Month: July 2024

  • Kerala

    ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

    എറണാകുളം: ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിന്നീട് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

    Read More »
  • India

    ലോറി കരയില്‍നിന്ന് 132ാ അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡ്രോണ്‍ പരിശോധന റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്ത്. ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് സംഘം കണ്ടെത്തിയത്. സി.പി. ഒന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളില്‍, കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോണ്‍ടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രവും പുറത്തുവന്നു. പോയിന്റ് നാലില്‍ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയില്‍പ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോര്‍ട്ട്. ക്യാബിന്‍ തലകീഴായിട്ടായിരിക്കും നില്‍ക്കുന്നത്. പുഴയിലെ അടിയൊഴുക്കില്‍ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍…

    Read More »
  • Social Media

    ”ജൂനിയര്‍ ഷക്കീല വിളിയില്‍ സന്തോഷം മാത്രം, ഷക്കീല എനിക്ക് അമ്മയെ പോലെ”

    സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. ഈയ്യടുത്ത് നടി ഷക്കീലയെ കാണുന്ന നിമിഷയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ പലരും നിമിഷയെ ജൂനിയര്‍ ഷക്കീല എന്ന് വിളിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയര്‍ ഷക്കീല വിളികള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുമായുള്ള താരതമ്യത്തോട് നിമിഷ പ്രതികരിച്ചത്. ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. അമ്മയുടെ പേരിന്റെ കൂടെ എന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്. ഷക്കീല എന്ന വ്യക്തിയെ സിനിമയില്‍ മാത്രമാണ് പലരും കണ്ടിട്ടുള്ളത്. അവര്‍ക്ക് വേറൊരു…

    Read More »
  • India

    കളളപ്പണം വെളുപ്പിക്കല്‍; തമിഴ്‌നാട് മന്ത്രിയുടെ 14.21 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

    ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിക്ക് മേല്‍ കുരുക്കു മുറുക്കി ഇ.ഡി. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പൊന്‍മുടിയുടെയും മകനും മുന്‍ എം.പിയുമായ പി.ഗൗതം ശിഖാമണിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള 14.21 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ചെന്നൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. ഖനന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇ.ഡി.യുടെ നടപടി. കരുണാനിധി സര്‍ക്കാരില്‍ 2007 മുതല്‍ 2011 വരെ പൊന്‍മുടി ധാതു വിഭവ, ഖനന വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കേസിനാസ്പദമായ പരാതി ഉയര്‍ന്നത്. മന്ത്രിയെന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് മകനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖനന ലൈസന്‍സ് നേടിക്കൊടുത്തെന്നും ചട്ടങ്ങള്‍ ലംഘിച്ച് 2,64,644 ലോറി മണല്‍ അധികമായി കടത്തിയെന്നും ഇതുകാരണം പൊതുഖജനാവിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. അണ്ണാഡി.എം.കെ. ഭരണകാലത്താണ് കേസെടുത്തത്. 2012 ഒക്ടോബറില്‍ പൊന്‍മുടിയെ ഈ കേസില്‍ അറസ്റ്റുചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പൊന്‍മുടിയെയും ശിഖമണിയെയും ചോദ്യം ചെയ്യുകയും ഇവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.…

    Read More »
  • Crime

    യുവാവിനെ ആക്രമിച്ച് കാറില്‍ കെട്ടിയിട്ട് മൊബൈലുകള്‍ തട്ടിയെടുത്തു; അന്വേഷണം ഒപ്പം താമസിച്ചിരുന്ന യുവതിയിലേക്ക്

    ഇടുക്കി: ടാക്‌സി ഡ്രൈവറായ യുവാവിനെ കാറില്‍ കെട്ടിയിട്ട് ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വണ്ടി കൈകാണിച്ച് നിര്‍ത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം. ക്വട്ടേഷന്‍ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത നാള്‍ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി ഉപ്പാര്‍ മേപ്പുതുശേരി എം.എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് അടിമാലിയിലാണ് ആക്രമണമുണ്ടായത്. സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിര്‍ത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാള്‍ വന്ന് സുമേഷിന്റെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയും കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായി കാറില്‍ക്കിടന്ന സുമേഷിനെ പുലര്‍ച്ചെ 3 മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകള്‍ സ്റ്റിയറിങിലും കഴുത്ത് ഹെഡ്‌റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റ നിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി അടുത്തിടെയാണ് സുമേഷ് പിരിഞ്ഞത്. യുവതിയുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇന്‍സ്റ്റഗ്രാമില്‍…

    Read More »
  • Kerala

    കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

    കാസര്‍ഗോഡ്: ചെമ്മീന്‍വില കുത്തനെ ഇടിഞ്ഞതിനാല്‍ ചാകരയുടെ ഗുണം തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കിട്ടിയില്ല. കിലോയ്ക്ക് 220 മുതല്‍ 280 രൂപവരെ കിട്ടിയിരുന്ന പൂവാലി ചെമ്മീന് വില നേര്‍പകുതിയായി. കൊച്ചിയിലെ മത്സ്യസംഭരണ കേന്ദ്രങ്ങളിലെത്തിച്ചാല്‍ ഈ തുകയും തത്സമയം കിട്ടുന്നില്ല. മീന്‍ കയറ്റി അയച്ചശേഷം വില തരാമെന്ന നിലപാടാണിപ്പോള്‍. കഴിഞ്ഞദിവസങ്ങളില്‍ കൊച്ചിയിലെത്തിച്ച ചെമ്മീന് കിലോയ്ക്ക് 90 മുതല്‍ 120 രൂപവരെയാണ് വിലയിട്ടതെന്ന് ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യന്‍ ചെമ്മീന്‍ വാങ്ങുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്. പ്രതിസന്ധി മറികടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലുദിവസം മടക്കര തുറമുഖത്ത് ചെമ്മീന്‍ ചാകരയായിരുന്നു ട്രോളിങ് നിരോധനവും കടലേറ്റവും കാരണം നിശ്ചലമായ തുറമുഖത്ത് വീണ്ടും ആളനക്കമായി. കടലില്‍ പോയ വള്ളങ്ങള്‍ നിറയെ പൂവാലിയുമായാണ് തീരത്തണഞ്ഞത്. 2000 കിലോ ചെമ്മീന്‍ കിട്ടിയ വള്ളങ്ങളുണ്ട്. മീന്‍ തുറമുഖത്തിറക്കിയ ശേഷം വീണ്ടും കടലിലേക്ക് പോയ വള്ളങ്ങളുണ്ട്. ചെമ്മീന്‍ ചാകരയുടെ ഗുണം പഴയപോലെ തൊഴിലാളികള്‍ക്ക് കിട്ടിയില്ല.…

    Read More »
  • Crime

    വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ച് ബസ് കണ്ടക്ടര്‍; സഹോദരനും സുഹൃത്തുക്കളും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

    തൃശൂര്‍: ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടര്‍ പിടിയില്‍. തൃശൂരിലാണ് സംഭവം. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ചുംബിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടക്ടറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജന്‍ (37) ആണ് പിടിയിലായത്. ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്‌കൂളിലേയ്ക്ക് പോകുന്ന വഴി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കണ്ട് വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരില്‍ നിന്ന് വരികയായിരുന്ന ബസില്‍ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് സാജനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

    Read More »
  • Crime

    വീട്ടില്‍ പാട്ടിട്ടതിന് ശബ്ദം കൂടി; അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി

    പത്തനംതിട്ട: വീട്ടില്‍ വച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയില്‍. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണന്‍ എന്നയാളെയാണ് സന്ദീപ് ആക്രമിച്ചത്. കണ്ണന്റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പൊലീസ് പറഞ്ഞു. കണ്ണന്റെ സുഹൃത്തും അയല്‍വാസിയുമാണ് സന്ദീപ്. കണ്ണന്റെ വീട്ടില്‍ വച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കണ്ണന്‍ രാത്രിയില്‍ വീട്ടില്‍ പാട്ടുവച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവച്ചതെന്ന് പറഞ്ഞ് പ്രകോപിതനായ സന്ദീപ് കണ്ണന്റെ വീട്ടില്‍ കയറി ബഹളമുണ്ടാക്കി. പിന്നീട് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്.  

    Read More »
  • India

    വാഹനം ഓടിക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം; 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി

    കോയമ്പത്തൂര്‍: മരണവേദനയ്ക്കിടയിലും ഇരുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ തമിഴ്‌നാട്ടിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നാടിനാകെ അഭിമാനവും വേദനയുമായിരിക്കുകയാണ്. വെള്ളക്കോവില്‍ കെസിപി നഗറില്‍ താമസിക്കുന്ന സ്‌കൂള്‍ ബസ് ഡ്രൈവറായ സോമലയപ്പന്‍ (49)നാണ് മരിച്ചത്. സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സ്വന്തം ജീവന്‍ പോലും തൃണവത്ക്കരിച്ച് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അയാള്‍ ആദ്യം ശ്രമിച്ചത്. വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സോമലയപ്പന്‍ മരണത്തിന് കീഴടങ്ങിയത്. അയ്യന്നൂരിലെ സ്വകാര്യ സ്‌കൂളില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സോമലയപ്പന്‍ ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ ലളിത ബസില്‍ സഹായിയായി ജോലി ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവറുടെ നിസ്വാര്‍ഥമായ പ്രവൃത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. യഥാര്‍ഥ ഹീറോ എന്നാണ് നെറ്റിസണ്‍സ് വിശേഷിപ്പിച്ചത്. സോമലയപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ…

    Read More »
  • Crime

    പണയപ്പണ്ടങ്ങളിലെ കണ്ണികളും മുത്തുകളും മുറിച്ചെടുക്കും; ബാങ്കിലെ ഡോള്‍ഡ് അപ്രൈസര്‍ പിടിയില്‍

    ആലപ്പുഴ: പണയം വെയ്ക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍ പിടിയില്‍. മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കവര്‍ന്നതായാണ് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴത്തെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. മാലയുടെ കണ്ണികള്‍, കൊളുത്തുകള്‍, കമ്മലിന്റെ സ്വര്‍ണമുത്തുകള്‍ തുടങ്ങിയവയാണ് കവര്‍ന്നിരുന്നത്. സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തില്‍ നിരവധി പേര്‍ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോ?ദ്യം ചെയ്യുകയായിരുന്നു. ണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

    Read More »
Back to top button
error: