KeralaNEWS

ക്ഷേമ പെൻഷൻ വിതരണം ഈ ബുധനാഴ്ച മുതൽ, 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

    ഈ മാസത്തെ ക്ഷേമ പെൻഷൻ ബുധനാഴ്ച (ജൂലൈ 24) മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ തുകയായ 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 5 മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ 2 ഗഡു ഈ വർഷവും 3 ഗഡു അടുത്ത വർഷവും നൽകുമെന്നും ധനവകുപ്പ് അറിയിച്ചു.

ഗുണഭോക്താക്കൾക്ക്‌ 1600 രൂപ വീതമാണ്‌  ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

Signature-ad

അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നുണ്ട്.

Back to top button
error: