Month: July 2024

  • Kerala

    പിതാവും മകനും ഉൾപ്പെടെ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു, സംഭവം പെരിന്തൽമണ്ണയിൽ

         മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമലയിലും പാറക്കണ്ണിയിലും ഉണ്ടായ അപകടങ്ങളിലായി പിതാവും മകനും അടക്കം 3 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാറക്കണ്ണിയില്‍ കര്‍ഷകനായ കാവുണ്ടത്ത് മുഹമ്മദ് അഷ്‌റഫ്(50), മകന്‍ മുഹമ്മദ് അമീന്‍(17) എന്നിവരാണ് മരിച്ചത്. വീടിനടുത്ത്  സ്വന്തം കൃഷിസ്ഥലത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണത്രേ ഷോക്കേറ്റത്. 10 മണിയോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയതായിരുന്നു മകനും മകളും. വീണു കിടക്കുന്ന പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്  മകനും ഷോക്കേറ്റത്. മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. ഇന്ന് രാവിലെ സംഭവിച്ച മറ്റൊരു അപകടത്തിൽ മരിച്ചത് ഒടമലയില്‍ പടിഞ്ഞാറെക്കുളമ്പ് വട്ടപ്പറമ്പില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ്(മാനു 42) ആണ്.  അയല്‍വീട്ടിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ വൈദ്യുതക്കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. മാതാവ്: ഖദീജ. ഭാര്യ: അസ്മ. കുഞ്ഞിമുഹമ്മദിന്റെ…

    Read More »
  • Kerala

    ക്ഷേമ പെൻഷൻ വിതരണം ഈ ബുധനാഴ്ച മുതൽ, 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

        ഈ മാസത്തെ ക്ഷേമ പെൻഷൻ ബുധനാഴ്ച (ജൂലൈ 24) മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ തുകയായ 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 5 മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ 2 ഗഡു ഈ വർഷവും 3 ഗഡു അടുത്ത വർഷവും നൽകുമെന്നും ധനവകുപ്പ് അറിയിച്ചു. ഗുണഭോക്താക്കൾക്ക്‌ 1600 രൂപ വീതമാണ്‌  ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നുണ്ട്.

    Read More »
  • Kerala

    ഐഎഎസ് ജോലി രാജിവെച്ച്‌ മലയാളി ആരംഭിച്ച സ്ഥാപനത്തിൽ 1000ലധികം ജീവനകാർ, ലോകം മുഴുവൻ രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കമ്പനി കേരളത്തിൽ

      ലോകം മുഴുവനും രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് തിരുവനന്തപുരത്ത്. വർഷത്തില്‍ 35 മില്യണ്‍ ബ്ലഡ് ബാഗുകള്‍ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്  ‘ടെരുമോ പെൻപോള്‍’ എന്ന ഈ സ്ഥാപനം. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച്‌ സി ബാലഗോപാലാണ് ഈ സ്ഥാപനം ആരംഭിച്ചത്. അന്ന് പലരും അദ്ദേഹത്തോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയില്‍ വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ആയിരത്തിലധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ് പറയുന്നു. ലോകത്തില്‍ ഉല്‍പാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 12 ശതമാനവും ‘ടെരുമോ പെൻപോള്‍’ പ്രൈവറ്റ് ലിമിറ്റഡിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദപകരമാണ് ഈ കമ്പനിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പെൻപോള്‍ എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട് ജപ്പാൻ കമ്പനിയായ ടെരുമോക്കൊപ്പം സംയുക്തമായി രക്ത ബാഗ് നിർമ്മാണം ആരംഭിക്കുകയായിരുന്നു. കൊവിഡ് വ്യാപന സമയത്തു ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട് ഈ…

    Read More »
  • Kerala

    ജാഗ്രത…!  കേരളത്തിൽ  വീണ്ടും നിപ്പ മരണം, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

         നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ മരിച്ചു. ഈ 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത് വെന്റിലേറ്റർ സഹായത്തോടെയാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള മോണോക്ലോണൽ ആന്റിബോഡി എന്ന മരുന്ന് ഇന്ന് എത്തിച്ചേരാനിരിക്കെയാണ് മരണം.   ഇതിനിടെ നിപ്പ ലക്ഷണങ്ങളോടെ ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 68 വയസ്സുള്ള, പാണ്ടിക്കാട് സ്വദേശിയായ ഇയാൾക്ക് മരിച്ച14 കാരനുമായി സമ്പർക്കമില്ല. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ‌ കുട്ടിയുടെ മാതാ പിതാക്കൾക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ല. കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.   മലപ്പുറം ഒടോംമ്പറ്റ പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ മരിച്ച കുട്ടിയുടെ കുട്ടിയുടെ ഖബറടക്കം ഇന്ന് നടക്കും. അതെസമയം സമ്പർക്ക പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 60 പേർ ഹൈ…

    Read More »
  • Social Media

    ”വിവാഹം കഴിഞ്ഞ് രണ്ടാം മാസം പ്രമുഖ നടന്‍ ഭാര്യയെ വഞ്ചിച്ചു; മറ്റൊരു നടിയോടൊപ്പം കണ്ടെത്തിയത് നഗ്‌നനായി”

    ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മാതാവുമായ താരമാണ് വിശാല്‍ പഞ്ചാബി. സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് കൂടാതെ നിരവധി താരങ്ങളുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും വിശാല്‍ ഏറെ ഇഷ്ടപ്പെടാറുണ്ട്. അതിനായി അദ്ദേഹത്തോടൊപ്പം ഒരു പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. താരദമ്പതികളായ ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിംഗ്, കിയാര അദ്വാനി – സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അനുഷ്‌കാ ശര്‍മ – വിരാട് കൊഹ്ലി എന്നിവരുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും വിശാലിന് അവസരമുണ്ടായി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് വിശാല്‍ അനുവദിച്ച അഭിമുഖമാണ് സിനിമാലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹവീഡിയോ ചിത്രീകരിച്ച ഏതെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിശാല്‍. ഒരു പ്രമുഖ നടന് ഈ അവസ്ഥ അടുത്തിടെ ഉണ്ടായിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു. ‘അയാളുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ ഞാനാണ് ചിത്രീകരിച്ചത്. വളരെയധികം സന്തോഷമുളള നിമിഷങ്ങളായിരുന്നു അത്. പക്ഷെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതോടെ ദമ്പതികള്‍ക്കിടയില്‍ പലതരത്തിലുളള പ്രശ്‌നങ്ങളുണ്ടായി. അയാളെയും മറ്റൊരു നടിയേയും ഒരു ക്യാരവാനില്‍ വച്ച് നഗ്‌നരായി ഭാര്യ…

    Read More »
  • NEWS

    വയനാട്ടില്‍ മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

    കൊല്ലം: വയനാട്ടില്‍ മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അന്‍വര്‍ഷായാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അന്‍വര്‍ഷാ പിടിയിലായത്. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്നതും 20 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതുമാണ് പിടിച്ചെടുത്ത മെത്താഫിറ്റമിന്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂര്‍ – പൊന്നാനി കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്രക്കാരനായ പ്രതിയില്‍നിന്ന്‌മെത്താഫിറ്റമിന്‍ പിടികൂടിയത്. ദുബൈയില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ ആണ് ഇയാള്‍. അഞ്ച് മാസമായി നാട്ടിലുള്ള ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവില്‍പ്പനക്കായി കൊണ്ടു പോവുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.  

    Read More »
  • Crime

    കൊച്ചിയില്‍ വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ സംഘം അറസ്റ്റില്‍; പിടിയിലായവരില്‍ കുപ്രസിദ്ധ മോഷ്ടാവിന്റെ മകനും

    കൊച്ചി: നഗരത്തില്‍ വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് കീഴ്മഠത്തില്‍ ഹൗസില്‍ മുഹമ്മദ് തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസില്‍ എം.പി. ഫാസില്‍ (23), ചേളന്നൂര്‍ എട്ടേരണ്ട് ഉരുളുമല വീട്ടില്‍ ഷാഹിദ് എന്ന ഷാനു (20), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടില്‍ ഗോകുല്‍ (21) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്റെ മകനാണ് ഫാസില്‍. മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണ മുതലുമായാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മുഹമ്മദ് തായി പതിന്നാലും ഷാഹിദ് ആറും മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയപ്പോഴാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കൊച്ചി പ്രോവിഡന്‍സ് റോഡിലെ ഒരു വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് അതിനടുത്തുള്ള ടര്‍ഫിന്റെ ഓഫീസില്‍ കയറി വാച്ചും സമീപത്തെ മറ്റൊരു ഓഫീസില്‍ കയറി മൊബൈല്‍ഫോണും മോഷ്ടിച്ചു.…

    Read More »
  • Kerala

    അപകടം നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചിരിക്കെ; നോവായി മലയാളി കുടുംബം

    ആലപ്പുഴ: കുവൈത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്‌ക്കൊപ്പം സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചിരിക്കെയാണു മാത്യുവിന്റെയും കുടുംബത്തിന്റെയും വേര്‍പാട്. നീരേറ്റുപുറത്തു പമ്പയാറിന്റെ കരയിലെ പഴയ വീട് ഒന്നര വര്‍ഷം മുന്‍പാണു പുതുക്കി നിര്‍മിച്ചത്. ആഗ്രഹിച്ചു പണിത വീട്ടില്‍ രണ്ടു മാസത്തോളം മാത്രമേ മാത്യുവിനും കുടുംബത്തിനും താമസിക്കാനായുള്ളൂ. ഗൃഹപ്രവേശന കര്‍മം നടത്തിയ ശേഷം രണ്ടു തവണ നാട്ടിലെത്തിയെങ്കിലും അവധി കുറവായിരുന്നതിനാല്‍ വേഗം മടങ്ങേണ്ടി വന്നു. വെള്ളം കയറാതിരിക്കാന്‍ തറനിരപ്പ് ഉള്‍പ്പെടെ ഉയര്‍ത്തിയാണ് എല്ലാ സൗകര്യങ്ങളുമുള്ള വീട് നിര്‍മിച്ചത്. അമ്മ റേച്ചല്‍ തോമസിനു പ്രമേഹവും പ്രായത്തിന്റെ അവശതകളുമുണ്ട്. അമ്മ വീട്ടില്‍ തനിച്ചായതിനാല്‍ സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. പുലര്‍ച്ചെ ബന്ധുക്കള്‍ വീട്ടിലെത്തി പറഞ്ഞപ്പോഴാണ് മകളുടെയും കുടുംബത്തിന്റെയും മരണവാര്‍ത്ത തലവടി അര്‍ത്തിശേരി പുത്തന്‍പറമ്പില്‍ പി.െക.ഏബ്രഹാമും ഭാര്യ ഡില്ലി ഏബ്രഹാമും അറിയുന്നത്. നാട്ടില്‍നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈത്ത് ഫ്‌ളാറ്റിലെ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം ”നാട്ടിലെത്തിയാല്‍ അവര്‍ എല്ലാവരെയും ചെന്നു കാണും.” ഏബ്രഹാം പറഞ്ഞു. ഇത്തവണ നാട്ടിലെത്തിയപ്പോഴും എല്ലാ ബന്ധുക്കളെയും കണ്ടിരുന്നു.…

    Read More »
  • Crime

    ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിച്ചില്ല, മക്കളുടെ മുന്നില്‍ സ്‌കൂട്ടറുകാരിയുടെ മൂക്കിടിച്ച് പഞ്ചറാക്കി; ദമ്പതികള്‍ പിടിയില്‍

    മുംബൈ: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ സംഭവത്തില്‍ വയോധികനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. പൂനെയില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ജെര്‍ലിന്‍ ഡിസില്‍വ എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവത്തില്‍ പ്രതിയായ സ്വപ്നില്‍ കെക്രേയെയും ഭാര്യയെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ക്ക് യുവതിയുടെ വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം കൊടുക്കാത്ത വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കെക്രേ യുവതിയുടെ മുടി ശക്തമായി വലിച്ച് മൂക്കില്‍ ബലമായി ഇടിക്കുകയായിരുന്നു. ഇതോടെ ജെര്‍ലിന്റെ മൂക്കില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടാകാന്‍ തുടങ്ങി. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ യുവതി സംഭവത്തെക്കുറിച്ചുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തുവന്നത്. ‘രണ്ട് മക്കളോടൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു. രണ്ട് കിലോമീറ്ററോളം പ്രതി അമിത വേഗത്തില്‍ പിന്നാലെ വരികയായിരുന്നു. ഞാന്‍ ഇടതുവശത്തേക്ക് സ്‌കൂട്ടര്‍ മാറ്റി. പക്ഷെ അയാള്‍ എന്നെ ഓവര്‍ടേക്ക് ചെയ്ത് സ്‌കൂട്ടറിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ദേഷ്യപ്പെട്ട് കാറില്‍ നിന്നിറങ്ങിയ സ്വപ്നില്‍ എന്നെ…

    Read More »
  • Social Media

    നായകനും നായികയുമുള്ള ഇന്റിമേറ്റ് സീനുകള്‍ വരെ! മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ചെന്ന് ട്രോളന്മാര്‍

    ടെലിവിഷന്‍ സീരിയലുകള്‍ക്ക് പലപ്പോഴും വന്‍ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. കണ്ണീര്‍ പരമ്പരകള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ള സീരിയലുകള്‍ കുത്തിത്തിരിപ്പും പരദൂഷണവും ആണെന്നാണ് ആരോപണം. മികച്ച സീരിയലുകള്‍ക്കുള്ള അവാര്‍ഡ് കൊടുക്കാത്തതും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍, യുവാക്കള്‍ക്കിടയില്‍ പോലും സീരിയലുകള്‍ ചര്‍ച്ചയാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇടയ്ക്ക് ഒരു സീരിയലിലെ നായകന്‍ ഫ്ലൈറ്റില്‍ വന്നിറങ്ങുന്ന തരത്തില്‍ ഇന്‍ട്രോ എടുത്തത് വരെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സീരിയലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയലിലെ ചില രംഗങ്ങളാണ് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പരമ്പരയിലെ നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളാണ് വൈറലാവുന്നത്. മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ച് തുടങ്ങിയെന്ന് പറഞ്ഞാണ് ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായത്. ഇതോടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. പണ്ട് ചന്ദനമഴ സീരിയലില്‍ അമൃതക്ക് ഒരു ഉമ്മ കൊടുക്കാന്‍ ആ നായകന്‍…

    Read More »
Back to top button
error: