടുന്നത്. പിന്നാലെ ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമായ മാറുകയായിരുന്നു. കോമഡിയില്‍ തന്റേതായൊരു ശൈലിയുണ്ടാക്കിയെടുക്കാന്‍ ഉല്ലാസ് പന്തളത്തിന് സാധിച്ചിട്ടുണ്ട്. കൗണ്ടറുകളിലൂടേയും ശരീരഭാഷയിലൂടേയും നിരവധി തവണ അദ്ദേഹം നമ്മെ ചിരിപ്പിച്ചിട്ടുണ്ട്.

സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് ഉല്ലാസ് പന്തളം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. ഉല്ലാസ് പന്തളം വിവാഹിതനായിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു വിവാഹം. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യയാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022 ലായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ മരണപ്പെടുന്നത്.

Signature-ad

അതേസമയം വിവാഹ വാര്‍ത്തയുടേയും ചിത്രങ്ങളുടേയും താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെ ചിലര്‍ പരുഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ല, ഇപ്പോള്‍ മനസിലായില്ലേ ഭാര്യ ആത്മഹത്യ ചെയ്യാന്‍ ഉള്ള കാരണം. ഈ നന്ദി ഇല്ലാത്തവന് വേണ്ടി ആത്മഹത്യ ചെയ്തു സ്വന്തം ജീവിതം കളഞ്ഞു പാവം, ഇപ്പോള്‍ ഒരു കാര്യം മനസിലായി, എന്തൊക്കെ വന്നാലും ചാവാതിരിക്കുക. ചത്താല്‍ ഇതാവും സ്ഥിതി, വേണ്ടായെന്നുണ്ടെങ്കില്‍ ഡിവോഴ്സ് വാങ്ങിക്കുക. രണ്ട് പേര്‍ക്കും രണ്ട് വഴി എന്നിങ്ങനെയാണ് താരത്തെ വിമര്‍ശിച്ചുള്ള കമന്റുകള്‍.

അതേസമയം വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഭാര്യ മരിച്ചാല്‍ പിന്നെ വേറെ കല്യാണം കഴിക്കരുത് എന്നുണ്ടോ? ഭാവി ജീവിതത്തിനു ഒരു കൂട്ട് വേണ്ടേ? പിന്നെ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നു കണ്ടു. അതിനു ഇദ്ദേഹത്തിന്റെ എന്തെങ്കിലും പ്രവര്‍ത്തി കാരണമായിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടത് വരുന്ന പെണ്‍കുട്ടിയും കുടുംബവും ആണ്,
അവനും അവള്‍ക്കും ഇല്ലാത്ത സൂക്കേട് ബാക്കിയുള്ളോര്‍ക്ക്, എന്തിന്റെ കേടാണാവോ അയാളെ കെട്ടിയ പെണ്ണിനും കുടുംബത്തിന്നുമില്ലാത്ത ബേജാറാണ് എല്ലാവര്‍ക്കും എന്നിങ്ങനെയാണ് അനുകൂലിച്ചെത്തുന്നവരുടെ പ്രതികരണങ്ങള്‍.

2022 ലായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ ആശ മരണപ്പെടുന്നത്. ആത്മഹത്യയായിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ചനിലയിലാണ് ആശയെ കണ്ടെത്തുന്നത്. ഭാര്യയുടെ ചേതനയറ്റ ശരീരത്തിന് അരികില്‍ നിന്നു കരയുന്ന ഉല്ലാസിന്റെ ദൃശ്യങ്ങള്‍ മലയാളികളുടെ മനസില്‍ ഇന്നുമൊരു നോവായി ബാക്കിയുണ്ട്. തന്റെ 32-ാം വയസിലായിരുന്നു ഉല്ലാസ് ആശയെ വിവാഹം കഴിക്കുന്നത്. ജീവിതത്തില്‍ വിവാഹം വേണ്ടെന്ന് പറഞ്ഞിരുന്ന നടന്നിരുന്നവനാണ് താന്‍. അങ്ങനെയിരിക്കെയാണ് ആശ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നാണ് ഒരിക്കല്‍ ഉല്ലാസ് പറഞ്ഞത്.

മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് ശ്രദ്ധ നേടുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. അധികം വൈകാതെ സിനിമയിലുമെത്തി. കോമഡി തന്നെയായിരുന്നു സിനിമയിലും ഉല്ലാസിന് കയ്യടി നേടിക്കൊടുത്തത്. കൗണ്ടറുകളിലൂടേയും തന്റെ വേറിട്ട ഡാന്‍സിലൂടേയുമൊക്കെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ഉല്ലാസ് പന്തളം. സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു ഉല്ലാസ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: