CrimeNEWS

ട്രെയിന്‍യാത്രയ്ക്കിടെ വയോധികദമ്പതിമാരുടെ 14 പവന്‍ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി പിടിയില്‍

കൊല്ലം: പാലരുവി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വയോധിക ദമ്പതിമാരുടെ പക്കല്‍ നിന്നും 14 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ ചെങ്കോട്ട സ്വദേശി കണ്ണനാ (55)നാണ് പിടിയിലായത്. തെന്മലയില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് പുനലൂര്‍ റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന ട്രെയിനില്‍ ഇക്കഴിഞ്ഞ രണ്ടാംതീയതി പുലര്‍ച്ചെയായിരുന്നു മോഷണം. തിരുനെല്‍വേലിക്കടുത്ത് ചേരമഹാന്‍ദേവി സ്റ്റേഷനില്‍നിന്ന് ട്രെയിനിയില്‍ കയറിയ ദമ്പതിമാര്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിപ്പോയ ഇവര്‍ തെന്മല പിന്നിടുമ്പോള്‍ ഉണര്‍ന്ന് പരിശോധിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പുനലൂരിലിറങ്ങി റെയില്‍വേ പോലീസില്‍ പരാതി നല്‍കി.

Signature-ad

പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി. ട്രെയിനിയില്‍ യാത്രചെയ്തവരുമായി കൂടിക്കാഴ്ചയുള്‍പ്പടെ നടത്തിയാണ് പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് പ്രതിയെ കഴിഞ്ഞദിവസം തെന്മലയില്‍ നിന്നും പിടികൂടുകയായിരുന്നു. ബസിലും മറ്റും തുളസിത്തൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്നും ചെങ്കോട്ടയിലെ ഇയാളുടെ വീട്ടില്‍നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: