Month: July 2024

  • Kerala

    ഒഴുക്കില്‍പ്പെട്ട യുവതിയുടെ നിലവിളി; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

    പത്തനംതിട്ട: ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള നിയോ?ഗം രഞ്ജിത്തിനെ തേടിയെത്തി. പമ്പയുടെ ആഴങ്ങളില്‍നിന്ന് മാലക്കര വടക്കുംമൂട്ടില്‍ രഞ്ജിത് ആര്‍ മോഹന്‍ (40) കൈ പിടിച്ചുയര്‍ത്തിയത് ഒരു യുവതിയുടെ ജീവനാണ്. ആറന്മുള കോയിപ്രം നെല്ലിക്കല്‍ വെളുത്തേടത്തുകടവില്‍ ഇന്നലെ രാവിലെയാണ് കാല്‍വഴുതി വീണ യുവതി ഒഴുക്കില്‍പെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയില്‍ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് യുവതിയുടെ നിലവിളി രഞ്ജിത് കേള്‍ക്കുന്നത്. യുവതിയോട് വള്ളിയില്‍നിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹൃത്തുക്കളുമൊത്ത് ബൈക്കില്‍ 3 കിലോമീറ്റര്‍ ചുറ്റി അക്കരെ കടവിലെത്തി. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ യുവതിയുടെ നിലവിളി ആര്‍ക്കും കേള്‍ക്കാനും കഴിഞ്ഞില്ല. യുവതിയുടെ ബക്കറ്റും ചെരിപ്പും കണ്ടതോടെ അടുത്താണെന്നുറപ്പിച്ച് കരയിലൂടെ നടന്നു. യുവതിയെ കണ്ടെത്തിയ രഞ്ജിത് ‘ഞങ്ങളുടെ ജീവന്‍ കൊടുത്തും നിന്നെ രക്ഷിക്കും’ എന്നു പറഞ്ഞ് പുഴയിലിറങ്ങി നിലയില്ലാത്ത വെള്ളത്തില്‍ നിന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും…

    Read More »
  • Kerala

    കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

    മുംബൈ: ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിരുനല്‍വേലി- ജാംനഗര്‍ എക്സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ലോക്മാന്യതിലക് എക്സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം എക്സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും. ലോക്മാന്യ തിലക്- തിരുവനന്തപുരം സെന്‍ട്രല്‍, ലോകമാന്യതിലക്- കൊച്ചുവേളി, നിസാമുദ്ദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍, ഭാവ്നഗര്‍- കൊച്ചുവേളി, ലോകമാന്യ തിലക്- എറണാകുളം, ഇന്‍ഡോര്‍- കൊച്ചുവേളി എക്സ്പ്രസുകളം വഴിതിരിച്ചുവിടും. ഷൊര്‍ണൂര്‍- ഈറോഡ്- ധര്‍മവാരം- ഗുണ്ടകല്‍- റായ്ച്ചുര്‍- വാദി- സോലാപുര്‍- പൂണെ- ലോനാവാല- പന്‍വേല്‍ വഴിയാണ് തിരിച്ചുവിടുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകള്‍ക്കാണ് നിയന്ത്രണം. ബുധനാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍- മുംബൈ എല്‍.ടി.ടി നേത്രാവതി എക്സ്പ്രസ് 7.40 മണിക്കൂര്‍ വൈകി വൈകിട്ട് 4.55-ന് മാത്രമേ പുറപ്പെടുകയുള്ളൂ. ലോകമാന്യ തിലകില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വൈകുന്നതിനാലാണ് ക്രമീകരണം. മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് വന്ദേഭാരത്, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് ജനശതാബ്ദി, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് മാണ്ഡോവി,…

    Read More »
  • NEWS

    കോവളം ബീച്ചിലെ അടിയന്തിര പ്രവൃത്തികള്‍ക്കായി 3.67 കോടി രൂപ 

    തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തമായ കോവളം ബീച്ചില്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ക്കായി ടൂറിസം വകുപ്പ് 3.67 കോടി രൂപ അനുവദിച്ചു. വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ‘കോവളം ടൂറിസം കേന്ദ്രത്തിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍’ പദ്ധതിക്ക് 3,66,83,104 രൂപയുടെ അനുമതി നല്‍കിയത്. പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചിന്റെ സമഗ്ര നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കിഫ്ബി പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നുണ്ട്. ഇതിനിടയില്‍ ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളാണ് അടിയന്തിരമായി ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നത് കോവളം ബീച്ചിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സൈറ്റ് തയ്യാറാക്കല്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, നടപ്പാതകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, കെട്ടിടങ്ങളുടെ നവീകരണം, തെരുവ് വിളക്കുകള്‍, വിശ്രമമുറികളുടെ നവീകരണം, പാര്‍ക്കിംഗ്, മാലിന്യ പ്രശ്‌നം പരിഹരിക്കല്‍ എന്നിവയുള്‍പ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്

    Read More »
  • Kerala

    മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു, രക്ഷിച്ചത് അമ്മയാന; ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാര്‍

    എറണാകുളം: മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെയാണ് ഇല്ലിത്തോട് സ്വദേശി സാജുവിന്റെ വീട്ടിലെ കിണറ്റില്‍ കുട്ടിയാന വീണത്. വീട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ കുട്ടിയാനയെ അമ്മയാന വലിച്ചുകയറ്റുകയായിരുന്നു. കാട്ടാനക്കൂട്ടം കാടുകയറുകയും ചെയ്തു. കുട്ടിയാന വീണതിന് പിന്നാലെ കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ തുരുത്താന്‍ വനംവകുപ്പ് ശ്രമിച്ചിരുന്നു.എന്നാല്‍ അമ്മയാനയടക്കം സ്ഥലത്ത് നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല.ഒടുവില്‍ അമ്മയാന തന്നെ കുട്ടിയാനയെ വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പ്രദേശത്തു കാട്ടാനശല്യ രൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധം.    

    Read More »
  • Crime

    മാങ്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം; പൂര്‍വ വിദ്യാര്‍ഥികളായ രണ്ടു യുവാക്കള്‍ പിടിയില്‍

    പത്തനംതിട്ട: കോന്നി മാങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് തന്‍സീര്‍ മന്‍സില്‍ തന്‍സീര്‍, രജനി വിലാസത്തില്‍ ബിഥുന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ പക്കല്‍ നിന്നും നാല് ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ കൂടി പിടികൂടുവാനും രണ്ട് ലാപ്‌ടോപ്പുകള്‍ കൂടി കണ്ടെത്താനും ഉണ്ട് . സ്‌കൂളിലെ അലമാരയില്‍ നിന്നും 6 ലാപ്‌ടോപ്പുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞമാസം 28ന് സ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ലാബിന്റെ പൂട്ട് പൊളിച്ച് നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്‌കൂളില്‍ പരിശോധന നടത്തിയപ്പോള്‍ സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച 6 ലാപ്‌ടോപ്പുകള്‍ കാണാതായി ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളിലെ പൂട്ടിയിട്ടിരുന്ന അലമാരയുടെ താക്കോല്‍ പോലീസ് പരിശോധന നടത്തുമ്പോള്‍ സ്‌കൂളില്‍ തന്നെയുണ്ടായിരുന്നു . താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന്…

    Read More »
  • Crime

    വീടിന്റെ മുന്‍ഭാഗത്തെ റോഡില്‍ വിറകിട്ടത് ചോദ്യം ചെയ്തു; കറുകച്ചാലില്‍ ഭിന്നശേഷിക്കാരന് അയല്‍വാസികളുടെ ക്രൂരമര്‍ദനം

    കോട്ടയം: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അയല്‍വാസികളുടെ ക്രൂരമര്‍ദനം. കങ്ങഴ സ്വദേശി ജോപ്പനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. അയല്‍വാസികള്‍ തന്റെ വീടിന്റെ മുന്‍ഭാഗത്തായി റോഡില്‍ വിറകു കൊണ്ടിട്ടത് ജോപ്പന്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു ഭിന്നശേഷിക്കാരനായ ജോപ്പനെ ക്രൂരമായി മര്‍ദിച്ചത്. കങ്ങഴ കാരമല സ്വദേശികളായ അന്‍വര്‍, ഭാര്യ ഫാത്തിമ, മകന്‍ ഷൗക്കത്ത് എന്നിവരാണ് പ്രതികള്‍. അന്‍വറും ഫാത്തിമയും യുവാവിനെ മര്‍ദിക്കുന്നത് കണ്ടെത്തിയ മകന്‍ ഷൗക്കത്ത് ചൂരല്‍ കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിച്ചു. ശരീരമാസകലം പരിക്കേറ്റ ജോപ്പന്റെ ഇടതു കൈ പൊട്ടി. പാമ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോപ്പന്‍ ചികിത്സ തേടിയിരുന്നു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള മര്‍ദനം , ഭിന്നശേഷിക്കാരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് എതിരായി കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കറുകച്ചാല്‍ പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടഞ്ഞു; ചേലക്കരയില്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ മലമ്പാമ്പ്

    തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ കുഞ്ഞു മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കുട്ടി കൈ വലിക്കുകയുമായിരുന്നു. സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു. പിന്നീട് അധ്യാപകരെത്തി സ്‌കൂളിനു പുറത്തെത്തിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. വിദ്യാര്‍ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നാണ്. ഇവിടെ നിന്ന് പാമ്പ് വീട്ടില്‍ കയറിയതാകാമെന്നും വിദ്യാര്‍ഥികള്‍ ബാഗും ചെരുപ്പുമെല്ലാം നന്നായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അധ്യാപകര്‍ നിര്‍ദേശിച്ചു.  

    Read More »
  • Crime

    മാനസികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; രണ്ട് പോക്‌സോ കേസില്‍ പ്രതിയായ യുവാവ് പിടിയില്‍

    കാസര്‍ഗോഡ്: ബഡ്‌സ് സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പോക്സോ കേസില്‍ പ്രതിയായ യുവാവ് പോലീസ് പിടിയില്‍. മുളിയാര്‍ പൊവ്വല്‍ സ്വദേശി സാദിഖ്(24)നെയാണ് ആദൂര്‍ എസ്.ഐ: കെ. വിനോദ്കുമാറും സംഘവും പിടികൂടിയത്. 2022-ല്‍ ആദൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണ് സാദിഖ്. ചെങ്കളയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 20 കാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളില്‍ പോകുന്നതിനായി ബസ് കാത്തുനില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സിദ്ദീഖ് പിറകിലിരുത്തി കൊണ്ടുപോയി ബീഡി നല്‍കി ഉപദ്രവിച്ചെന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. ആറ് മാസം മുമ്പാണ് ആദ്യം ഉപദ്രവിച്ചത്. പീന്നീട് പല ദിവസങ്ങളിലും ആവര്‍ത്തിച്ചു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ബഡ്സ് സ്‌കൂള്‍ പ്രഥമാധ്യാപികയ്ക്ക് നല്‍കിയ പരാതിയാണ് ആദൂര്‍ പോലീസിന് കൈമാറിത്.

    Read More »
  • Crime

    ‘ബണ്ടി ചോര്‍’ എത്തിയെന്ന് സംശയം; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

    ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ (54) ജില്ലയില്‍ എത്തിയെന്നു സംശയം. വണ്ടാനത്തെ ബാറില്‍ ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ളയാള്‍ എത്തിയതായി സിസിടിവി ദൃശ്യത്തിലാണു വ്യക്തമായത്. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു. തിങ്കളാഴ്ചയാണ് ഇയാള്‍ ബാറിലെത്തിയത്. മുഴുക്കൈ ടീഷര്‍ട്ട് ധരിച്ചയാള്‍ ബീയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറില്‍ നിന്നു ലഭിച്ചത്. പുറത്തു ബാഗ് തൂക്കിയിട്ടുണ്ട്. അതേ ടേബിളില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നും വീഡിയോയില്‍ കാണാം. ഇയാള്‍ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങളും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. 2013ലാണ് ബണ്ടി ചോര്‍ കേരള പൊലീസിന്റെ വലയിലായത്. അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയത് ഏറെ ചര്‍ച്ചയായി. 28 ലക്ഷം രൂപ വിലവരുന്ന…

    Read More »
  • India

    കോണ്‍ഗ്രസ് എംഎല്‍എ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അതും രണ്ട് തവണ!

    ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ കോണ്‍ഗ്രസ് എംഎല്‍എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അതും 15 മിനിറ്റിനുള്ളില്‍ രണ്ടുതവണ! വിജയ്പുരില്‍ നിന്ന് ആറ് തവണ കോണ്‍ഗ്രസ് എംഎല്‍എയായ രാം നിവാസ് റാവത്താണ് കോണ്‍ഗ്രസ് എംഎല്‍എയായിരിക്കെ ബിജെപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏപ്രില്‍ 30 ന് ലോക്സഭാ തെരഞ്ഞെടുപ്പ് സമയം, ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചിരുന്നില്ല. സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ‘രാജ്യ കാ മന്ത്രി’ (സംസ്ഥാന മന്ത്രി) എന്നതിന് പകരം ‘രാജ്യ മന്ത്രി’ (സഹമന്ത്രി) എന്ന് പറഞ്ഞതിനാല്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കോണ്‍ഗ്രസ് നിയമസഭാംഗമായിരുന്നു. തന്നെ മന്ത്രിയാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുന്നതുവരെ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ റാവത്ത് വിസമ്മതിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ച് നിയമസഭാ സ്പീക്കര്‍ക്ക് കത്ത് അയച്ചത്. രാം നിവാസ്…

    Read More »
Back to top button
error: