Month: July 2024

  • Kerala

    കാട്ടാന ശല്യമോ? അക്ഷയ സെന്ററിലേക്ക് വിട്ടോ… കര്‍ഷകനെ ആക്ഷേപിച്ച് വനംവകുപ്പ്

    ഇടുക്കി: കാട്ടാനശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ച കര്‍ഷകനോട് അക്ഷയ കേന്ദ്രത്തില്‍ പരാതിനല്‍കാന്‍ നിര്‍ദേശിച്ചതായി ആക്ഷേപം. ഇടുക്കി കാന്തല്ലൂര്‍ തലച്ചോര്‍ കടവില്‍ സ്വദേശി രമേഷാണ് വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വനം വകുപ്പിനെ സമീപിക്കുമ്പോള്‍ നടപടികള്‍ക്ക് പകരം നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനാണ് നിര്‍ദേശമെന്നാണ് രമേഷ് ഉള്‍പ്പടെയുള്ള കര്‍ഷകരുടെ ആരോപണം. കാട്ടാന ശല്യം മൂലം ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ഒരുമാസക്കാലമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഏലം ,വാഴ,കവുങ്ങ് തുടങ്ങിയ കാര്‍ഷികവിളകളും സബര്‍ജില്‍, വെളുത്തുള്ളിത്തോട്ടങ്ങളും ചവിട്ടി മെതിച്ചു. പത്ത് ദിവസം മുമ്പ് പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ 80 അംഗ സംഘം ആനകളെ തുരത്താനുള്ള ശ്രമം നടത്തിയിരുന്നു. അഞ്ച് ആനകളെ കാട് കയറ്റിയെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലെത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍. ആനകളെ തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാത്രി കാല നിരീക്ഷണം ശക്തമാക്കുമെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.  

    Read More »
  • Crime

    വളര്‍ത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മര്‍ദ്ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

    കൊച്ചി: കടവന്ത്രയില്‍ വളര്‍ത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുന്‍ നേവി ഉദ്യോഗസ്ഥന്‍ അഭിഷേക് ഘോഷ് റോയിക്കും രണ്ട് മക്കള്‍ക്കുമായിരുന്നു കഴിഞ്ഞ ദിവസം അയല്‍ക്കാരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ കടവന്ത്ര മട്ടമ്മല്‍ സ്വദേശി ഹരികുമാറിനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ട് പേരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ റിട്ട.നേവി ഉദ്യോഗസ്ഥന്‍ അഭിഷേക് ഘോഷ് റോയിയുടെ രണ്ടു മക്കള്‍ വൈകുന്നേരം വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പ്രതികളിലൊരാളെ നോക്കി നായ കുരച്ചു. നായ ആക്രമിക്കുമെന്ന് പറഞ്ഞ് ഹരികുമാറും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  

    Read More »
  • India

    കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന് ജ്യോതിര്‍മഠം ശങ്കരാചാര്യന്‍

    ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി രംഗത്ത്. വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാര്‍ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ഉന്നയിക്കാത്തത്. ഇവിടെയുള്ള അഴിമതിക്ക് പിന്നാലെ ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. അവിടെ മറ്റൊരു അഴിമതിക്ക് വഴിതെളിയുകയാണ്. 228 കിലോ സ്വര്‍ണമാണ് കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോള്‍ അവര്‍ പറയുന്നു, ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ല- സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുന്നതിനായി തറക്കല്ലിട്ടിരുന്നു. ഇതിനെതിരേ പ്രതിഷേധവും ശക്തമായിരുന്നു. ഇതിനിടെയാണ് കേദാര്‍നാഥില്‍ നിന്ന് 228 കിലോ സ്വര്‍ണം കാണാതായി എന്ന ഗുരുതര ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ കേദാര്‍നാഥ് മാതൃകയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഉത്തരാഖണ്ഡ്…

    Read More »
  • Crime

    ബിഹാറില്‍ മുന്‍ മന്ത്രിയുടെ പിതാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം വികൃതമാക്കി, പ്രതിഷേധം

    പട്‌ന: വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവും ബിഹാറിലെ മുന്‍ മന്ത്രിയുമായിരുന്ന മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ബിഹാറിലെ ദര്‍ബംഗയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് സാഹ്നിയുടെ പിതാവ് ജിതന്‍ സാഹ്നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വികൃതമാക്കിയ നിലയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു മൃതദേഹം. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മോഷണത്തിനായി വീട്ടില്‍ക്കയറിയവര്‍ ജിതന്‍ സാഹ്നി എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യാസഖ്യത്തിലെ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ഒ.ബി.സി വിഭാഗത്തിനിടയില്‍ നല്ല സ്വാധീനമാണ്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍.ജെ.ഡി. രംഗത്തെത്തി. ബിഹാറില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍.ജെ.ഡി. വക്താവ് ചോദിച്ചു.

    Read More »
  • Crime

    എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ല; കാട്ടാക്കടയില്‍ ഗര്‍ഭിണിക്കും ഭര്‍ത്താവിനും നേരെ ആക്രമണം

    തിരുവനന്തപുരം: കല്യാണവിരുന്നിനെത്തിയ എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ച് കുടുംബത്തിന് നേരെ ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം. ജി സ്റ്റീഫന്‍ എംഎല്‍എയ്ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പരാതി. ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കാര്‍ അടിച്ചുതകര്‍ത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ കുടുംബം ആരോപിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യുവതി എട്ടുമാസം ഗര്‍ഭിണിയാണ്. കാട്ടാക്കടയില്‍ കല്യാണവിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. അതേസമയം, ജി. സ്റ്റീഫന്‍ എംഎല്‍എ ആരോപണം നിഷേധിച്ചു. തന്റെ കാര്‍ കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സംഭവസമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം.    

    Read More »
  • India

    ഡോഡയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

    ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡോഡ ജില്ലയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു. 3 സൈനികരും ഒരു ആര്‍മി ഓഫീസറുമാണ് വീരമൃത്യു വരിച്ചത്. മേഖലയില്‍ രാത്രി ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. ഡോഡയിലെ വനമേഖലയില്‍ ഭീകരരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 8 മണിയോടെ സേന ഇവിടേക്ക് തിരിച്ചിരുന്നു. പൊലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജമ്മുകശ്മീരിലുണ്ടാകുന്ന ഒമ്പതാമത്തെ ഭീകരാക്രമണമാണിത്. ഡോഡയിലെ വിവിധ മേഖലകളില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.  

    Read More »
  • Kerala

    നിയമത്തെക്കുറിച്ച് ചോദിച്ചു, ഉത്തരമില്ല; വനിതാ എസ്‌ഐക്ക് എസ്പി വക ഇമ്പോസിഷന്‍!

    പത്തനംതിട്ട: എസ്‌ഐയെ കൊണ്ടു ഇമ്പോസിഷന്‍ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്‌ഐക്കാണ് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം ലഭിച്ചത്. പതിവ് വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്‌ഐ മറുപടി നല്‍കിയില്ല. കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനല്‍ നിയമമായ ബിഎന്‍എസിലെ (ഭാരതീയ ന്യായ് സംഹിത) ഒരു സെക്ഷനെ കുറിച്ചാണ് ചോദ്യം. എന്നാല്‍ ഇതിനു എസ്‌ഐ ഉത്തരം നല്‍കിയില്ല. പിന്നാലെയാണ് ഇമ്പോസിഷന്‍ മെയില്‍ ചെയ്യാന്‍ എസ്പി ആവശ്യപ്പെട്ടത്. എസ്‌ഐ ഇമ്പോസിഷന്‍ എഴുതി അയച്ചു.  

    Read More »
  • Crime

    സ്വത്ത് കിട്ടിയതോടെ മക്കള്‍ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോള്‍ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകള്‍

    കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, ഒരുവര്‍ഷം വീതം അധികതടവും അനുഭവിക്കണം. കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു. രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷന്‍ (57), ചെറുമകന്‍ ശരത് (29) എന്നിവരെ കോടതി വെറുതേ…

    Read More »
  • Crime

    ഭാര്യയുടെ വീടിനു യുവാവ് തീയിട്ടു; ഭര്‍ത്താവ് ശൗചാലയത്തില്‍ കൈ മുറിച്ച നിലയില്‍

    പാലക്കാട്: മങ്കര പുള്ളോട്ട് ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന യുവാവ് ഭാര്യയുടെ വീടിനു തീയിട്ടു, തീപടരുന്നതു ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ നടത്തിയ പരിശ്രമത്തില്‍ മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പാറയില്‍ വീട്ടില്‍ നൂര്‍ജഹാന്‍ (40), മകന്‍ സല്‍മാന്‍ ഫാരീസ് (21), ഉമ്മ മറിയ (60) എന്നിവര്‍ താമസിക്കുന്ന വീടിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ 4ന് അതിക്രമം നടന്നത്. സംഭവത്തില്‍ നൂര്‍ജഹാന്റെ ഭര്‍ത്താവ് ഫാറൂഖിനെതിരെ (45) മങ്കര പൊലീസ് കേസെടുത്തു. പ്രതിയെ സംഭവം നടന്ന വീടിന്റെ ശൗചാലയത്തില്‍ നിന്നു കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഫാറൂഖും നൂര്‍ജഹാനും രണ്ടാം വിവാഹം കഴിച്ചവരാണ്. മുന്‍പു നൂര്‍ജഹാന്റെ വീട്ടില്‍ത്തന്നെയായിരുന്നു ഫാറൂഖിന്റെ താമസവും. 2 വര്‍ഷമായി അകന്നു കഴിയുന്ന ഇവര്‍ തമ്മില്‍ വലിയ ബന്ധം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഡീസല്‍ കാനുമായി പുള്ളോട്ടെ വീട്ടിലെത്തിയ ഫാറൂഖ് ഇവര്‍ക്കുനേരെ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്നു നൂര്‍ജഹാന്‍ മങ്കര പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പുലര്‍ച്ചെ വീണ്ടും സ്ഥലത്തെത്തിയ ഫാറൂഖ്…

    Read More »
  • Kerala

    കണ്ണൂരിൽ മാരക ലഹരി മരുന്നുകൾ ഒഴുകുന്നു, ഇന്നലെ എംഡിഎംഎയും കഞ്ചാവുമായി 2 കേസുകളിൽ 4 യുവാക്കള്‍ അറസ്റ്റില്‍

         കണ്ണൂർ- കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുന്ന്  ജില്ലാ സെന്‍ട്രല്‍ ജയിലിനു സമീപം വച്ച്  ഇന്നോവ  കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ജില്ലക്കാരായ മുഹമ്മദ് ഇര്‍ഫാന്‍ (27), ആസിന്‍ (29) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ എം സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധന നടത്തുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപംവെച്ചാണ് പിടികൂടിയത്. കെഎല്‍ 13 ആര്‍ 3604 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 3.76 ഗ്രാം എംഡി എം എ യും 1.37 ഗ്രാം കഞ്ചാവും വാഹനവും കസ്റ്റഡിയിലെടുത്തു. അതേ സമയം കണ്ണൂർ ചിറക്കലില്‍ 4 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിലായി. കെ കെ മഹ്‌സൂക്, എ സാജിദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കണ്ണൂര്‍ ജില്ലക്കാർ തന്നെ. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്  ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, ഐബിയും ഇആര്‍ഒയും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി…

    Read More »
Back to top button
error: