KeralaNEWS

കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം: പള്ളിക്കരയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു. മുട്ടം തോട്ടച്ചില്‍ ജോമോന്‍ മാത്യുവിന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.

വീട്ടിലുണ്ടായിരുന്നവര്‍ അല്‍പം സുരക്ഷിതമായ ഇടത്താണ് ഇരുന്നതെന്നതു കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. വീടിന്റെ പുറകു വശത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. കിടപ്പുമുറിയടക്കം രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. അലമാല, കട്ടില്‍, ജനാല തുടങ്ങിയ സാധനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

Signature-ad

ഇന്നും സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Back to top button
error: