NEWS

വയനാട്ടില്‍ മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

കൊല്ലം: വയനാട്ടില്‍ മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അന്‍വര്‍ഷായാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അന്‍വര്‍ഷാ പിടിയിലായത്.

വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്നതും 20 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതുമാണ് പിടിച്ചെടുത്ത മെത്താഫിറ്റമിന്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂര്‍ – പൊന്നാനി കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്രക്കാരനായ പ്രതിയില്‍നിന്ന്‌മെത്താഫിറ്റമിന്‍ പിടികൂടിയത്. ദുബൈയില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ ആണ് ഇയാള്‍. അഞ്ച് മാസമായി നാട്ടിലുള്ള ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവില്‍പ്പനക്കായി കൊണ്ടു പോവുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

Signature-ad

 

Back to top button
error: