Month: July 2024

  • Crime

    ഇന്‍സ്റ്റഗ്രാമില്‍ സണ്‍ഗ്ലാസ് ധരിച്ച പ്രൊഫൈല്‍ ചിത്രം; ഗുജറാത്തില്‍ ദളിത് യുവാവിന് ക്രൂരമര്‍ദനം

    അഹമ്മദാബാദ്: ഗുജറാത്തില്‍ തലപ്പാവും സണ്‍ഗ്ലാസും ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് മുന്നാക്ക ജാതിക്കാര്‍. സബര്‍ക്കാന്ത ജില്ലയിലെ സയേബപൂര്‍ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സണ്‍ഗ്ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് മുന്നാക്ക ജാതിക്കാരെ പ്രകോപിപ്പിച്ചത്. ഓട്ടോ ഓടിച്ചാണ് അജയ് പര്‍മര്‍ എന്ന യുവാവ് കുടുംബം പുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ 18 ന് ഓട്ടോയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ നവനഗര്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പുതിയ പ്രൊഫൈല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞായിരുന്നു മര്‍ദനമെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രൊഫൈല്‍ ചിത്രം ഡിലീറ്റ് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിയതിനാലാണ് മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് അജയ് പറഞ്ഞു. വീട്ടിലേക്ക് പോകുന്നതിനിടയില്‍ തന്നെ മര്‍ദിക്കാന്‍ 25 ഓളം ആളുകള്‍ സംഘടിച്ചെത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും സുഹൃത്ത് പറഞ്ഞു.…

    Read More »
  • Kerala

    അര്‍ജുനെ തേടി ആറാം നാള്‍, തിരച്ചില്‍ പുനരാരംഭിച്ചു; രക്ഷാദൗത്യത്തിന് സേനയെത്തും

    ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറില്‍ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാഗത്ത് മണ്ണുകള്‍ നീക്കി വിശദമായി പരിശോധിക്കുകയാണ്. ഇവിടെ ലോറിയുണ്ടെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. തിരച്ചില്‍ ശരിയായ ദിശയിലാണെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. പുഴയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ നടത്തുന്നുണ്ട്. രക്ഷാദൗത്യത്തിനായി സൈന്യം രാവിലെ 11 മണിയോടെ എത്തുമെന്നാണ് വിവരം. ബെലഗാവി ക്യാമ്പില്‍ നിന്നുളള സൈന്യമാണ് രക്ഷാദൗത്യത്തിനിറങ്ങുന്നത്. 40 പേരടങ്ങുന്ന സൈനികസംഘമാണ് എത്തുക. ഷിരൂരില്‍ ഇടക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാണ്. മഴയെത്തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. തിരച്ചിലിന് ഐഎസ്ആര്‍ഒയുടെ സംഘവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നലെ അപകടസ്ഥലത്തെത്തിയിരുന്നു.  

    Read More »
  • Kerala

    കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിന്‍കര മച്ചേല്‍ അമ്പറത്തലയ്ക്കല്‍ കുണ്ടൂര്‍ക്കോണം ശരത് ഭവനില്‍ ശരതിന്റെ ഭാര്യ കൃഷ്ണ തങ്കപ്പന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെ അബോധാവസ്ഥയിലാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സാപ്പിഴവാണെന്ന ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ വിനുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. കൃഷ്ണയെ തൈക്കാട് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. വൃക്കയില്‍ കല്ലുണ്ടെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗത്തിലേക്കയച്ചു. 15-ന് രാവിലെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണയ്ക്ക്, 11 മണിയോടെ കുത്തിവെപ്പു നല്‍കിയപ്പോള്‍ ശ്വാസംമുട്ടുണ്ടായി. ശരീരത്തിനു നിറവ്യത്യാസമുണ്ടാവുകയും ചെയ്തു. ഉടനെ ആശുപത്രിയധികൃതര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി കൃഷ്ണയെ ബന്ധുക്കള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു. കൃഷ്ണ ആസ്ത്മയ്ക്കു ചികിത്സയിലാണെന്നും ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നുണ്ടെന്നും ശരത് പറഞ്ഞു. ചികിത്സിച്ച ഡോ. വിനുവിനോട് ഇക്കാര്യം…

    Read More »
  • NEWS

    ഹുതികളുടെ അടിക്ക് ഇസ്രയേലിന്റെ തിരിച്ചടി; ഹുദൈദ തുറമുഖം ആക്രമിച്ചു, 3 മരണം

    ജറുസലം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ”ഇസ്രയേലി പൗരന്‍മാരുടെ രക്തത്തിനു വില നല്‍കേണ്ടി വരുമെന്ന്”ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു. ആക്രമണത്തിനു മുതിര്‍ന്നാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പിന്തുണയ്ക്കുന്ന മറ്റ് ഗ്രൂപ്പുകള്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. 87 പേര്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റു. ”ഞങ്ങള്‍ക്കെതിരെ നീങ്ങുന്നവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും” പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. എഫ് 15 വിമാനങ്ങളാണ് ആക്രണണം നടത്തിയത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങിയെത്തിയതായി ഇസ്രയേല്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 37 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഹമാസും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണു റിപ്പോര്‍ട്ട്. ശനിയാഴ്ചത്തെ ബോംബാക്രമണത്തില്‍ മധ്യഗാസയില്‍ ഒട്ടേറെ വീടുകള്‍…

    Read More »
  • Crime

    തമിഴ്‌നാട്ടില്‍ ബി.എസ്.പി നേതാവിനെ വെട്ടിക്കൊന്ന കേസ്; ബി.ജെ.പി വനിതാനേതാവും അണ്ണാഡി.എം.കെ കൗണ്‍സിലറും പിടിയില്‍

    ചെന്നൈ: ബി.എസ്.പി തമിഴ്നാട് പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നകേസില്‍ നിരവധി കേസുകളില്‍ പ്രതിയും ബി.ജെ.പി വനിതാനേതാവുമായ അഞ്ജലൈ പിടിയില്‍. നോര്‍ത്ത് ചെന്നൈയിലെ ജില്ലാനോതാവായിരുന്ന അഞ്ജലൈ ഒളിവിലായിരുന്നു. അഞ്ജലൈക്ക് പുറമെ അണ്ണാഡി.എം.കെ കൗണ്‍സിലര്‍ ആയ അഡ്വ ഹരിഹരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി നോര്‍ത്ത് ചെന്നൈ ജില്ലാ വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു അഞ്ജലൈ. കൊലപാതകത്തില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ അഞ്ജലൈ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പത്തോളം സ്റ്റേഷനുകളില്‍ അഞ്ജലൈക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പത്ത്ലക്ഷം രൂപ ആഞ്ജലൈ കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമെ കൊലപാതകം നടത്താനെത്തിയ പ്രതികള്‍ക്ക് താമസസൗകര്യവും ഒരുക്കിയത് അഞ്ജലൈയാണെന്ന് പൊലീസ് പറയുന്നു. കൊലപാതകകേസില്‍ ഇതുവരെ 15 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ തിരുവെങ്കിടം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, പ്രതികള്‍ കൂവം നദിയില്‍ എറിഞ്ഞ മൊബൈല്‍ ഫോണുകള്‍ പൊലീസ് സംഘം കണ്ടെത്തി. ഈ മാസം അഞ്ചിനാണ് അക്രമിസംഘം വീടിന് സമീപത്തുവെച്ച് ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്.…

    Read More »
  • Kerala

    കുണ്ടന്നൂര്‍- തേവര പാലം രണ്ടുദിവസത്തേയ്ക്ക് അടച്ചു; ഗതാഗത നിയന്ത്രണം ഇങ്ങനെ

    കൊച്ചി: കുണ്ടന്നൂര്‍ -തേവര പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. രണ്ടുദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ എട്ടിന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കുണ്ടന്നൂര്‍ – തേവര പാലത്തിലേക്ക് യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല. പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡില്‍ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി എന്‍എച്ച് 966 ബിയില്‍ പ്രവേശിച്ച് അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി തേവരഫെറി ജംഗ്ഷനിലെത്തി ഇടതുഭാഗത്തേക്ക് തിരിഞ്ഞ് പണ്ഡിറ്റ് കറുപ്പന്‍ റോഡ് വഴി എംജി റോഡിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. തൃപ്പൂണിത്തുറ,കുണ്ടന്നൂര്‍ ഭാഗത്തുനിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡിലെത്തി എംജി റോഡ് വഴി സിറ്റിയിലേക്ക് പ്രവേശിക്കാവുന്നതാണ്.  

    Read More »
  • Crime

    അമ്മയുടെ മരണത്തിന് യുവാവിന്റെ പ്രതികാരം; ജാരനെയും കുടുംബത്തെയും കൊന്ന് കത്തിച്ചു

    ചെന്നൈ: കടലൂരില്‍ ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന് കത്തിച്ചത് തന്റെ അമ്മയുടെ മരണത്തിനുള്ള പ്രതികാരമായിരുന്നെന്ന് അറസ്റ്റിലായ യുവാവ് പോലീസിന് മൊഴിനല്‍കി. കരമണിക്കുപ്പം സ്വദേശി ശങ്കര്‍ ആനന്ദ് (21) ആണ് പിടിയിലായത്. കൊലയ്ക്ക് കൂട്ടുനിന്നതിന് സുഹൃത്ത് ഷാഹുല്‍ അഹമ്മദും (20) അറസ്റ്റിലായിട്ടുണ്ട്. ശങ്കറിന്റെ അയല്‍വാസിയും ഐടി ജീവനക്കാരനുമായ സുതന്‍ കുമാര്‍, അമ്മ കമലേശ്വരി, അനുജന്‍ നിശാന്ത് എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. അയല്‍വീടുകളില്‍നടത്തിയ അന്വേഷണത്തിലാണ് ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശങ്കറിന്റെ അമ്മ ഈവര്‍ഷം ജനുവരിയില്‍ ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ചിരുന്നു. സുതന്‍ കുമാറുമായി ഇവര്‍ക്ക് രഹസ്യബന്ധമുണ്ടായിരുന്നെന്നും അതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു. അമ്മയുടെ മരണത്തിന് കാരണക്കാരന്‍ സുതന്‍ ആണെന്നതുകൊണ്ടാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ 12-ന് രാത്രിയാണ് സുതന്‍കുമാറിനെയും കുടുംബാംഗങ്ങളെയും ശങ്കര്‍ വെട്ടിക്കൊന്നത്. 14-നാണ് മൃതദേഹങ്ങള്‍ കത്തിച്ചത്. കൊലനടത്തുന്നതിനിടെ ശങ്കറിന്റെ കൈവിരല്‍ അറ്റുപോയിരുന്നു. വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടതും ശങ്കര്‍ സ്ഥലംവിട്ടതുമാണ് പോലീസിന് അന്വേഷണത്തിന് തുമ്പായത്. രണ്ടുതവണ വിവാഹമോചനംനേടിയ ആളാണ് കൊല്ലപ്പെട്ട സുതന്‍കുമാറെന്ന് പോലീസ്…

    Read More »
  • Crime

    ഒളിഞ്ഞുനോട്ടക്കാരനെ പിടിക്കാന്‍ വാട്സാപ് ഗ്രൂപ്പ്; ഒടുവില്‍ കുടുങ്ങിയത് അഡ്മിന്‍!

    കോഴിക്കോട്: വീടുകളില്‍ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാര്‍ തിരച്ചിലിന് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലില്‍ സിസി ടിവിയില്‍ ആള്‍ കുടുങ്ങിയപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാന്‍ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വീഡിയോയില്‍. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. രാത്രി എത്തുന്നയാള്‍ വീടുകളുടെ മതില്‍ ചാടിക്കടന്ന് കിടപ്പു മുറിയില്‍ ഒളിഞ്ഞു നോക്കും. രാത്രി കാലത്തെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ച് തിരച്ചില്‍ ആരംഭിച്ചത്. തിരച്ചില്‍ ഏകോപിപ്പിക്കുന്നതിന് വാട്സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലര്‍ കാവലിരുന്നു. ഏറെ ദിവസം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല. ഒടുവില്‍ സിസി ടിവിയില്‍ ദൃശ്യം പതിഞ്ഞു. വീഡിയോ പരിശോധിച്ചപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിയത്. തിരച്ചിലിന് നേതൃത്വം നല്‍കുന്ന യുവാവാണ് ദൃശ്യത്തില്‍. വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാള്‍തന്നെ. ഗ്രൂപ്പ് വഴി നടക്കുന്ന ചര്‍ച്ചകള്‍ മനസിലാക്കിയാണ് ഇയാള്‍ ഓരോ വീടുകളില്‍ കയറിയിരുന്നത്. തിരച്ചില്‍ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടില്‍ സിസിടിവിയുള്ളത്…

    Read More »
  • Health

    രണ്ട് കൊറോണകൾ ഒരുപോലെയല്ല, ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

    ആരോഗ്യം സുനിൽ കെ ചെറിയാൻ        ഇപ്പോൾ കോവിഡ് 24 വാർത്തകളിലും വീടുകളിലും നിറയുന്നു. പനി, ക്ഷീണം ഒക്കെത്തന്നെ ലക്ഷണങ്ങൾ. ഇത്തവണയും പിടികൂടിയിരിക്കുന്നത് കൊറോണ തന്നെയാണെന്ന് അറിയാത്ത ചിലരും നമുക്കിടയിലുണ്ട്. വാക്‌സിനേഷന് ശേഷം രോഗപ്രതിരോധ ശക്തി കൂടിയതിനാൽ, വീണ്ടും കോവിഡ് ബാധിച്ചത് അറിയാതെ പോകാമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. വലയ്ക്കുന്നത് അതല്ല. വൈറസിന് രൂപപരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ്. വൈറസിന്റെ പുതിയ രൂപാന്തരത്തിന് നമ്മുടെ പ്രതിരോധശക്തിയെ തകർക്കാൻ കഴിഞ്ഞെങ്കിൽ കോവിഡ് വീണ്ടും നമ്മെ പിടികൂടും എന്നുറപ്പാക്കാം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ബാധിച്ചു കഴിഞ്ഞു എന്നും. പഴയ കോവിഡും പുതിയ കോവിഡും തമ്മിലുള്ള വ്യത്യാസമെന്താണ്…? പഴയത് രുചിയും മണവും അറിയുന്നതിൽ നിന്ന് നമ്മെ ‘വിലക്കി’യിരുന്നു. ഇപ്പോഴത്തേതിന് അത്തരത്തിലുള്ള പ്രശ്നങ്ങളില്ല. പക്ഷെ പനിയും തൊണ്ടവേദനയും സ്ഥായിയായ ഭാവങ്ങളായി നിൽക്കുന്നു. ഇപ്പോഴത്തേത് ഒരു ഭീകരജീവിയാണ്. കേവലം ജലദോഷം വന്നിട്ടേയുള്ളൂ. എങ്കിലും ഒന്ന് പോയി ടെസ്റ്റ് ചെയ്‌ത്‌ നോക്കൂ. കോവിഡ് പോസിറ്റീവ്…! അങ്ങനെയും സാധ്യതകളുണ്ട്. ലക്ഷണങ്ങൾ ഓരോരുത്തരിലും…

    Read More »
  • Fiction

    സ്വന്തം സംരംഭം തുടങ്ങാൻ ശുഭ സമയത്തിനായി കാത്ത് കാലം കഴിക്കരുത്, ആരംഭിക്കുന്ന ആ സമയമാണ് ഏറ്റവും നല്ല സമയം

    വെളിച്ചം    അയാൾ ഗ്രാമത്തിലെ നിലക്കടല മൊത്തവ്യാപരകടയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഒരുദിവസം ഭാര്യോടൊത്ത് അയാള്‍ നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തിന് പോയി. അവിടെ വച്ച് അയാള്‍ നിലക്കടല ഒരു വില്‍പനക്കാരനെ കണ്ടു. ഈ നിലക്കടല മണലില്‍ ഇട്ട് വറുത്ത് കഴിക്കുന്നത് അയാൾ കാണുന്നത് ആദ്യമായിട്ടിയിരുന്നു. അതിന്റെ രുചി അപാരമായിരുന്നു. മാത്രല്ല, ആ നിലക്കടലവില്‍പനക്കാരന് ധാരാളം പണവും ലഭിച്ചിരുന്നു. രാവിലെ മുതല്‍ നിലക്കടല ചാക്ക് ചുമക്കുന്ന തന്റെ കൂലി എത്ര നിസ്സാരം. അയാള്‍ ഇതുപോലെ തന്നെ നിലക്കട വറുത്ത് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ 3 ചോദ്യങ്ങള്‍ അയാളെ ആശയക്കുഴപ്പത്തിലാക്കി. ഈ ചോദ്യങ്ങളുമായി അയാള്‍ തന്റെ ഗുരുവിനെ സമീപിച്ചു. അയാള്‍ ചോദിച്ചു: “ഒരു പുതിയ കാര്യം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്? ആ കാര്യം തുടങ്ങാന്‍ ഞാന്‍ ആരുടെ ഉപദേശം കേള്‍ക്കണം? അതില്‍ ഏറ്റവും നന്നായി ഞാന്‍ ശ്രദ്ധിക്കേണ്ട പ്രവൃത്തി ഏതാണ്…?” ഗുരു പറഞ്ഞു: “ഒരു കാര്യം ചെയ്യണമെന്ന് തോന്നുമ്പോള്‍ തന്നെ…

    Read More »
Back to top button
error: