Month: July 2024

  • India

    മണ്ണിടിഞ്ഞതിന്റെ ഉപഗ്രഹ ദൃശ്യം ഇസ്രോയുടെ പക്കലില്ല; ഇനി ആശ്രയം മറ്റു രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റ്

    ബംഗളുരു: കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ അര്‍ജുനും ലോറിയും മണ്ണിനടിയില്‍പ്പെട്ട ഷിരൂര്‍ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒയുടെ കൈവശമില്ല. അപകട സമയത്ത് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഷിരൂര്‍ കുന്നില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല എന്നു കണ്ടെത്തി. അപകടം നടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പും അതിനുശേഷം വൈകിട്ട് 6നുമാണ് ഇവിടത്തെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ഒരേ സ്ഥലത്തെ ദൃശ്യങ്ങളല്ല ഉപഗ്രഹങ്ങള്‍ പകര്‍ത്തുന്നത്. കറങ്ങിക്കൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് മാറിമാറിയാണ് ഉപഗ്രഹ ദൃശ്യങ്ങളെടുക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് റിമോട്ട് സെന്‍സറിങ് ആപ്ലിക്കേഷന്‍ സെന്ററാണ് കര്‍ണാടകയില്‍ ഐസ്ആര്‍ഒയ്ക്കു വേണ്ടി ഇക്കാര്യങ്ങള്‍ നടത്തുന്ന നോഡല്‍ ഏജന്‍സി. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ കൈമാറിയിട്ടുണ്ട്. അത് സമയം അപകടം നടക്കുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല എങ്കിലും മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ സാറ്റ്ലൈറ്റ് അപകട ഇവിടുത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നാണ് പരിശോധിക്കുന്നത്. കെ.സി.വേണുഗോപാല്‍ എംപിയാണ് സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഐഎസ്ആര്‍ഒയില്‍ ഇടപെടല്‍ നടത്തിയിരുന്നത്. അര്‍ജുനും…

    Read More »
  • Crime

    പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും; മലയാളികളായ ഇടത് എംപിമാര്‍ക്ക് ഖാലിസ്ഥാന്‍ ഭീഷണി സന്ദേശം

    ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനമാരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ് സന്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളായ വി.ശിവദാസന്‍, എ.എ റഹീം എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി വൈകി ഭീഷണി സന്ദേശം കിട്ടിയത്. ‘സിഖ് ഫോര്‍ ജസ്റ്റിസ്’ എന്ന ഖാലിസ്ഥാന്‍ തീവ്രവാദ വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ സന്ദേശമാണ് ലഭിച്ചത്. ഖാലിസ്ഥാന് അനുകൂലമല്ലെങ്കില്‍ രണ്ട് എംപിമാരും വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. ഇരുവരും ഉടന്‍തന്നെ സന്ദേശത്തെക്കുറിച്ച് ഡല്‍ഹി പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി വി. ശിവദാസന്‍ എം.പിയില്‍ നിന്നും വിവരശേഖരണം നടത്തി. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്ന് വൈകാതെ ഒരുകൂട്ടം യുവാക്കള്‍ പാര്‍ലമെന്റിനുള്ളില്‍ ഇരച്ചുകയറി നിറങ്ങളുള്ള പൊടി വിതറിയ സംഭവമുണ്ടായിരുന്നു. നിലവില്‍ സി.എസ്.ഐ.എഫിനാണ് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല. ശക്തമായ നിയന്ത്രണമാണ് ഇവിടെയുള്ളത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനമാണ് ഇന്ന്…

    Read More »
  • Crime

    റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി

    ഭോപ്പാല്‍: റോഡ് നിര്‍മാണത്തിനെതിരെ സമരം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രക്കില്‍ നിന്ന് സ്ത്രീകളുടെ ദേഹത്ത് മണ്ണ് തട്ടുന്നത് വീഡിയോയില്‍ കാണാം. ശനിയാഴ്ച ഹിനോത ജോറോട്ട് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് മംഗാവ പൊലീസ് അറിയിച്ചു. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളാണ് റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നത്. റോഡുപണിക്കായി മണ്ണും ചരലുമായി എത്തിയ ട്രക്കിന് സമീപത്തിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് ട്രക്കിലുണ്ടായ മണ്ണ് രണ്ടുപേരുടെയും ദേഹത്തേക്ക് തട്ടിയത്. ഇരുവരുടെയും കഴുത്തറ്റം മണ്ണ് നിറക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരിങ്കല്ല് ഇടുന്നതിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നാണ് സ്ത്രീകളുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതേസമയം, രേവ ജില്ലയിലെ ഈ സംഭവം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ്…

    Read More »
  • Crime

    ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

    തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.  

    Read More »
  • Crime

    യുവാവിന്റെ മരണം കൊലപാതകം; മര്‍ദിച്ചത് അമ്മാവനും മക്കളും, മൂന്നുപേരും പിടിയില്‍

    കൊല്ലം: അഞ്ചല്‍ ഇടയം സ്വദേശി ഉമേഷിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉമേഷിന്റെ അമ്മാവനും മക്കളുമാണ്. ഇടയം ഉദയഭവനില്‍ ഉമേഷ് (45) ജൂണ്‍ 16-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മര്‍ദനമേറ്റതാണ് മരണകാരണമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം പോലീസ് ദിനകരനെയും മക്കളെയും കസ്റ്റഡിയിലെടുത്തത്. പോലീസ് പറയുന്നത്: ഉമേഷും പ്രതികളും അടുത്തടുത്ത വീടുകളിലാണ് താമസം. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ദിനകരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ എട്ടിന് ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ദിനകരനും മക്കളും ചേര്‍ന്ന് ഉമേഷിനെ മര്‍ദിച്ചു. പരിക്കേറ്റ ഉമേഷ് ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ കഴിഞ്ഞു. മര്‍ദനമേറ്റ വിവരമറിഞ്ഞ് ഉമേഷിന്റെ അമ്മ സാവിത്രി എത്തി പുനലൂര്‍ താലൂക്ക്…

    Read More »
  • Crime

    യുഎസില്‍ ഇന്ത്യന്‍വംശജന്‍ വെടിയേറ്റു മരിച്ചു, കൊലപാതകം ഭാര്യയുടെ കണ്‍മുന്നില്‍

    വാഷിങ്ടന്‍: യുഎസിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഇന്‍ഡ്യാനപ്പൊലിസില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയുടെ കണ്‍മുന്നില്‍ റോഡില്‍ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശി ഗവിന്‍ ദസോര്‍ (29) ആണു കൊല്ലപ്പെട്ടത്. മെക്‌സിക്കോക്കാരിയായ വിവിയാന സമോറയുമായി ദസോറിന്റെ വിവാഹം കഴിഞ്ഞ മാസം 29ന് ആയിരുന്നു. റോഡില്‍ ട്രക്ക് ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കമാണു വെടിവയ്പിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാറില്‍ ഭാര്യയുമൊത്ത് പോകുകയായിരുന്ന ദസോര്‍ കാറില്‍ നിന്നിറങ്ങി ട്രക്ക് ഡ്രൈവറുടെ അടുത്തേക്കു തോക്കുമായി ആക്രോശിച്ചുകൊണ്ടു പോകുന്നതിന്റെയും ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്ക് ഡ്രൈവര്‍ വെടിവയ്ക്കുന്നതിന്റെയും വിഡിയോ ലഭ്യമായിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആത്മരക്ഷാര്‍ഥമാണു വെടിയുതിര്‍ത്തതെന്ന നിഗമനത്തില്‍ വിട്ടയച്ചു.

    Read More »
  • NEWS

    ഈ മഴക്കാലത്തും ആരോഗ്യം പരിപാലിക്കണ്ടേ…? കർക്കിടകത്തിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

     കർക്കിടക മാസം ആരോഗ്യ മാസമാണ്. മാത്രമല്ല മഴക്കാലവും. ഈ നാളുകളിൽ ആരോഗ്യ കാര്യത്തിൽ വളരെ അധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മലയാളികൾ കർക്കിടത്തിലെ പ്രത്യേക ഭക്ഷണ ശീലങ്ങൾ മുടങ്ങാതെ പിൻതുടരുന്നവരാണ്. കർക്കിടക കഞ്ഞിയും പത്തിലക്കറികളും കർക്കിടകത്തിന്റെ പ്രത്യേക ആഹാര ശൈലികളിൽപ്പെട്ടതാണ്. മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയിൽ രോഗങ്ങൾ വളരെ വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. അതിനാൽ, നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി നിലനിർത്താനും വർധിപ്പിക്കാനും ജീവിത ശൈലികളിലെ മാറ്റങ്ങൾ സഹായിക്കും. കർക്കിടകത്തിലെ ഭക്ഷണങ്ങൾ  ❥ ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ കർക്കിടകകഞ്ഞി: മലയാളികൾ പരമ്പരാഗതമായി കഴിക്കുന്ന ഈ കഞ്ഞി ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ഇത് മഴക്കാലത്ത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും ❥  ആരോഗ്യ പരിപാലനത്തിന്റെ പ്രധാനിയായ പത്തിലക്കറി: പത്തുതരം ഇലക്കറികൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ്. ഈ വിഭവം രുചികരമായതിനോടൊപ്പം ഔഷധ ഗുണങ്ങളും നിറഞ്ഞതാണ്. തഴുതാമ, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളി ഇല, ചേനയില…

    Read More »
  • Kerala

    മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് 2 യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി

          ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ തോണി മറിഞ്ഞ് 2 യുവാക്കള്‍ മുങ്ങി മരിച്ചു. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍  ആഷിക്ക്(23), ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകൻ സച്ചിന്‍ (23) എന്നിവരാണ് മരിച്ചത്. ചിയ്യാനൂര്‍ സ്വദേശി 26 വയസുള്ള പ്രസാദിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് അപകടം. സുഹൃത്തുക്കളായ മൂന്ന് പേരും കൂടി തോണിയെടുത്ത് കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ചയുള്ള ഭാഗത്ത് എത്തിയതോടെ തോണി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താന്‍ കഴിയാതെ മൂവരും മുങ്ങി താഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രസാദിനെ കണ്ടെത്തി രക്ഷപ്പെടുത്തി കരക്ക് കയറ്റിയെങ്കിലും ആഷിക്കിനെയും, സച്ചിനെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്‌. സച്ചിനെ കണ്ടെത്താനുള്ള ശ്രമം രാത്രി ഏറെ വൈകിയും തുടർന്നു. ഒടുവിൽ…

    Read More »
  • Kerala

    ഇണക്കിളികൾ ജീവനൊടുക്കി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരണം വരിച്ചു

    ആലുവ: സ്വന്തം വീട്ടിലും ആശുപത്രിയിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ മരിയ റോസ് (21) ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങിയത്. ഉടൻ മഞ്ഞുമ്മൽ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിക്കൂറുകൾക്കുള്ളിൽ ഭർത്താവായ ഇമ്മാനുവലും (28) ഭാര്യയെ എത്തിച്ച ആശുപത്രിയിലെ എക്സറേ റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു. പുലർച്ചെ 3 മണിയോടെയാണു യുവാവിനെ മരിച്ച നിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇവർക്ക് ഒരു വയസ്സും 28 ദിവസവും പ്രായമായ രണ്ടു മക്കളുണ്ട്. കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ ജോർജിൻ്റെ മകനാണ് ഇമ്മാനുവൽ. കൂനമ്മാവ് ഇടവക ചുള്ളിക്കാട്ട് കുടുംബാംഗമാണ് മരിയ. പ്രേമ വിവാഹം ആയിരുന്നു ഇവരുടേത്. 19-ാം വയസിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ഇമ്മാനുവലിൻ്റെ കൂടെ ഇറങ്ങിപ്പോരുകയായിരുന്നു റോസ്. ഇരുവരുടെയും മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ. സംസ്ക്കാരം നാളെ കൊങ്ങോർപ്പിള്ളി സെന്റ് ആൻ്റണീസ് ദേവാലയ സിമിത്തേരിയിൽ.

    Read More »
  • Kerala

    കടുത്തുരുത്തിയിൽ അർബുദം ബാധിച്ച്‌ മരിച്ച വ്യക്തിയുടെ വീട് ജപ്തി ചെയ്യാൻ  മണപ്പുറം ബാങ്ക്, നാട്ടുകാരുടെ  പ്രതിഷേധത്തെ തുടര്‍ന്ന് ജപ്തി നടപടികൾ നിർത്തിവെച്ചു

       കടുത്തുരുത്തി: അർബുദം ബാധിച്ച്‌ മരിച്ച വ്യക്തിയുടെ വീട് ജപ്തി ചെയ്യാൻ സ്വകാര്യ ധനകാര്യ സ്ഥാപനം. പ്രതിഷേധത്തെതുടർന്ന് ജപ്തി നടപടികള്‍ നിർത്തി  വെച്ചു. കോട്ടയം കടുത്തുരുത്തി പഞ്ചായത്തിലെ ആയാംകുടി കപ്പേളക്കു സമീപം താമസിക്കുന്ന തുരുത്തേല്‍ ഓമനയുടെ വീട്ടിലാണ് മണപ്പുറം ബാങ്ക് അധികൃതർ എത്തിയത്. 4 സെന്റ് സ്ഥലവും ചെറിയ വീടും പണയം വെച്ച്‌ ഓമനയുടെ ഭർത്താവ് കരുണാകരൻ മൂന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഒന്നര വർഷത്തോളം മുടക്കംകൂടാതെ ബാങ്കിന്റെ ഏജന്റ് മുഖേന പണം കൃത്യമായി നല്‍കി. പക്ഷേ അടച്ച തുകയ്ക്ക് യാതൊരു രസീതും നല്‍കിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. അതിനിടയില്‍ രോഗം വന്ന് കരുണാകരൻ മരിച്ചു. തുടർന്ന് അടവ് മുടങ്ങി. ഇപ്പോള്‍ മുതലും പലിശയും അടക്കം അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്‍റെ ആവശ്യം. വിവരമറിഞ്ഞെത്തിയ നിർഭയ വെല്‍വെയർ അസോസിയേഷൻ പ്രവർത്തകർ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ കേള്‍ക്കാൻ തയാറായില്ലത്രേ. തുക നിർഭയ ഭാരവാഹികള്‍ 6 മാസത്തിനകം നലകാമെന്ന് പറഞ്ഞെങ്കിലും ജപ്തി…

    Read More »
Back to top button
error: