Month: July 2024

  • India

    അംബാനി കല്ല്യാണത്തില്‍ വിളിക്കാതെ നുഴഞ്ഞ് കയറി; യൂട്യൂബറും സുഹൃത്തും അറസ്റ്റില്‍

    മുംബൈ: അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ പങ്കെടുക്കാന്‍ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം ഇവരെ പിന്നീട് വിട്ടയച്ചു. ആന്ധ്രയില്‍ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹച്ചടങ്ങുകള്‍. ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവര്‍ സുരക്ഷ വെട്ടിച്ച് അകത്ത് കടന്നതെന്ന് വ്യക്തമല്ല. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. അതേസമയം, രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന അതേ ദിവസം ഡല്‍ഹിയിലെ സാധാരണ ഹോട്ടലില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ വീഡിയോ പലതരം ക്യാപ്ഷനോടെ…

    Read More »
  • Crime

    കാസര്‍കോട് സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

    കാസര്‍കോട്: പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണുമൂര്‍ത്തി എയുപി സ്‌കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിനെ സ്‌കൂളില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവശ്യപരിശോധനകള്‍ക്ക് വിധേയയാക്കി. പ്രദേശത്ത് തന്നെയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. പ്രസവിച്ചയുടന്‍ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.  

    Read More »
  • Kerala

    ക്യാംപസുകളില്‍ പുറത്തു നിന്നുള്ള കലാപരിപാടി തല്‍ക്കാലം വേണ്ട; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

    കൊച്ചി: കോളജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എം സിയാദ് റഹ്‌മാന്റെ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവിലെ ക്ലോസ് 3 (12) ലാണ് ഇത് സംബന്ധിച്ച് പറയുന്നത്. വിജ്ഞാപനത്തില്‍ പറയുന്ന പ്രകാരം അനുമതി നല്‍കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കാനും ഷെഡ്യൂള്‍ ചെയ്യാനും ഫണ്ട് നല്‍കാനും അനുവദിക്കുന്ന വ്യവസ്ഥയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കോളജിന്റെ സുരക്ഷയെയും അച്ചടക്കത്തെയും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. കുട്ടികളടക്കം വലിയ ജനക്കൂട്ടത്തെ താങ്ങാന്‍ സൗകര്യമില്ലാത്തതാണ് കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍. വലിയ ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരല്ല പ്രിന്‍സിപ്പലും അധ്യാപകരും. എന്നാല്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമാണ്. 2015-ല്‍ പുറത്തു നിന്നുള്ള പരിപാടികള്‍ വിലക്കി…

    Read More »
  • Crime

    രാത്രി കുറ്റിക്കാടുകളില്‍ പതിയിരുന്ന് പോലീസുകാര്‍; പക്കിയെ പൊക്കിയതിങ്ങനെ…

    ആലപ്പുഴ: രണ്ടുമാസത്തിനിടെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറോളം മോഷണങ്ങള്‍ നടത്തിയ കൊല്ലം ശൂരനാട് തെക്കേമുറിയില്‍ കുഴിവിള വടക്കതില്‍ സുബൈര്‍ (പക്കി സുബൈര്‍-51) മാവേലിക്കര പോലീസിന്റെ പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ ചെട്ടികുളങ്ങര ഈരേഴ തെക്ക് മേഖലയിലെ മോഷണശ്രമത്തിനുശേഷം റെയില്‍വേ ട്രാക്കിലൂടെ വന്ന സുബൈറിനെ വന്‍ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ടുപിടികൂടി. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് സുബൈര്‍ നടന്നുവരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. രണ്ടുവര്‍ഷംമുന്‍പും മാവേലിക്കര പോലീസ് ഇയാളെ പിടികൂടിയിരുന്നു. മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലെ കടകളുടെയും കാണിക്കവഞ്ചികളുടെയും പൂട്ട് കുത്തിത്തുറന്നായിരുന്നു മോഷണങ്ങളിലധികവും. അടിവസ്ത്രംമാത്രം ധരിച്ച് മോഷണംനടത്തുന്ന ഇയാള്‍ പൂട്ടു തകര്‍ത്തിരുന്നതില്‍ അതിവിദഗ്ധനാണ്. രണ്ടുമാസമായി ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ മോഷണങ്ങളെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: കെ.എന്‍. രാജേഷിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സുബൈര്‍ വരാന്‍സാധ്യതയുള്ള സ്ഥലങ്ങളും കടകളും പോലീസ് നിരീക്ഷണത്തിലായിരുന്നു.…

    Read More »
  • LIFE

    പൊലീസ് ഉദ്യോഗസ്ഥനുള്ള ഹൃദ്യമായ യാത്രയയ്പ്പ് : KPOA ജനറൽ സെക്രട്ടറി CR ബിജുവിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വയറലാകുന്നു

      ഇലക്ഷൻ ട്രാൻസ്ഫറിൽ കാസാർഗോഡ് ഹോസ്ദുർഗ് ( കാഞ്ഞങ്ങാട് ) SHO ആയി എത്തിയ IP ശ്രീ.ആസാദ് സാറിന് തിരികെ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിന്റെ ഒരു ഭാഗമാണിത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏറെ മികവുള്ള ഉദ്യോഗസ്ഥനാണ് ആസാദ് സർ. വിശ്രമരഹിതമായി കഠിനാധ്വാനം ചെയ്യും എന്ന് മാത്രമല്ല, ഒപ്പമുള്ളവരെക്കൊണ്ടും മികവോടെ കഠിനാധ്വാനം ചെയ്യിക്കുമെന്നും മാത്രമല്ല, അവരെ ചേർത്ത് നിർത്തുകയും ചെയ്യുന്ന മികച്ച പോലീസ് ഓഫീസർ. ഇത്തരക്കാർ ഒട്ടേറെയുള്ള കേരളത്തിലെ പോലീസ് സേനയിലിലെ ഒരാളാണ് ആസാദ് സർ. പോലീസിംഗ് എന്ന സ്ട്രെസും സ്ട്രെയിനും നിറഞ്ഞ ജോലിയെ എങ്ങനെ അസ്വാദ്യകരമായി മുന്നോട്ട് കൊണ്ടുപോകാമെന്നും, അതിന് തന്നോടൊപ്പമുള്ളവരെ എങ്ങനെ കൂടെ നിർത്താമെന്നും, പൊതുസമൂഹത്തിന് എങ്ങനെ മികച്ച പോലീസ് സേവനം നൽകാമെന്നും സ്വന്തം സർവ്വീസിലൂടെ തെളിയിച്ച വ്യക്തിത്വം. അതിന്റെ പ്രതിഫലനം തന്നെയാണ് സഹപ്രവർത്തകർ നൽകുന്ന ഈ സന്തോഷം പകരുന്ന യാത്രയയപ്പ് രംഗങ്ങൾ.   സർവീസ് തുടക്കത്തിൽ സബ് ഇൻസ്പെക്ടറായി ജോലി…

    Read More »
  • NEWS

    വെടിയേറ്റിട്ട് മണിക്കൂറുകള്‍ മാത്രം, പ്രചാരണത്തിനു തിരികെയെത്തി ട്രംപ്; വിശദമായ അന്വേഷണത്തിലേക്ക് കടന്ന് സുരക്ഷാ ഏജന്‍സികള്‍

    വാഷിങ്ടന്‍: പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. പ്രചാരണത്തിനായി മില്‍വോക്കിലേക്ക് ട്രംപ് എത്തിയതായി മകന്‍ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്‌സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. സീക്രട്ട് സര്‍വീസും എഫ്ബിഐയും. യുഎസ് പ്രസിഡന്റിന്റെയും മുന്‍ പ്രസിഡന്റുമാരുടെയും സുരക്ഷ സീക്രട്ട് സര്‍വീസിന്റെ ചുമതലയാണ്. ട്രംപ് പ്രസംഗിച്ചിരുന്ന വേദിയില്‍ നിന്ന് 140 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അക്രമി നിരവധി തവണ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ…

    Read More »
  • LIFE

    മകള്‍ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലം, മകനും അതേ വഴിയില്‍? താരകുടുംബത്തില്‍ നടക്കുന്നത്

    ബച്ചന്‍ കുടുംബത്തിലെ അസ്വാരസ്യങ്ങളആണ് ബോളിവുഡില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന് താരം കുടുംബം എത്തിയതോടെ പുറത്ത് വരുന്ന ഗോസിപ്പുകളില്‍ സത്യമുണ്ടെന്ന് തെളിഞ്ഞു. അഭിഷേക് ബച്ചന്‍ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. ഐശ്വര്യയും മകള്‍ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം ഐശ്വര്യയെ കണ്ടില്ല. ഇവര്‍ വേറിട്ട് നിന്നു. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്‌നമുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍, താര കുടുംബത്തിലെ ആരും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അതേസമയം, അഭിഷേകും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സംസാരമുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നില്‍ ഇരുവരും ഒരുമിച്ചിരിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ നടക്കുന്നതെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് പല വാദങ്ങളും വരുന്നുണ്ട്. പൊതുവെ പൊതു ജനങ്ങള്‍ക്ക് മുന്നിലെ പ്രതിഛായയില്‍ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുന്‍ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും…

    Read More »
  • Crime

    കൊട്ടുംപാട്ടുമായി കെട്ടിനെത്തിയ ചെക്കനും പാര്‍ട്ടിയും ഞെട്ടി; വധുവും വീട്ടുകാരും അപ്രത്യക്ഷം!

    ലഖ്‌നൗ: കൊട്ടും പാട്ടുമായി വധുവിന്റെ വീട്ടിലേക്കെത്തിയ വരനും സംഘവും ഒടുവില്‍ ചെന്നെത്തിയത് പൊലീസ് സ്റ്റേഷനില്‍. വധു നല്‍കിയ വിലാസം ലക്ഷ്യമാക്കിയായിരുന്നു വരനും വീട്ടുകാരും എത്തിയത്. എന്നാല്‍ ആ പ്രദേശത്ത് അങ്ങനെയൊരു പെണ്‍കുട്ടിയോ വീട്ടുകാരോ ഇല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞതോടെയാണ് എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. സോനു എന്ന യുവാവ് കാജല്‍ എന്ന യുവതിയുമായി ചണ്ഡീഗഢില്‍ വച്ചാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്കും മാറി. പിന്നീട് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാജലിന്റെ പിതാവ് ശീഷ്പാലുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹം വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ജൂലൈ 11 നായിരുന്നു വിവാഹ തീയതി ഉറപ്പിച്ചത്. എന്നാല്‍ ഇരുവരും അതുവരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും വിവാഹത്തിനായി വീട്ടിലേക്ക് എത്തിയാല്‍ മതിയെന്നുമായിരുന്നു വധു പറഞ്ഞത്. ഇതുപ്രകാരം വരന്റെ വീട്ടിലും ഒരുക്കങ്ങള്‍ നടത്തുകയും ബന്ധുക്കളെല്ലാം ഒത്തുകൂടുകയും ചെയ്തു. വിവാഹത്തലേന്നും കാജലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി സോനു പറയുന്നു.…

    Read More »
  • Crime

    ക്ഷണക്കത്തടിച്ച് ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം; പങ്കെടുക്കാനെത്തിയ എട്ട് ഗുണ്ടകള്‍ പിടിയില്‍

    എറണാകുളം: പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവന്റെ വീട്ടില്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളില്‍നിന്നുള്ള എട്ടു ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍. വരാപ്പുഴ ഒളനാട് വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിക്കെത്തിയവരാണ് പോലീസ് കസ്റ്റഡിയിലായത്. പിറന്നാള്‍ പാര്‍ട്ടി ഒരു ഓഡിറ്റോറിയത്തില്‍ വെച്ചു നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള ക്ഷണക്കത്തും അടിച്ചു നല്‍കിയിരുന്നു. പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ഓഡിറ്റോറിയത്തില്‍നിന്ന് പാര്‍ട്ടി വാടകവീട്ടിലേക്കു മാറ്റിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നുള്ള വിവരം റൂറല്‍ എസ്.പി. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ സി.ഐയുടെ നേതൃത്വത്തില്‍ മഫ്തിയില്‍ ഉള്‍പ്പെടെ പോലീസിനെ വിന്യസിച്ചിരുന്നു. സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള, കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവര്‍ പോലീസിന്റെ പിടിയിലായത്. തൃശ്ശൂര്‍ ചാവക്കാട് ചെറുതോട്ടപ്പുറത്ത് വീട്ടില്‍ അനസ് (25), ആലുവ തായ്ക്കാട്ടുകര കളത്തിപ്പറമ്പില്‍ അര്‍ഷാദ് (23), ആലപ്പുഴ…

    Read More »
  • Kerala

    വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി; ‘മറീന്‍ അസര്‍’ പുറങ്കടലില്‍; സാന്‍ ഫെര്‍ണാണ്ടോ ഇന്നു മടങ്ങും

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ അസറിന് ബര്‍ത്തിങ് അനുവദിക്കുക. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനായി തുറമുഖത്തെത്തിയ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ചരക്കുകളിറക്കിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ തുറമുഖം വിടും. സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകള്‍ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്.  

    Read More »
Back to top button
error: