IndiaNEWS

മുസ്ലിം പൊലീസുകാര്‍ക്ക് താടി വളര്‍ത്താം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവിധ മതങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യയെന്നും മതവിശ്വാസപ്രകാരം താടി വളര്‍ത്തിയതിനു മുസ്ലിം ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ പൊലീസിനു കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

1957 ലെ മദ്രാസ് പൊലീസ് ഗസറ്റ് അനുസരിച്ച്, സംസ്ഥാനത്തെ മുസ്ലിം പൊലീസുകാര്‍ക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോഴും വെട്ടിയൊതുക്കിയ താടി വളര്‍ത്താന്‍ അനുവാദമുണ്ടെന്ന് ജസ്റ്റിസ് എല്‍.വിക്ടോറിയ ഗൗരി പറഞ്ഞു. മക്കയില്‍നിന്നു മടങ്ങിയ ശേഷം താടിയുമായി മേലുദ്യോഗസ്ഥനു മുന്നില്‍ ഹാജരായതിനു ശിക്ഷിക്കപ്പെട്ട പൊലീസുകാരന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

Signature-ad

താടി വളര്‍ത്തിയ നിലയില്‍ അവധിക്ക് അപേക്ഷിക്കാന്‍ മേലധികാരിക്കു മുന്നിലെത്തിയപ്പോള്‍ അവധി നിഷേധിച്ചെന്നും ഇന്‍ക്രിമെന്റ് തടയാന്‍ ഉള്‍പ്പെടെ നടപടിയെടുത്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ റദ്ദാക്കിയ കോടതി, എട്ടാഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവു പുറപ്പെടുവിക്കാന്‍ കമ്മിഷണറോട് ആവശ്യപ്പെട്ടു.

Back to top button
error: