”മതം മാറി നദീറയെന്ന് പേര് മാറ്റി; ഒരു ഭാര്യയ്ക്ക് പൊറുക്കാന്‍ പറ്റാത്ത തെറ്റ് സത്താറില്‍ നിന്നുണ്ടായി”
മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത നടിയാണ് ജയഭാരതി. അഭിനയ മികവും വശ്യ സൗന്ദര്യവും ഒരുപോലെ ലഭിച്ച ജയഭാരതി അനശ്വരമായ ഒരുപിടി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഷീല, ശാരദ, ജയഭാരതി എന്നിവര്‍ താര റാണിമാരായി നിലനിന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. നായികമാരെ സംബന്ധിച്ച് ശ്രദ്ധേയ കഥാപാത്രങ്ങള്‍ തുടരെ ലഭിക്കുന്ന സുവര്‍ണ കാലഘട്ടമായിരുന്നു അത്. ഒരു ഘട്ടത്തില്‍ ജയഭാരതി അഭിനയ രംഗം വിട്ടു. സിനിമയില്‍ അഭിനയിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ജയഭാരതിയെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ജയഭാരതിയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്കേറെ പ്രിയപ്പെട്ട നടിയാണ് ജയഭാരതിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ജയഭാരതിയെന്നും ഉദാഹരണ സഹിതം ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. കേരളത്തില്‍ വെള്ളപ്പൊക്കം വന്ന സമയത്ത് പത്ത് ലക്ഷം രൂപ നടി ചെന്നൈയില്‍ നിന്നെത്തി മുഖ്യമന്ത്രിക്ക് കൈ മാറിയെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
ചേച്ചി രണ്ട് തവണ മതം മാറേണ്ടി വന്നിരിക്കാം. ആദ്യം ഒരു ക്രിസ്ത്യാനിയായുമായിരുന്നു ദാമ്പത്യം. അത് കഴിഞ്ഞ് അയാളുടെ എതിര്‍പ്പ് വക വെക്കാതെയാണ് സത്താറുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. അങ്ങനെ മുസ്ലിമായി. പക്ഷെ ചേച്ചി അന്നും ഇന്നും ജയഭാരതി തന്നെ. നദീറ എന്നോ മറ്റോ പേര് മാറ്റി. പക്ഷെ അവിടെയൊന്നും അത് ഏറ്റില്ല. സത്താറിന് ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്ന് നിയന്ത്രണമില്ലാത്ത മദ്യപാനമായിരുന്നു.
രതീഷ്, ശിവജി അടക്കമുള്ള നല്ല ടീം സത്താറിക്കയോട് കമ്പനി കൂടാനുണ്ടായിരുന്നു. അവര്‍ രണ്ട് പേരും മദ്യത്തിന് അടിമപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ജയഭാരതിക്ക് സത്താറിനെ വിശ്വസിക്കാന്‍ അല്‍പ്പം വൈഷമ്യം ഉണ്ടായിരുന്നു. തന്റെ പോക്ക് അത്ര നല്ല രീതിയലല്ലെന്ന് രണ്ട് പേരുടെയും വേണ്ടപ്പെട്ടവരോട് സത്താര്‍ പറയുമായിരുന്നു. സത്താറിനാണെങ്കില്‍ ജയഭാരതിയെന്ന് പറഞ്ഞാല്‍ ജീവന് തുല്യം സ്‌നേഹമായിരുന്നു.
ഭാരതി ചേച്ചിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് നൂറ് നാവാണ്. ജയഭാരതിയുമായി അകന്ന ശേഷം സത്താര്‍ ഒരിക്കലും ചേരാത്ത രണ്ട് വിവാഹം പിന്നെയും ചെയ്തു. ഒരു ഭാര്യക്ക് പൊറുക്കാന്‍ പറ്റാത്ത തെറ്റ് സത്താറില്‍ നിന്നുണ്ടായി. അത് തുടരുകയും ചെയ്തതാണ് ആ ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. നിര്‍മാതാവ് ഹരീഷ് പോത്തനായിരുന്നു ജയഭാരതിയുടെ മുന്‍ പങ്കാളി. ഇദ്ദേഹവുമായി അകന്ന ശേഷമാണ് സത്താറിനെ ജയഭാരതി വിവാഹം ചെയ്യുന്നത്.