LIFELife Style

മകള്‍ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലം, മകനും അതേ വഴിയില്‍? താരകുടുംബത്തില്‍ നടക്കുന്നത്

ച്ചന്‍ കുടുംബത്തിലെ അസ്വാരസ്യങ്ങളആണ് ബോളിവുഡില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന് താരം കുടുംബം എത്തിയതോടെ പുറത്ത് വരുന്ന ഗോസിപ്പുകളില്‍ സത്യമുണ്ടെന്ന് തെളിഞ്ഞു. അഭിഷേക് ബച്ചന്‍ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. ഐശ്വര്യയും മകള്‍ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം ഐശ്വര്യയെ കണ്ടില്ല.

ഇവര്‍ വേറിട്ട് നിന്നു. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്‌നമുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍, താര കുടുംബത്തിലെ ആരും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അതേസമയം, അഭിഷേകും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സംസാരമുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നില്‍ ഇരുവരും ഒരുമിച്ചിരിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ നടക്കുന്നതെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് പല വാദങ്ങളും വരുന്നുണ്ട്.

Signature-ad

പൊതുവെ പൊതു ജനങ്ങള്‍ക്ക് മുന്നിലെ പ്രതിഛായയില്‍ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുന്‍ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും ഇമേജ് നോക്കുന്നയാളാണ്. അതിനാല്‍ തന്നെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകല്‍ച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച് സംസാരിക്കാറില്ല.

നടി സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമ വന്‍ വിജയമായപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അതേസമയം അഭിഷേകിന്റെ മികച്ച പെര്‍ഫോമന്‍സുകളെക്കുറിച്ച് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് കുറിക്കാറുമുണ്ട്. എന്താണ് ഐശ്വര്യയും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്‌നമെന്ന് വ്യക്തമല്ല. അതേസമയം 2016 ലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് സൂചനയുണ്ട്.

അതുവരെയും ഐശ്വര്യയെ പുകഴ്ത്തി ജയ ബച്ചന്‍ പലയിടത്തും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ 2016 ല്‍ ഏ ദില്‍ ഹെ മുശ്കില്‍ എന്ന സിനിമ റിലീസ് ചെയ്തു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. ഇന്ത്യയൊട്ടുക്കും ഇത് വലിയ ചര്‍ച്ചയായി. ഇതോടെ ഐശ്വര്യയും ജയ ബച്ചനും തമ്മില്‍ അസ്വാരസ്യം ഉണ്ടായെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മറ്റൊരു കാരണമായി പറയുന്നത് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ ഇടപെടലാണ്. ഐശ്വര്യയുമായി ശ്വേത ബച്ചനുള്ള അകല്‍ച്ച പൊതുവേദികളില്‍ പോലും പ്രകടമായിരുന്നു.

ശ്വേത ബച്ചനും വിവാഹ മോചിതയാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഭര്‍ത്താവിനൊപ്പം ശ്വേതയെ കണ്ടിട്ട് ഏറെക്കാലമായി. വ്യവസായി നിഖില്‍ നന്ദയെയാണ് ശ്വേത വിവാഹം ചെയ്തത്. അഗസ്ത്യ, നവ്യ നവേലി എന്നിവരാണ് മക്കള്‍. മിക്കപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശ്വേത ബച്ചനെ കാണാറ്. 1997 ലായിരുന്നു ശ്വേത ബച്ചന്റെ വിവാഹം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്വേതയും ഭര്‍ത്താവും നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും വേര്‍പിരിഞ്ഞ് കഴിയുകയാണ്. അടുത്തിടെ തന്റെ 50 കോടി വില വരുന്ന ബംഗ്ലാവ് അമിതാഭ് ബച്ചന്‍ മകള്‍ക്ക് നല്‍കുകയുണ്ടായി.

 

Back to top button
error: