CrimeNEWS

വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ച് ബസ് കണ്ടക്ടര്‍; സഹോദരനും സുഹൃത്തുക്കളും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

തൃശൂര്‍: ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടര്‍ പിടിയില്‍. തൃശൂരിലാണ് സംഭവം. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ചുംബിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടക്ടറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജന്‍ (37) ആണ് പിടിയിലായത്. ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്‌കൂളിലേയ്ക്ക് പോകുന്ന വഴി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി.

Signature-ad

സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കണ്ട് വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരില്‍ നിന്ന് വരികയായിരുന്ന ബസില്‍ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് സാജനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Back to top button
error: