Month: July 2024
-
NEWS
ട്രംപിനെതിരായ വധശ്രമം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റും; വാഹനത്തില്‍ സ്ഫോടക വസ്തുക്കളും
വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തെ നടുക്കുന്ന വെടിയുണ്ടയാണ് ഇന്നലെ ട്രംപിന് നേരെ ഉണ്ടായ വധശ്രമം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ ആക്രമണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓര്‍മപ്പിശകും നാക്കുപിഴയും കാരണം ഇതിനകം സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന പ്രസിഡന്റ് ജോ ബൈഡനെ ട്രംപിനുനേരെയുള്ള ആക്രമണം കൂടുതല്‍ ദുര്‍ബലനാക്കിയേക്കും. ഈ വിഷയം പ്രചരണ വിഷയമാക്കാനാണ് ട്രംപും ശ്രമിക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ട്രംപിനുനേരെ വധശ്രമമുണ്ടായത്. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനുള്ള അമേരിക്കന്‍ ജനതയുടെ അവകാശത്തിനുനേര്‍ക്കുള്ള ആക്രമണമാണ് വധശ്രമമെന്നും വിലയിരുത്തലുണ്ട്. കോടതി കേസുകളും ഇംപീച്ച്മെന്റ് നടപടികളും അതിജീവിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായി മത്സരരംഗത്തുള്ള ട്രംപിന് തന്റെ സ്ഥാനം കുടുതല്‍ കുരുത്തുറ്റതാക്കാന്‍ വധശ്രമം സഹായിച്ചേക്കും. വെടിയുണ്ട മൂളിപ്പാഞ്ഞപ്പോള്‍ നിലത്തേക്ക് കുനിഞ്ഞ ട്രംപ് സീക്രട്ട് സര്‍വിസ് ഏജന്റുമാരുടെ കവചത്തിനുള്ളില്‍ എഴുന്നേറ്റുനിന്ന് മുഷ്ടി ചുരുട്ടി അനുയായികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം റിപ്പബ്ലിക്കന്‍ അണികളെ ആവേശഭരിതരാക്കുന്നതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ ചിത്രവും…
Read More » -
Crime
വാഹനാപകടക്കേസില്‍ ട്വിസ്റ്റ്; ഭാര്യയെയും രണ്ടുമക്കളെയും കൊന്ന് കാര്‍ ഇടിച്ചുകയറ്റി, കാരണം…
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ഒന്നരമാസം മുന്‍പുണ്ടായ വാഹനാപകടക്കേസില്‍ വന്‍ ട്വിസ്റ്റ്. സംഭവം കൊലപാതകമാണെന്നും യുവതിയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കാര്‍ മരത്തിലേക്ക് ഇടിച്ചുകയറ്റിയതാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ ഖമ്മം സ്വദേശി ബി.പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരനായ പ്രവീണും സഹപ്രവര്‍ത്തകയായ നഴ്സും അടുപ്പത്തിലായിരുന്നു. രഹസ്യബന്ധത്തിന് ഭാര്യയും മക്കളും തടസ്സമായതിനാലാണ് ഇയാള്‍ മൂവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മെയ് 28-നാണ് പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ ഖമ്മത്ത് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രവീണിന്റെ ഭാര്യ ബി.കുമാരി മക്കളായ കൃതിക(3) കൃഷിക(4) എന്നിവരെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കാറോടിച്ച പ്രവീണിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് കുമാരിയും രണ്ട് മക്കളും മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുമാരിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിശദമായ മൃതദേഹ പരിശോധനയിലാണ് കുമാരിയുടെയും മക്കളുടെയും മരണം…
Read More » -
Crime
മൊബൈല്‍ഫോണില്‍ കളിക്കുന്നതിനിടെ തര്‍ക്കം; 19-കാരനെ കുത്തിക്കൊന്നു
മുംബൈ: മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 19-കാരനെ കുത്തിക്കൊന്നു. താനെ മുംബ്ര സ്വദേശിയായ സൂഫിയാന്‍ ഷേഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീന്‍ സയ്യിദ്, ഇമ്രാന്‍ എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരുപ്രതിയായ ആസിഫ് ഒളിവിലാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം കൈയാങ്കളിയിലെത്തി. ആസിഫ് സൂഫിയാനെ പിടിച്ചുവെയ്ക്കുകയും ഈ സമയം മറ്റൊരു പ്രതിയായ ഇമ്രാന്‍ കത്തിയുമായി വരികയുമായിരുന്നു. തുടര്‍ന്ന് ഇമ്രാന്‍ കൈമാറിയ കത്തി ഉപയോഗിച്ച് ഷംസുദ്ദീനാണ് സൂഫിയാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വയറില്‍ മൂന്നുതവണ കുത്തേറ്റ സൂഫിയാനെ പിന്നീട് കല്‍വാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളില്‍ രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. ഒളിവില്‍പോയ ആസിഫിനായി തിരച്ചില്‍ തുടരുകയാണ്.
Read More » -
Kerala
വീണ്ടും കുടുങ്ങി! മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ വനിതാ ഡോക്ടറും രോഗിയും കുടുങ്ങി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വീണ്ടും ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്ന് സി.ടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറും മറ്റൊരു രോഗിയുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് വിവാദമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. രണ്ടു ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തുന്നത്. രണ്ടു രാത്രിയും ഒരു പകലുമാണ് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോവിഭാഗത്തില്‍ രവീന്ദ്രന്‍ നായര്‍ എത്തിയതായിരുന്നു. ഈ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍,…
Read More » -
India
പൂജയുടെ കുടുംബത്തിന് പങ്കജ മുണ്ടെയുമായി അടുത്ത ബന്ധം; സംഘടനയ്ക്ക് നല്‍കിയത് 12 ലക്ഷം
മുംബൈ: അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട ഐഎഎസ് പ്രബേഷനര്‍ പൂജ ഖേദ്കറിന്റെ കുടുംബത്തിന്, ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പങ്കജ് മുണ്ടെയുടെ കുടുംബം നടത്തുന്ന ‘ഗോപിനാഥ് മുണ്ടെ പ്രതിഷ്ഠ’എന്ന സന്നദ്ധ സംഘടനയ്ക്ക് പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ 12 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. പൂജ ഖേദ്കറിന്റെ പിതാവും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കറിനും പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ‘ഇന്ത്യ ടുഡെ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഹമ്മദ്നഗറിലെ മൊഹ്താദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ദിലീപ് ഖേദ്കര്‍, പങ്കജ് മുണ്ടെയെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ നാമനിര്‍ദ്ദേശം ചെയ്താല്‍ ദേവിക്ക് 1.5 കിലോഗ്രാം വെള്ളി കിരീടം നേര്‍ച്ചയായി സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബീഡില്‍ നിന്ന് പങ്കജ് മുണ്ടെയെ മത്സരിപ്പിച്ചതിന് പിന്നാലെ ദിലീപ് ഖേദ്കര്‍ ദേവിക്ക് വെള്ളി കിരീടം സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് ‘ഇന്ത്യ ടുഡെ’ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ബിജെപിയുടെ…
Read More » -
Crime
സ്‌കൂള്‍ വരാന്തയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ അവിവാഹിതയായ സമീപവാസി
കാസര്‍കോട്: ആദൂര്‍ പഞ്ചിക്കല്ല് എ.യു.പി സ്‌കൂളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവര്‍ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂള്‍ വരാന്തയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്‌കൂളിന്റെ സമീപപ്രദേശങ്ങളില്‍ ഡോഗ്‌സ്‌ക്വാഡ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘം തിങ്കളാഴ് രാവിലെ മുതല്‍ പരിശോധന നടത്തി. ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന. പരിശോധനക്കിടെ പ്രദേശത്ത് തന്നെയുള്ള വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. വനിതാ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മാതാവ് താനാണെന്ന് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതൃത്വം ഉറപ്പിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, യുവതി ഗര്‍ഭം…
Read More » -
Crime
തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ കണ്ടെത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹര്‍ഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ഹര്‍ഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇന്നലെ രാത്രി 8.45 ഓടെ ഹര്‍ഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയില്‍ ഇറക്കി വിട്ടെന്നു ഹര്‍ഷാദ് തന്നെയാണ് അറിയിച്ചത്. ഹര്‍ഷാദിന്റെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. സമീപത്തെ കടയില്‍ കയറി ഫോണ്‍ വാങ്ങിയാണ് ഹര്‍ഷാദ് വിളിച്ചതെന്നും അടിവാരത്തേക്ക് ബസില്‍ യാത്ര തിരിച്ചതായി വ്യക്തമാക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. പിന്നാലെ അടിവാരത്തെത്തിയ താരശ്ശേരി പൊലീസ് രാത്രി പത്തേകാലോടെ ഹര്‍ഷാദിനെ താമരശ്ശേരിയില്‍ എത്തിച്ചു. ഹര്‍ഷാദിനെ കാണാതായതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി…
Read More » -
Movie
ആസിഫ് അലിയെ രമേഷ് നാരായണന്‍ അപമാനിച്ചോ? സംഗീതസംവിധായകനെതിരേ രൂക്ഷവിമര്‍ശനം
നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ ‘പണ്ഡിറ്റ്’ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതുപോയിട്ട് ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More » -
Crime
തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പത്തു ദിവസത്തിനിടെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. മധുരയില്‍ ഇന്നു രാവിലെയാണ് തീവ്ര തമിഴ് വാദ പാര്‍ട്ടിയായ ‘നാം തമിഴര്‍ കക്ഷി’യുടെ നേതാവ് സി.ബാലസുബ്രമഹ്ണ്യം(48) കൊല്ലപ്പെട്ടത്. പത്തു ദിവസത്തിനിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ജൂലൈ 6ന് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. നാം തമിഴര്‍ കക്ഷിയുടെ മധുരൈ ജില്ലാ ഡപ്യൂട്ടി സെക്രട്ടറിയാണ് കൊല്ലപ്പെട്ട ബാലസുബ്രമഹ്ണ്യം. ഇന്നു രാവിലെ മധുരയിലെ വല്ലഭായ് റോഡില്‍ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ബാലസുബ്രമഹ്ണ്യം. ചൊക്കികുളം ഭാഗത്ത് വച്ച് നാലംഗ അക്രമി സംഘം ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിഎംകെ മന്ത്രി പളനിവേല്‍ ത്യാഗ രാജന്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാലസുബ്രമഹ്ണ്യത്തിനെതിരെ മൂന്നു കേസുകള്‍ നിലവിലുണ്ടെന്ന് മധുരൈ സിറ്റി പൊലീസ് കമ്മിഷണര്‍ ജെ.ലോകനാഥന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുരൈ രാജാജി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ…
Read More »
