Month: July 2024
-
NEWS
എക്‌സ്ട്രാ ടൈമില്‍ മാര്‍ട്ടിനസിന്റെ വിജയ ഗോള്‍, അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം
മിയാമി(ഫ്ളോറിഡ): നായകന്‍ ലയണല്‍ മെസ്സി പാതി വഴിയില്‍ മടങ്ങിയിട്ടും അര്‍ജന്റീന തളര്‍ന്നില്ല. ഒരു ഗോളിന് കൊളംബിയയയെ കീഴടക്കി മെസ്സിയും സംഘവും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. കൊളംബിയ കണ്ണീരോടെ മടങ്ങി. കോപ്പയില്‍ വീണ്ടും ആലബിസെലസ്റ്റന്‍ കൊടുങ്കാറ്റ്. ലൗട്ടാറോയുടെ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. നേരത്തേ മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. നായകന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന കൊളംബിയന്‍ ബോക്സിലെത്തി. പിന്നാലെ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. പിന്നീടങ്ങോട്ട് കൊളംബിയയും പ്രത്യാക്രമണം നടത്തിയതോടെ മത്സരം കടുത്തു. നിരനിരയായി കൊളംബിയന്‍ താരങ്ങള്‍ അര്‍ജന്റൈന്‍ ബോക്സിലേക്ക് ഇരച്ചെത്തി. ആറാം മിനിറ്റില്‍ കൊളംബിയന്‍…
Read More » -
India
ചതിയന്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്! മഹാരാഷ്ട്രയില്‍ മറുകണ്ടംചാടിയ എം.എല്‍.എമാര്‍ക്കെതിരേ നടപടിക്ക് കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ചതിച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ തിരിച്ചറിഞ്ഞെന്നും അവരെ വെറുതെ വിടില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോലെ. ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പതിനൊന്ന് സീറ്റില്‍ ഒമ്പത് സീറ്റുകള്‍ മഹായുതി സഖ്യമാണ്(എന്‍.ഡി.എ) സ്വന്തമാക്കിയത്. രണ്ട് സീറ്റുകളില്‍ മഹാവികാസ് അഘാഡി സഖ്യം(ഇന്‍ഡ്യ) വിജയിച്ചു. ”ചതിയന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും മൊത്തത്തിലുള്ള റിപ്പോര്‍ട്ടും പാര്‍ട്ടി ഹൈക്കമാന്‍ഡിന് അയച്ചിട്ടുണ്ട്. ഒറ്റിയവര്‍ക്ക് ഇനി പാര്‍ട്ടിയില്‍ ഇടമുണ്ടാകില്ല. രണ്ടോ മൂന്നോ ദിവസത്തിനകം ഇവര്‍ക്കെതിരെ നടപടിയുണ്ടാകും”- പടോലെ പറഞ്ഞു. ”രണ്ട് വര്‍ഷം മുമ്പ് നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിന്റെ പരാജയവും ഇതേ ചതിയന്മാര്‍ ഉറപ്പാക്കിയിരുന്നു. ഇത്തവണ കെണിയൊരുക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത്. പാര്‍ട്ടിയെ വീണ്ടും ഒറ്റിക്കൊടുക്കാന്‍ ആരും ധൈര്യപ്പെടാത്ത വിധം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇപ്പോള്‍ ക്രോസ് വോട്ട് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ 2022 ലെ എം.എല്‍.സി തെരഞ്ഞെടുപ്പിലും ഇതേ, പണി എടുത്തിരുന്നുവെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്…
Read More » -
Kerala
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയില്‍ നിര്‍ത്താത്തതിന് കാരണം കനത്തമഴ; കര്‍ശന നടപടിയെന്ന് റെയില്‍വെ
കോഴിക്കോട്: പയ്യോളിയില്‍ സ്റ്റോപ്പുണ്ടായിട്ടും ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് നിര്‍ത്താതെ പോയ സംഭവത്തില്‍ അന്വേഷണമാരംഭിച്ചെന്ന് അറിയിച്ച് റെയില്‍വെ. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ടുപോയത്. രാത്രി 10.54നായിരുന്നു ഇത്. രണ്ടു കിലോമീറ്റര്‍ അകലെ അയനിക്കാടാണ് വണ്ടി നിര്‍ത്തിയത്. പയ്യോളി ഇറങ്ങേണ്ടവര്‍ അയനിക്കാടും വടകരയിലുമായി ഇറങ്ങേണ്ടി വന്നു. വടകരയില്‍ ഇറങ്ങിയവര്‍ അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ചു. വടകര സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് പ്രതിഷേധവും അറിയിച്ചു. പൊതുവെ വൈകിയെത്തുന്ന ട്രെയിന്‍ പയ്യോളി സ്റ്റേഷന്‍ വിട്ട് ദൂരെ നിര്‍ത്തിയത് മഴയത്ത് യാത്രക്കാര്‍ക്ക് ദുരിതമായി. പയ്യോളി സ്റ്റേഷനില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകാന്‍ കാത്തുനിന്ന യാത്രക്കാരും വലഞ്ഞു. വടകരയിലിറങ്ങിയവര്‍ക്ക് റെയില്‍വെ അധികൃതര്‍ വാഹനസൗകര്യം ഒരുക്കി. കനത്ത മഴയില്‍ പയ്യോളി സ്റ്റേഷന്റെ ബോര്‍ഡ് ലോക്കോ പൈലറ്റിന് കാണാന്‍ കഴിഞ്ഞില്ലെന്നാണ് കാരണമായി പറയുന്നത്. മറ്റ് സ്റ്റേഷനുകളിലെ പോലെ പയ്യോളിയില്‍ പ്രത്യേക സിഗ്‌നല്‍…
Read More » -
Local
കേരളാ പോലീസ് അസോ. ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കണ്ണൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 2024 ജൂലൈ 19 വെള്ളിയാഴ്ച തളിപ്പറമ്പ് ഡ്രീo പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണ്ണമെന്‍ന്റ് സംഘടിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശോഭന്‍ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കോതേരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ KPOA കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് രമേശന്‍, KPA കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി പ്രിയേഷ്. കെ, ജില്ല പ്രസിഡന്റ് ജയേഷ്, പ്രിയേഷ് കെ പി സി എന്നിവര്‍ സംസാരിച്ചു. ഷിബു സ്വാഗതം പറഞ്ഞു. ഷട്ടില്‍ ടൂര്‍ണമെന്റില്‍ വിന്നേര്‍സ് ആയി ബൈജു & ആന്റോ (ഉളിക്കല്‍ പോലീസ് സ്റ്റേഷന്‍) ടീമും റണ്ണേര്‍സ് ആയി സിജു ജോണി (മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍) & രാജേഷ് (പേരാവൂര്‍ പോലീസ് സ്റ്റേഷന്‍)…
Read More » -
Movie
ധ്യാന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലോഞ്ച്
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യപോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി എസ് വിജയന്‍ ജൂലായ് 11-ാം തീയതി പകല്‍11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒപ്പം അതേ മുഹൂര്‍ത്തത്തില്‍ തന്നെ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോസ്റ്റര്‍ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്. പത്രസമ്മേളനത്തില്‍ ജി എസ് വിജയനു പുറമെ ചിത്രത്തിന്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, പ്രതിഭാ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകന്‍ പ്രിജിത്ത് എസ് ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഓ, പിആര്‍ഓ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ‘ദി സ്പിരിച്ച്വല്‍ ഗൈഡന്‍സ് ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍,…
Read More » -
Kerala
തിരുവനന്തപുരം മെഡി. കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിക്കിടന്നത് ‘വെറും’ ഒന്നര ദിവസം! കണ്ടെത്തിയത് ഇന്ന് രാവിലെ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കേടായ ലിഫ്റ്റില്‍ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി. ശനിയാഴ്ച 11 മണിക്ക് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഒപിയില്‍ എത്തിയ തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രന്‍ നായരാണ് ലിഫ്റ്റിനുളളില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനിടയിലാണ് ഒരാള്‍ ലിഫ്റ്റിനുളളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് നടുവില്‍ കിടക്കുന്ന നിലയിലായിരുന്നു വയോധികന്‍. ശനിയാഴ്ച 12 മണിയോടെയാണ് ലിഫ്റ്റ് കേടായത്. ഈ സമയത്ത് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റിനുളളില്‍ കുടുങ്ങി പോകുകയായിരുന്നു. എന്നാല്‍ കേടായ ലിഫ്റ്റില്‍ ആരെങ്കിലും അകപ്പെട്ടോയെന്ന് പോലും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല. രവീന്ദ്രന്‍ നായരുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് നശിച്ച നിലയിലായിരുന്നു. ലിഫ്റ്റ് പെട്ടന്ന് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രന്‍ നായര്‍ പറയുന്നത്. വയോധികന്‍ അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.
Read More » -
Crime
ഒന്നു രണ്ടുമല്ല! ബലാത്സംഗം ചെയ്തു കൊന്നത് 40 നായ്ക്കളെ; ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷം തടവ്
സിഡ്നി: 40 നായ്ക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷത്തെ തടവ് ശിക്ഷ. ബ്രിട്ടീഷ് പൗരനായ ആദം ബ്രിട്ടനെ ആസ്‌ട്രേലിയയില്‍ 249 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളെ ദുരുപയോഗം ചെയ്ത ലോകത്തിന്റെ ഏറ്റവും നീചനായ വ്യക്തി എന്നായിരുന്നു കോടതി ഇയാളെ വിശേഷിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനാണ്. ബിബിസി, നാഷണല്‍ ജിയോഗ്രാഫിക് അടക്കമുള്ള നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടിയും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നായ്ക്കളെ ചാകുന്നത് വരെ പീഡിപ്പിച്ചു കൊല്ലുന്നതിന്റെ വീഡിയോ ആദം ബ്രിട്ടണ്‍ തന്നെയാണ് ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം ഡാര്‍വിനിലെ വസതിയില്‍ അധികൃതര്‍ റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. നായ്ക്കളെ പീഡിപ്പിക്കാന്‍ ഒരു ഷിപ്പിങ് കണ്ടെയ്നറില്‍ പ്രത്യേക മുറിയും ഇയാള്‍ക്കുണ്ടായിരുന്നു. മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം…
Read More » -
Crime
സിഗററ്റ് നല്‍കാന്‍ വൈകിയതിന് തട്ടുകട അടിച്ചുതകര്‍ത്തു; ഉടമയ്ക്ക് ക്രൂരമര്‍ദനം
തൃശ്ശൂര്‍: കൊമ്പഴയില്‍ സിഗററ്റ് ചോദിച്ചെത്തിയ സംഘം തട്ടുകട അടിച്ചുതകര്‍ത്ത് ഉടമയെ മര്‍ദിച്ചു. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ തട്ടുകട ഉടമ ചെള്ളേത്ത് പീറ്ററിനെ പട്ടിക്കാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. സിഗററ്റ് നല്‍കാന്‍ നേരം വൈകിയെന്ന് ആരോപിച്ചാണ് പന്ത്രണ്ടംഗസംഘം കട അടിച്ചുതകര്‍ത്ത് പീറ്ററിനെ മര്‍ദിച്ചത്. സംഭവത്തില്‍ പീറ്റര്‍ പീച്ചി പോലീസില്‍ പരാതി നല്‍കി.
Read More » -
Crime
കാക്കിയണിഞ്ഞ കാടത്തം; കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം
കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റിലേക്ക് ഇടിച്ചുകയറ്റി നഗരമധ്യത്തിലൂടെ അരക്കിലോമീറ്ററിലേറെ കാറോടിച്ച് പൊലീസ് ഡ്രൈവറുടെ പരാക്രമം. കണ്ണൂര്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവര്‍ കെ.സന്തോഷ്‌കുമാറാണ് (50) തിരക്കേറിയ റോഡില്‍ അതിക്രമം കാട്ടിയത്. ബോണറ്റില്‍ അള്ളിപ്പിടിച്ചു കിടന്ന പമ്പ് ജീവനക്കാരന്‍ പി.അനില്‍കുമാറിനെ (62) റോഡിലേക്കു വീഴ്ത്താന്‍ പലവട്ടം കാര്‍ വെട്ടിക്കുകയും വേഗം കൂട്ടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സന്തോഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും വധശ്രമത്തിനു കേസെടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെ തളാപ്പ് പാമ്പന്‍ മാധവന്‍ റോഡിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണു സംഭവത്തിന്റെ തുടക്കം. ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച ശേഷം മുഴുവന്‍ തുകയും നല്‍കാതെ കാര്‍ ഓടിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചു. 2100 രൂപയാണു നല്‍കേണ്ടിയിരുന്നത്. 1900 രൂപ നല്‍കിയ ശേഷം ഇത്രയേ കയ്യിലുള്ളൂ എന്നുപറഞ്ഞ് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ വേഗം കൂട്ടി. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് തെറിച്ചുവീണ അനില്‍കുമാറുമായി കാര്‍ ഓടിച്ചുപോയി. സമീപത്തെ ട്രാഫിക് സ്റ്റേഷനിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്.…
Read More »
