KeralaNEWS

ഐഎഎസ് ജോലി രാജിവെച്ച്‌ മലയാളി ആരംഭിച്ച സ്ഥാപനത്തിൽ 1000ലധികം ജീവനകാർ, ലോകം മുഴുവൻ രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കമ്പനി കേരളത്തിൽ

  ലോകം മുഴുവനും രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് തിരുവനന്തപുരത്ത്. വർഷത്തില്‍ 35 മില്യണ്‍ ബ്ലഡ് ബാഗുകള്‍ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്  ‘ടെരുമോ പെൻപോള്‍’ എന്ന ഈ സ്ഥാപനം.

ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച്‌ സി ബാലഗോപാലാണ് ഈ സ്ഥാപനം ആരംഭിച്ചത്. അന്ന് പലരും അദ്ദേഹത്തോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയില്‍ വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ആയിരത്തിലധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ് പറയുന്നു.

Signature-ad

ലോകത്തില്‍ ഉല്‍പാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 12 ശതമാനവും ‘ടെരുമോ പെൻപോള്‍’ പ്രൈവറ്റ് ലിമിറ്റഡിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദപകരമാണ് ഈ കമ്പനിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പെൻപോള്‍ എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട് ജപ്പാൻ കമ്പനിയായ ടെരുമോക്കൊപ്പം സംയുക്തമായി രക്ത ബാഗ് നിർമ്മാണം ആരംഭിക്കുകയായിരുന്നു.

കൊവിഡ് വ്യാപന സമയത്തു ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട് ഈ സ്ഥാപനം. ഒപ്പം കേരളത്തിലെ ആരോഗ്യ മേഖലയില്‍ പ്രതിരോധ സംവിധാനത്തിന് വലിയ സഹായം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Back to top button
error: