Month: July 2024

  • Kerala

    സിനിമാ ചിത്രീകരണത്തിനിടെ നടന്‍മാര്‍ക്ക് പരിക്കേറ്റ അപകടം; അമിത വേഗത്തിന് കേസെടുത്തു

    കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ കേസെടുത്ത് പൊലീസ്. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അര്‍ജുന്‍ അശോകന്‍, മാത്യു, സംഗീത് പ്രതാപ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു.. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞു.

    Read More »
  • Kerala

    എറണാകുളം- ബംഗളൂരു വന്ദേഭാരത് 31 മുതല്‍; ആകെ ആറ് സ്റ്റോപ്പുകള്‍, കേരളത്തില്‍ മൂന്നെണ്ണം

    കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്ന എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസായി (06001 06002) ആരംഭിക്കും. എറണാകുളം ജംക്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയില്‍ മൂന്നു ദിവസം വീതമാണു സര്‍വീസ്. എറണാകുളത്തു നിന്നുള്ള ആദ്യ സര്‍വീസ് 31നു തുടങ്ങും. ഓഗസ്റ്റ് 25 വരെയാണു സ്‌പെഷല്‍ സര്‍വീസ്. തിരികെയുള്ള സര്‍വീസ് ഓഗസ്റ്റ് ഒന്നു മുതല്‍ 26 വരെയാണ്. എറണാകുളത്തു നിന്നു ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും (06001), ബംഗളൂരുവില്‍ നിന്നു വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാകും (06002) സര്‍വീസ്. എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നാണ് എറണാകുളത്ത് എത്തുന്നത്. തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണു സ്റ്റോപ്പുകള്‍. 8 കോച്ചുള്ള റേക്കാണ് ഓടിക്കുക. ചൊവ്വാഴ്ചകളില്‍ എറണാകുളം ജംക്ഷനിലാകും ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്താണു…

    Read More »
  • Kerala

    സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു, അർജുൻ അശോകന് ഉൾപ്പടെ 3 നടന്മാർക്ക് പരിക്ക്

        കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് 3 നടന്മാർക്ക്  പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. മൂവർക്കും അപകടത്തിൽ പരിക്കേറ്റു. കൂടാതെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 2 മണിയോടെ കൊച്ചി എംജി റോഡിൽ വെച്ചായിരുന്നു  അപകടം. ‘ബ്രൊമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററാണ് കാർ ഓടിച്ചത്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

    Read More »
  • India

    നടൻ ജോൺ വിജയ് ലൈം​ഗിക താല്പര്യത്തോടെ പെരുമാറുന്നു എന്ന് നിരവധി സ്ത്രീകളുടെ പരാതികൾ, നടനെതിരെ ഗായിക ചിന്മയി

       മലയാളത്തില്‍ ലൂസിഫർ, തങ്കമണി ഉൾപ്പടെയുള്ള  സിനിമകളിൽ അഭിനയിച്ച പ്രമുഖ നടന്‍ ജോണ്‍ വിജയ് ലൈംഗികാരോപണ കുരുക്കിൽ. പരാതിയുമായി നിരധി യുവതികളാണ് എത്തിയിട്ടുള്ളത്. ഏതാനും ദിവസം മുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ നടൻ തന്നോട് മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ഈ പരാതിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സിലൂടെ പുറത്തുവിട്ടു ഗായിക ചിന്‍മയി ശ്രീപാദ. ആരോപണം ഉന്നയിച്ച മറ്റ് സ്ത്രീകള്‍ അനുഭവിച്ച ദുരിതങ്ങളും വിശദീകരിച്ചിട്ടുണ്ട് ചിന്‍മയി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ് ജോണ്‍ വിജയ്. ദിലീപ് കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകയോടും ജോണ്‍ വിജയ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. “ഈ മനുഷ്യൻ പൊതുജനങ്ങൾക്കും ഒരു ശല്യമാണ്. ഇയാൾ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ്. ആ സ്ഥലം ഇയാളെപ്പോലുള്ള ചെകുത്താന്മാരെ കൊണ്ടു നിറഞ്ഞതാണ്. ‘നോ’ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് മനസിലാവില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണി ലം…

    Read More »
  • Fiction

    കാവ്യനീതി കഥയല്ല സത്യമാണ്: സ്വന്തം പ്രവർത്തിയുടെ അതേ ഫലം തന്നെ ഭാവിയിൽ നമ്മെ തേടി എത്തും

    വെളിച്ചം കര്‍ണ്ണന്റെ രഥചക്രം നിലത്ത് കുടുങ്ങിയപ്പോള്‍ അദ്ദേഹം രഥത്തില്‍ നിന്ന് ഇറങ്ങി അത് ശരിയാക്കാന്‍ തുടങ്ങി. അദ്ദേഹം നിരായുധനായിരുന്ന ആ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് കര്‍ണനെ അസ്ത്രം കൊണ്ട് വധിക്കാന്‍ ആജ്ഞാപിച്ചു. അര്‍ജ്ജുനന്‍ ഭഗവാന്റെ കല്‍പ്പന അനുസരിച്ചുകൊണ്ട് കര്‍ണ്ണനെ ലക്ഷ്യമാക്കി അമ്പുകള്‍ എയ്തു. കര്‍ണന്‍ നിലത്തുവീണു. മരണത്തിന് മുമ്പ് കര്‍ണ്ണന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു: ”ഇതാണോ ഈശ്വരന്‍? നീ ദയയുള്ളവനാണോ? ഇതാണോ നിന്റെ ന്യായമായ തീരുമാനം! നിരായുധനായ ഒരാളെ കൊല്ലാനുള്ള ഉത്തരവ്…?” ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു: ”അര്‍ജ്ജുനന്റെ പുത്രന്‍ അഭിമന്യുവും ചക്രവ്യൂഹത്തില്‍ നിരായുധനായിരുന്നു, എല്ലാവരും ചേര്‍ന്ന് അവനെ ക്രൂരമായി കൊന്നപ്പോള്‍, നീ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അപ്പോള്‍ എവിടെയായിരുന്നു കര്‍ണ്ണാ നിന്റെ അറിവ്? ഇത് നിന്റെ കര്‍മ്മഫലമാണ്. ഇതാണ് എന്റെ നീതി.” ഇന്ന് നമ്മള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയാണെങ്കില്‍, ആരുടെയെങ്കിലും ബലഹീനതകള്‍ മുതലെടുക്കുകയാണെങ്കില്‍ ഭാവിയില്‍ അതേ കര്‍മ്മം നമുക്കായി കാത്തിരിക്കും. അതാണ് കാവ്യനീതി… ചെയ്യുന്ന കര്‍മ്മങ്ങള്‍ നന്മയുടേതാണെങ്കില്‍ അതെ നന്മ…

    Read More »
  • Crime

    കടമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കിയില്ല; കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് യുവാവ്

    കാസര്‍േഗാഡ്: കടമായി മൊബൈല്‍ഫോണ്‍ റീചാര്‍ജ് ചെയ്തുനല്‍കാത്തതിനാല്‍ കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കടയുടമ അബ്ദുള്‍ റിയാസി(30)നെ ബന്തിയോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി ഷറഫുദ്ദീന്‍ (30) അറസ്റ്റിലായി. കൂടാല്‍ മെര്‍ക്കള കുണ്ടങ്കരടുക്കയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുമ്പള എസ്.ഐ. വി.കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  

    Read More »
  • Crime

    ആത്മഹത്യാശ്രമത്തിനിടെ ഷാള്‍ പൊട്ടി വീണു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

    കാസര്‍ഗോഡ്: ആത്മഹത്യാശ്രമത്തിനിടയില്‍ ഷാള്‍ പൊട്ടി വീണ് തലയ്ക്ക് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പള ബന്തിയോട് ഒളയം റോഡിലെ ആയിഷത്ത് റിയാന (24) ആണ് മരിച്ചത്. വീട്ടിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ പൊട്ടി താഴെ വീഴുകയും,ചുമരില്‍ തലയിടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്തിയോട്ടെയും ദെര്‍ളക്കട്ടയിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭര്‍ത്താവ്: ബട്യപദവിലെ ബഷീര്‍. മകന്‍: മുഹമ്മദ് ബിലാല്‍. പിതാവ്: മൂസ. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: തസ്റിന, തസ്ലിന, സഫ്വാന, സുമയ്യ.  

    Read More »
  • Kerala

    ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ചൊവ്വാഴ്ച വരെ ശക്തമായ മഴ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.  

    Read More »
  • India

    വിമാനത്തില്‍ തേനീച്ചയാക്രമണം; മുംബൈയില്‍ കുടുങ്ങി യാത്രക്കാര്‍

    മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച ആക്രമണം. രാവിലെ 10.40നു മുംബൈയില്‍നിന്നു ബറേലിയിലേക്കുള്ള വിമാനത്തിന്റെ ചിറകിലാണു തേനീച്ച ആക്രമണമുണ്ടായത്. വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസിനു പുറത്തു തേനീച്ചകള്‍ കൂട്ടമായി ഇടിക്കുന്ന വീഡിയോ പുറത്തുവന്നു. യാത്രക്കാരുടെ ബോര്‍ഡിങ് കഴിഞ്ഞശേഷമാണു വിമാനത്തില്‍ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്. തേനീച്ചക്കൂട്ടത്തെ മുഴുവന്‍ മാറ്റിയാലേ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കൂ. ബോര്‍ഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിനു പുറത്തു തേനീച്ച കൂടുകൂട്ടിയത് അറിഞ്ഞതെന്നും തേനീച്ചയെ തുരത്താനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. അഗ്‌നിശമന സേന പൈപ്പില്‍ ശക്തിയായി വെള്ളം ചീറ്റിച്ചാണു തേനീച്ചയെ തുരത്തുന്നത്. മുഴുവന്‍ തേനീച്ചകളെയും മാറ്റിയ ശേഷമേ വിമാനം പുറപ്പെടൂവെന്ന് അധികൃതര്‍ അറിയിച്ചു.  

    Read More »
  • Movie

    ‘കല്‍ക്കി’ കലക്കി, കിടുക്കി, തിമിര്‍ത്തു! ഔദ്യോഗിക കളക്ഷന്‍ പുറത്ത്

    പ്രേക്ഷകപ്രീതിയും പ്രശംസയും ഏറ്റുവാങ്ങിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ഔദ്യോ?ഗിക കളക്ഷന്‍ പുറത്തുവിട്ടു. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടത്. 1000 കോടി ക്ലബ്ബ് എന്ന മാന്ത്രിക സംഖ്യ ചിത്രം പിന്നിട്ടുകഴിഞ്ഞു. ആ?ഗോളതലത്തില്‍ ചിത്രം ഇതുവരെ 1100 കോടിരൂപ സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലെത്തുന്ന ആദ്യത്തെ ചിത്രമെന്ന നേട്ടവും കല്‍ക്കി സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. അധികം വൈകാതെ ഷാരൂഖ് ചിത്രം ജവാനെ കളക്ഷനില്‍ കല്‍ക്കി പിന്നിടുമെന്നാണ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1148 കോടി രൂപയാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ‘ജവാന്‍’ സ്വന്തമാക്കിയത്. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ അമീര്‍ ഖാന്‍ നായകനായെത്തിയ ‘ദംഗല്‍’ ആണ് ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം ചൈനയിലെ റിലീസിന് പിന്നാലെ ആ?ഗോളതലത്തില്‍…

    Read More »
Back to top button
error: