Month: July 2024
-
LIFE
എട്ട് വര്‍ഷത്തെ പ്രണയം, ഒരുമിച്ചു കഴിഞ്ഞത് രണ്ട് മാസം; ഇത് അന്‍ഷുമാന്റെയും സ്മൃതിയുടെയും ദുരന്തപ്രണയകഥ
സിയാച്ചിനിലെ തീപിടിത്തത്തില്‍ മറ്റുള്ളവരെ രക്ഷിക്കുന്നതിനിടെ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ അവസാന വാക്കുകള്‍ ഓര്‍ത്തെടുത്ത് ഭാര്യ സ്മൃതി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയായ കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായി നല്‍കി ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിനെ രാജ്യം ആദരിച്ചിരുന്നു. സ്മൃതിയും അന്‍ഷുമാന്‍ സിംഗിന്റെ അമ്മയും കൂടി ചേര്‍ന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഈ ആദരവ് ഏറ്റുവാങ്ങിയത്. അതിന് ശേഷം തന്റെ ഭര്‍ത്താവിനെക്കുറിച്ച് സ്മൃതി മനസ് തുറന്നു. തന്റേത് ഒരു സാധാരണ മരണമായിരിക്കില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്നും മരിക്കുമ്പോള്‍ തന്റെ നെഞ്ചില്‍ ഒരു മെഡലുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി സ്മൃതി പറഞ്ഞു. എട്ട് വര്‍ഷം നീണ്ട തങ്ങളുടെ പ്രണയത്തെപ്പറ്റിയും അന്‍ഷുമാനെ ആദ്യം കണ്ട നിമിഷത്തെപ്പറ്റിയും സ്മൃതി സംസാരിച്ചു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പലരും ധീരജവാന് ആദരാഞ്ജലികള്‍ നേരുകയും ചെയ്തു. ”കോളജിലെ ആദ്യ ദിവസമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ഒരുമാസത്തിന് ശേഷം അദ്ദേഹത്തിന് ആര്‍മ്ഡ് ഫോഴ്സസ് മെഡിക്കല്‍ കോളജിലേക്ക് സെലക്ഷന്‍…
Read More » -
India
വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹത: സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 125-ാം വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിആര്‍പിസിയിലെ 125ാം വകുപ്പ് പ്രകാരം വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്‍കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഒരു മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം, സിആര്‍പിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനില്‍ക്കില്ലെന്ന് യുവാവിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. വിവാഹിതകള്‍ക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസിയിലെ 125ാം വകുപ്പ് ബാധകമാകുമെന്ന നിഗമനത്തോടെ അപ്പീല്‍ തള്ളുകയാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. സിആര്‍പിസിയിലെ 125-ാം വകുപ്പ്, മുസ്ലിം സ്ത്രീകള്‍ക്കും ബാധകമായ ഒരു മതേതര വ്യവസ്ഥയാണെന്ന് നേരത്തേ ഷാ ബാനോ കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. തന്റെ മുന്‍ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം…
Read More » -
Health
കരള്‍ ക്ലീനാക്കും, ചര്‍മം തിളങ്ങും, വയര്‍ കുറയ്ക്കും… ഒരാഴ്ച പേരയ്ക്ക സേവിക്കൂ
നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ ലിവര്‍ പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്നു. മദ്യപാനം മാത്രമല്ല, അമിതവണ്ണം പോലുള്ളവയും നമ്മുടെ ആഹാരരീതികളുമെല്ലാം നമ്മുടെ ലിവറിനെ കേടാക്കുന്നു. ഫാറ്റി ലിവര്‍, ലിവര്‍ സിറോറിസ് എന്നിവയെല്ലാം ലിവറിനെ ബാധിയ്ക്കുന്നു. ലിവര്‍ ശരീരത്തിലെ ക്ലീനിംഗ് ഓര്‍ഗനാണ്. ശരീരത്തെ ക്ലീനാക്കുന്ന ഇതിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ ശരീരത്തിന്റെ സകല പ്രവര്‍ത്തനങ്ങളും തകരാറിലാകും.ലിവര്‍ ആരോഗ്യം ഇതുകൊണ്ടുതന്നെ ഏറെ പ്രധാനമാണ്. ലിവര്‍ ലിവര്‍ ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണവസ്തുക്കളുണ്ട്. ഇതില്‍ ഒന്നാണ് പേരയ്ക്ക. കരളിനെ സംരക്ഷിയ്ക്കാന്‍ കഴിയുന്ന ഭക്ഷണവസ്തുവാണ് പേരയ്ക്ക. സ്വാദിഷ്ഠമായ പഴ വര്‍ഗം മാത്രമല്ല, ഇത് പല രോഗങ്ങള്‍ക്കും മരുന്നാണ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണിത്. പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയില്‍ വേദന നീക്കം ചെയ്യുവാനുള്ള ശക്തമായ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. പേരയ്ക്കയില്‍…
Read More » -
Crime
പൂച്ചാക്കലില്‍ നടുറോഡില്‍ ദലിത് പെണ്‍കുട്ടിക്ക് മര്‍ദനം; രണ്ട് പ്രതികള്‍ അറസ്റ്റില്‍
ആലപ്പുഴ: പൂച്ചാക്കലില്‍ നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി ഷൈജു, സഹോദരന്‍ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സി.പി.എം അനുഭാവികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആക്രമിച്ചെന്ന പ്രതികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്നാണ് രാവിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » -
Kerala
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊലീസിനെതിരെ പരാതി നല്‍കാം
മലപ്പുറം: പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍വരും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയുക. പരാതി സ്വീകരിക്കാന്‍ തയാറാകുന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരാതി നല്‍കാം. സംസ്ഥാന വ്യാപകമായി വരുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മലപ്പുറം ജില്ലയിലെ പൊലീസ്സ്‌റ്റേഷനുകളിലും തൃശ്ശൂര്‍ സിറ്റിയിലുമാണ്. മലപ്പുറത്തെ പൊലീസ്സ്‌റ്റേഷനുകളില്‍ ക്യുആര്‍ കോഡ് പതിച്ചു. പൊലീസ്സ്‌റ്റേഷനില്‍നിന്ന് ദുരനുഭവം നേരിട്ടാല്‍ എളുപ്പത്തിലും വേഗത്തിലും സ്റ്റേഷനില്‍നിന്നുതന്നെ പരാതിപ്പെടാം. ഇങ്ങനെ നല്‍കുന്ന പരാതികള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ പറഞ്ഞു.
Read More » -
Crime
കാമുകിയെ വെട്ടിക്കൊന്ന് കീഴടങ്ങാന്‍ സ്‌റ്റേഷനിലേക്ക് പോയി; വഴിക്ക് മുന്‍വൈരാഗ്യമുള്ളയാളെയും കൊലപ്പെടുത്തി!
ചെന്നൈ: രണ്ടുപേരെ വെട്ടിക്കൊന്നശേഷം കര്‍ഷകത്തൊഴിലാളി പോലീസില്‍ കീഴടങ്ങി. ആദ്യത്തെ കൊലപാതകം നടത്തി കീഴടങ്ങാന്‍ പോകുമ്പോഴാണ് രണ്ടാമത്തെ കൊലനടത്തിയത്. തിരുച്ചിറപ്പള്ളിയിലെ മുസിരിയിലാണ് സംഭവം. എം. ഗീത (44), രമേഷ് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലചന്ദ്രന്‍ (64) ആണ് സംഭവത്തില്‍ കീഴടങ്ങിയത്. ബാലചന്ദ്രനും അയല്‍ഗ്രാമത്തിലെ ഗീതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്ക് ബാലചന്ദ്രനുമായി ഗീത പിണങ്ങി. പലതവണ ശ്രമിച്ചിട്ടും സംസാരിക്കാന്‍ തയ്യാറായില്ല. പ്രകോപിതനായ ബാലചന്ദ്രന്‍ അരിവാളുമായിചെന്ന് ഗീതയെ വെട്ടിക്കൊല്ലുകയായിരുന്നു. ഇരു ചക്രവാഹനത്തില്‍ സ്ഥലംവിട്ട ബാലചന്ദ്രന്‍ വഴിയില്‍വെച്ച് മുന്‍ വൈരാഗ്യമുള്ള രമേഷി (55)നെ കണ്ടു. രമേഷിനെയും വെട്ടിക്കൊന്നശേഷം ജംബുനാഥപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലക്കേസില്‍ എന്തായാലും ജയിലിലാവുമെന്നും ഒരു കൊല കൂടി നടത്തിയാലും ശിക്ഷ അതുതന്നെയാവും എന്നതുകൊണ്ടാണ് രമേഷിനെയും വെട്ടിക്കൊന്നതെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്.
Read More » -
Kerala
സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നെന്ന് രമ; ശൈലജയെ അപമാനിച്ചത് ഓര്‍മിപ്പിച്ച് മന്ത്രി വീണ
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സഭയില്‍ കൊമ്പുകോര്‍ത്ത് മന്ത്രി വീണാ ജോര്‍ജും കെ.കെ.രമയും. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെട്ട കേസുകളില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നു രമ പറഞ്ഞു. എന്നാല്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയെ ആര്‍എംപി നേതാവ് അപമാനിച്ചപ്പോള്‍ എന്തു നടപടിയുണ്ടായെന്ന് വീണാ ജോര്‍ജ് ചോദിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടക്കുന്ന വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ഉപക്ഷേപമാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. രമയും വീണയും ഏറെ വൈകാരികമായാണു പല അവസരങ്ങളിലും പ്രതികരിച്ചത്. പലപ്പോഴും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു വീണാ ജോര്‍ജ് പറഞ്ഞു. അരൂരില്‍ എസ്സി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ മര്‍ദിച്ചതടക്കം ഇത്തരം സംഭവങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിലെല്ലാം പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍…
Read More » -
Crime
പത്തനംതിട്ടയില്‍നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ കൊണ്ടു പോയത് എട്ടു കോടി; തിരിച്ചു പിടിച്ചത് രണ്ടു ലക്ഷം മാത്രം
പത്തനംതിട്ട: സൈബര്‍ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകള്‍ ഉള്‍പ്പെടെ എല്ലാത്തരം തട്ടിപ്പുകള്‍ക്കെതിരെയും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്. സൈബര്‍ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ചമഞ്ഞു യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ട് വീഡിയോ കോളിലൂടെ തട്ടിപ്പുകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുള്‍പ്പെടെ എല്ലാത്തരം സൈബര്‍ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിലും ഇത്തരത്തില്‍ ഒരുപാടുപേര്‍ കബളിപ്പിക്കപ്പെടുന്നുതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളുടെ കൂട്ടത്തിലുണ്ട്. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈല്‍ ചിത്രത്തോടുകൂടിയ ഫോണ്‍ നമ്പരില്‍ വിളിച്ച്, യൂണിഫോമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കുറ്റവാളികള്‍ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബര്‍ ലോകത്ത് ഏറ്റവും പുതിയത്. ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എന്‍ സി…
Read More »

