Month: July 2024
-
Crime
കയറിപ്പിടിക്കാന്‍ ശ്രമിച്ചത് മറിയം റഷീദ എതിര്‍ത്തു; ചാരക്കേസ് സി.ഐയുടെ ‘കൊതിക്കെറുവിന്റെ’ ഉല്‍പ്പന്നം
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്‌പെഷ്യല്‍ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്മാര്‍ട്ട് വിജയന്‍ എന്ന എസ്. വിജയനാണെന്ന ആരോപണവുമായി സി.ബി.ഐ കുറ്റപത്രം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണിക്കാര്യം പറയുന്നത്. മാലിവനിത മറിയം റഷീദയെ വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത് അവര്‍ എതിര്‍ത്തതാണ് ഗൂഢാലോചനയിലേക്ക് നീങ്ങിയതെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. 1994 ഒക്ടോബര്‍ 10-ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുടെ പാസ്‌പോര്‍ട്ടും ടിക്കറ്റും സ്‌പെഷ്യല്‍ബ്രാഞ്ച് സി.ഐ. ആയിരുന്ന വിജയന്‍ വാങ്ങിവെച്ചു. രണ്ടുദിവസത്തിനുശേഷം വിജയന്‍ മറിയം റഷീദ താമസിച്ച ഹോട്ടലിലെത്തി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് അവര്‍ എതിര്‍ത്തു. അവിടെനിന്ന് മടങ്ങിയ വിജയന്‍ അവര്‍ എല്‍.പി.എസ്.സിയിലെ ശാസ്ത്രജ്ഞനുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് മനസ്സിലാക്കി. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്ന ആര്‍. രാജീവനെയും എസ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടറായ ആര്‍.ബി. ശ്രീകുമാറിനെയും അറിയിച്ചു. ഒക്ടോബര്‍ 17-വരെ വിസയും ടിക്കറ്റും മടക്കിനല്‍കാതെ അവരെ തടഞ്ഞുെവച്ച വിജയന്‍ ഫോറിനേഴ്‌സ്…
Read More » -
Kerala
കൊട്ടിഘോഷിച്ചിട്ടും യാത്ര ചെയ്യാന്‍ ഒരാള്‍ പോലുമില്ല; നവകേരള ബസ് സര്‍വീസ് പിന്നെയും മുടങ്ങി
കോഴിക്കോട്: ആളില്ലാത്തതിനാല്‍ നവകേരള ബസ് സര്‍വീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ബസാണ് ആളില്ലാത്തതിന്റെ പേരില്‍ സര്‍വീസീന് നിര്‍ത്തിയത്. ഒരാള്‍ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും സര്‍വീസ് നടത്തിയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ചാണ് സര്‍വീസ് ആരംഭിച്ചത്. ബസിന് സര്‍വീസ് നര്‍ത്താനാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നം തന്നെയാകും. പ്രതിപക്ഷം ഇത് ആയുധമാക്കാനും സാദ്ധ്യതയുണ്ട്. അതിനാല്‍ത്തന്നെ വിഷയത്തില്‍ മന്ത്രി ഗണേശ് കുമാര്‍ നേരിട്ട് ഇടപെട്ടേക്കും. എയര്‍കണ്ടിഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സൗകര്യങ്ങള്‍ക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. നവകേരള…
Read More » -
Crime
തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമം; ‘ചഡ്ഡി ഗ്യാങ്ങി’നെ വെടിവെച്ച് കീഴ്പ്പെടുത്തി
മംഗളൂരു: തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ വെടിവെച്ച് കീഴ്പ്പെടുത്തി മംഗളൂരു പൊലീസ്. പിടികിട്ടാപ്പുള്ളികളും മാധ്യപ്രദേശ് സ്വദേശികളുമായ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പൊലീസ് കാലിന് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍. ഉടനെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് കൊടുത്ത പൊലീസ് പിന്നാലെ ഓടി മുട്ടിന് താഴെ വെടിവെച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. അതേസമയം പരിക്കേറ്റ പ്രതികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. പരിക്കേറ്റ പൊലീസുകാരും ചികിത്സയിലാണ്. മംഗളൂരുവിലെ വീട്ടില്‍ കവര്‍ച്ചനടത്തി 13 ലക്ഷം മൂല്യംവരുന്ന വജ്രവും സ്വര്‍ണാഭരണങ്ങളും വാച്ചുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ചഡ്ഡി ഗ്യാങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷണ ശേഷം ആ വീട്ടിലെ കാറില്‍ കയറിയാണ് സംഘം പോയത്. ഇതിനിടെയിലാണ് അറസ്റ്റിലാകുന്നത്. ഈ കേസില്‍ തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം കര്‍ണാടക, മധ്യപ്രദേശ്,…
Read More » -
Kerala
വീട്ടു പരിസരത്ത് കൊതുകു വളരുന്നുണ്ടോ? കേസാവും, പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്
തൃശൂര്‍: വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടുടമസ്ഥന്‍ രണ്ടായിരം രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്. കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരമാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതിയുടെ വിധി. ഈ നിയമപ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയാണിത്. ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്രവൈസര്‍ കെ പി ജോബി, പുല്ലൂര്‍ കോക്കാട്ട് വീട്ടില്‍ ആന്റുവിന് എതിരെ എടുത്ത കേസിലാണ് രണ്ടായിരം രൂപ പിഴ അടയ്ക്കാന്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതി ഉത്തരവായിരിക്കുന്നത്. ഇയാളുടെ വീട്ടുപരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് എടുത്തത്. മെയ് 26 നാണ് കേസ് ഫയല്‍ ചെയ്തത്. ജില്ലയില്‍ സമാനമായ രീതിയില്‍ ഒല്ലൂരും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും വിധി ആയിട്ടില്ല. പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 53 (1) പ്രകാരം പതിനായിരം രൂപ…
Read More » -
Crime
അശ്ലീലഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മുന്‍ SFI പ്രവര്‍ത്തകനെതിരേ 9 പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കി
കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കൂട്ടപ്പരാതി. കാലടി വട്ടപ്പറമ്പ് മാടശ്ശേരി എസ്. രോഹിത്തി(25)നെതിരെയാണ് ഒമ്പത് പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കിയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരുപെണ്‍കുട്ടിയും ഉള്‍പ്പെടും. നേരത്തെ രോഹിത്ത് പഠിച്ചിരുന്ന കോളേജിലെ ഒരു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇയാളുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ പരാതി നല്‍കിയതിനാല്‍ രോഹിത്തിനെതിരേ ജാമ്യമില്ലാ വകുപ്പകളടക്കം ചുമത്തി കേസെടുത്തേക്കും. രോഹിത്ത് നേരത്തെ പഠിച്ചിരുന്ന കോളേജിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ മോശം കമന്റുകളോടെ പ്രചരിപ്പിച്ചിരുന്നത്. ഏകദേശം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈസമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കമന്റുകളോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ഫെയ്‌സ്ബുക്ക്…
Read More » -
Crime
കഞ്ചാവും വലിക്കാനുള്ള ഉപകരണവും യദുവില്‍നിന്ന് കണ്ടെടുത്തു; സിപിഎമ്മിനെ തള്ളി എക്‌സൈസ്
പത്തനംതിട്ട: പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സിപിഎം വാദം പൊളിച്ച് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ട്. യദുകൃഷ്ണനില്‍നിന്നു കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്‌സൈസ് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എക്‌സൈസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യുവമോര്‍ച്ച ബന്ധമുള്ള ഉദ്യോഗസ്ഥര്‍ കള്ളക്കേസ് എടുത്തു എന്നായിരുന്നു സിപിഎം ആരോപണം. കോന്നി മൈലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചിരുന്നു. എന്നാല്‍ കഞ്ചാവുമായി യദുകൃഷ്ണനെ എക്സൈസ് പിടികൂടിയിട്ടില്ല എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് പിന്നിലെന്നും സിപിഎം നേതൃത്വം പറഞ്ഞിരുന്നു. സിപിഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നതെന്നും സിപിഎം നേതൃത്വം ആരോപിച്ചു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നു പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സിപിഎം…
Read More » -
Kerala
വിഴിഞ്ഞം തുറമുഖം: ആദ്യ കപ്പൽ, ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോ നങ്കൂരമിട്ടു; വാട്ടർ സല്യൂട്ട് നൽകി വരവേറ്റു
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോ എന്ന കപ്പലാണ് കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് എത്തിയത്. രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം, കപ്പലിനെ വരവേറ്റു. ജൂലൈ 2ന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴി 8 ദിവസം കൊണ്ടാണ് ഇവിടെ എത്തിയത്. പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഇന്ന് നടന്നത്. ചരക്ക് കപ്പലെത്തി ട്രയൽ റൺ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായി എന്നർത്ഥം. ബർത്തിംഗ് നടപടികൾ പുരോഗമിക്കുന്നു. നാളെയാണ് ട്രയൽ റൺ നടക്കുക. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. ബർത്തിംഗ് കഴിഞ്ഞാൽ ഇമിഗ്രേഷനും കസ്റ്റംഗ് ക്ലിയറൻസും പൂർത്തിയാക്കണം. പബ്ലിക്ക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും വേണം. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ കഴിയാത്തത്ര ശേഷിയുള്ള 8…
Read More » -
Crime
ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി റിട്ട. IAS ഉദ്യോഗസ്ഥന്റെ ഭാര്യ
ലഖ്നൗ: ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകനും ഇയാളുടെ കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതി. ജമ്മു കശ്മീര്‍ കേഡറിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയായ ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ പോലീസ് കേസെടുത്തു. ജമ്മു കശ്മീരിലെ വീട്ടില്‍വെച്ചാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകനും കൂട്ടാളിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ ദിവസങ്ങളോളം ബന്ദിയാക്കിയതായും നിരന്തരം ഉപദ്രവിച്ചിരുന്നതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. അനാഥയായ പരാതിക്കാരിയും ജമ്മു കശ്മീരിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനും 2020-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്റെ ആദ്യഭാര്യയും മകനും മകളും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. വര്‍ഷങ്ങളോളം ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 14-ാം തീയതി വരെ ഒരു മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംചെയ്തു. ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകന്‍ മൊബൈല്‍ഫോണ്‍ കൈക്കലാക്കി. ഇതിനുശേഷമാണ് ഇയാളും കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഒട്ടേറെ തവണ കരഞ്ഞുപറഞ്ഞതിന് ശേഷമാണ് ഇവര്‍ തന്നെ വിട്ടയച്ചതെന്നും പരാതിയിലുണ്ട്.…
Read More » -
Crime
കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍
പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്നയാളെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് 2 ഗ്രാം കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ കേസെടുത്ത എക്‌സൈസ് സംഘം പ്രതിയെ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ഇയാള്‍ക്കെതിരെ നിലവില്‍ കാപ്പാ കേസില്ല…
Read More »
