Month: July 2024

  • India

    പ്രണയത്തിൽ നിന്ന് പിൻവാങ്ങിയ 20 കാരിയെ കാമുകന്‍ കുത്തിക്കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി

        പ്രണയത്തിൽ നിന്ന് പിൻവാങ്ങിയ 20കാരിയായ കാമുകിയെ കുത്തിക്കൊന്ന് മുതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. നവി മുംബൈയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള  കുറ്റിക്കാട്ടിലാണ്  മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഉറാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പുലര്‍ച്ചെ 2 മണിയോടെ പൊലീസിന് ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതായി നവി മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിവേക് പന്‍സാരെ പറഞ്ഞു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ക്രൂരമായാണ് കൊല ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന സൂചനകളാണിതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കൊല്ലപ്പെട്ട യുവതി യശശ്രീ ഷിന്‍ഡെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാനില്ലെന്ന പരാതിയില്‍ യുവതിക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉറാന്‍ സ്വദേശിയായ യുവതി 25 കിലോമീറ്റര്‍ അകലെയുള്ള ബേലാപൂരിലാണ് ജോലി ചെയ്തിരുന്നത്. പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് യുവതിയെ കാമുകൾ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ്…

    Read More »
  • Movie

    മമ്മൂക്ക ഇല്ലായിരുന്നുവെങ്കില്‍ ആടുജീവിതം ഉണ്ടാകുമായിരുന്നില്ല; മനസുതുറന്ന് സംവിധായകന്‍ ബ്ലെസി

    ഇക്കൊല്ലം തിയേറ്ററുകളിലെത്തിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മികച്ചവയുടെ പട്ടികയില്‍ മുന്നിലുള്ള ചിത്രമാണ് ബ്‌ളെസി സംവിധാനം ചെയ്ത ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും ഗംഭീര പ്രകടനമായി വിലയിരുത്തപ്പെടുന്ന ചിത്രം മാര്‍ച്ച് 28നാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ്ഓഫീസില്‍ 160 കോടിയിലേറെ സിനിമ കളക്ഷന്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയില്ലായിരുന്നുവെങ്കില്‍ ആടുജീവിതം സംഭവിക്കില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്‌ളെസി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ മനസുതുറന്നത്. ‘മമ്മൂക്ക ഇല്ലെങ്കില്‍ ആടുജീവിതം ഉണ്ടാവുമായിരുന്നില്ല. കാരണം ആടുജീവിതം എനിക്ക് എഴുതാന്‍ പറ്റണമല്ലോ. തന്മാത്രയും ഭ്രമരവും എഴുതാന്‍ കഴിയണമല്ലോ? കാഴ്ച എഴുതാന്‍ മമ്മൂട്ടി തന്ന ധൈര്യമാണ് പിന്നീട് തന്മാത്രയും ഭ്രമരവും എഴുതാന്‍ ആത്മവിശ്വാസമായത്. നിനക്ക് എഴുതാന്‍ പറ്റുമെന്ന് ഒരു സ്റ്റാര്‍ പറയുകയും അദ്ദേഹം അതിനായി വഴങ്ങിത്തരികയും ചെയ്തു. ഒരു അഞ്ച് ദിവസം കൊണ്ട് ഫസ്റ്ര് ഹാഫ് എഴുതുകയും അത് വായിച്ചുനോക്കാതെ തന്നെ ബാക്കിയെഴുതാന്‍ പറയുകയും ചെയ്തു. അദ്ദേഹം വായിച്ചില്ലെന്നാണ് പിന്നീട് പറഞ്ഞത്. ആദ്യത്തെ രണ്ടോ മൂന്നോ സീന്‍ വായിച്ചപ്പോള്‍ തന്നെ പുള്ളി…

    Read More »
  • Kerala

    മുന്നണി മര്യാദ ലംഘിച്ചു; ശിവരാമനെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

    ഇടുക്കി: സിപിഐ നേതാവ് കെകെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി. മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം എല്‍ഡിഎഫില്‍ നിന്ന് തന്നെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി നീക്കം. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും എതിരായ കെ കെ ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതില്‍ സി പി ഐ സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ ചുമതല. പാര്‍ട്ടിക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം. സംസ്ഥാനത്ത് സിപിഐ, എല്‍ഡിഎഫ് കണ്‍വീനര്‍മാരുടെ ചുമതല വഹിക്കുന്നത് കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ്. ഈ മൂന്ന് ഇടങ്ങളിലെ ആളുകളെ മാറ്റാനാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍…

    Read More »
  • Kerala

    വീണ്ടും വില്ലനായി അടിയൊഴുക്ക്; തരച്ചിലിനിടെ ഒഴുകിപ്പോയ മുങ്ങല്‍ വിദഗ്ദ്ധനെ നാവിക സേന രക്ഷപ്പെടുത്തി

    ബംഗളുരു: കര്‍ണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചില്‍ തുടരുന്നു. പുഴയിലെ മണ്‍കൂനക്ക് അരികെ ഇറങ്ങിയാണ് പരിശോധന. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങല്‍ വിദഗ്ധരുമായ മാല്‍പെ സംഘവും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പുഴയിലേക്ക് ഇറങ്ങിയ ഈശ്വര്‍ മാല്‍പെയുടെ ശരീരത്തില്‍ കെട്ടിയ വടം പൊട്ടി. ഒഴുക്കില്‍പ്പെട്ട ഇയാളെ നാവിക സംഘമാണ് രക്ഷപ്പെടുത്തിയത്. മൂന്നാം തവണ മുങ്ങിപ്പോഴാണ് ശരീരവുമായി ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയത്. ഐ ബോര്‍ഡ് പരിശോധനയില്‍ ലോറി ഉണ്ടെന്ന് കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. പുഴയില്‍ ശക്തമായ അടിയൊഴുക്കാണ്. ശനിയാഴ്ച രാവിലെയാണ് മാല്‍പെ സംഘം അങ്കോലയിലെത്തിയത്. ഉഡുപ്പിക്കടുത്ത് മാല്‍പെ എന്ന സ്ഥലത്തുനിന്നുള്ള മുങ്ങല്‍ വിഗ്ധരാണ് ഇവര്‍. മത്സ്യത്തൊഴിലാളികളായ ഇവര്‍ ആയിരത്തിലധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാവിക സേനയുമായി സഹകരിച്ചാണ് ഇവര്‍ അങ്കോലയില്‍ പ്രവര്‍ത്തിക്കുന്നത്. നാവിക സേനയുടെ കര്‍ണാടക മേഖലാ കമാന്‍ഡിംഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ കെ.എം. രാമകൃഷ്ണന്‍ ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഇദ്ദേഹം ഉദ്യോഗസ്ഥരെയും കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരെയും കാണും.…

    Read More »
  • Crime

    ഓടയില്‍നിന്ന്! പൊലീസിനെ കണ്ട് ഓടി ഒളിച്ചു; കള്ളനെ പൊക്കിയത് ഫയര്‍ഫോഴ്സ്

    ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായിഓടയില്‍ ഒളിച്ചത്. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘം ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി. ഇതിനിടയില്‍ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്സ് സംഘം ഓടക്കുള്ളില്‍ കയറിയത്. അതിസാഹസികമായാണ് മോഷ്ടാവിനെ പിടികൂടി പൊലീസ് സംഘത്തിന് കൈമാറിയത്. തമിഴ്നാട് സ്വദേശിയായ രാജശേഖരനാണ് മോഷ്ടാവ്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ മുകേഷ്, വിപിന്‍, രാജഗോപാല്‍, ഷിജു ടി സാം, ദിനേശ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടയ്ക്കുപുറത്ത് എത്തിച്ചത്.

    Read More »
  • Crime

    മൊബൈലില്‍ സിനിമ പകര്‍ത്തുന്ന സംഘം പിടിയില്‍; വലയിലായത് ‘രായന്‍’ പകര്‍ത്തുന്നതിനിടെ

    കൊച്ചി: തിയേറ്ററില്‍നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകര്‍ത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സ്വദേശികള്‍ പിടിയിലായി. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്ന് സിനിമ പകര്‍ത്തുന്നതിനിടെയാണ് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. ‘ഗുരുവായൂരമ്പലനടയില്‍’ ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ വലയിലായത്. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്നാണ് ‘ഗുരുവായൂരമ്പലനടയില്‍’ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ്ചിത്രമായ ‘രായന്‍’ മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ഇവരെ കാക്കനാട് സൈബര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. പ്രതികളില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

    Read More »
  • Crime

    ധന്യ കുഴല്‍പ്പണ ഇടപാട് നടത്തി? ഭര്‍ത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവില്‍

    തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന്‍ (40) ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. കുഴല്‍പ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് തൃശൂരിലെത്തിച്ച ധന്യ മോഹനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കുടുംബം ഒളിവിലാണ്. ഭര്‍ത്താവിനും പിതാവിനും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ധന്യയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും പിതാവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ധന്യ കൈമാറിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടില്‍ 80 ലക്ഷം ഉണ്ടായിരുന്നു. ധന്യയുടെ പേരില്‍ 5 അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. ചില ബന്ധുക്കളുടെ പേരില്‍ ധന്യ സ്വത്ത്…

    Read More »
  • Social Media

    ഒളിച്ചോടിയതല്ലേ, കുടുംബം നശിപ്പിച്ചില്ലേ എന്ന് ചോദിക്കുന്നവരുണ്ട്; കണ്ടാല്‍ ദേഷ്യം തോന്നുന്നയാളെ പ്രണയിച്ച കഥ

    ഓട്ടോഗ്രാഫ് എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി താരമാകുന്നത്. പരമ്പരയ്ക്ക് പിന്നാലെ തന്നെ ശ്രീക്കുട്ടി വിവാഹിതയാവുകയും ചെയ്തു. പരമ്പരയുടെ ക്യാമറാമാനായ മനോജ് കുമാറിനെയാണ് ശ്രീക്കുട്ടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നായിരുന്നു ശ്രീക്കുട്ടി മനോജിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ശ്രീക്കുട്ടി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ആദ്യമായി കാണുന്ന വര്‍ഷമോ തിയ്യതിയോ ഓര്‍മ്മയില്ല. ഒരു സീരിയലിന്റെ പൈലറ്റ് ഷൂട്ടിന് പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സീരിയല്‍ എവിടേയും വന്നില്ല. അവിടെ വച്ചാണ് ആദ്യമായി ഏട്ടനെ കാണുന്നത്. നേരത്തെ കണ്ട ക്യാമറാമാന്മാരൊക്കെ നല്ല ജോളിയാണ്. നന്നായി സംസാരിക്കുന്ന ആളുകളായിരുന്നു. പക്ഷെ ഈ ക്യാമറാമാനെ കണ്ടപ്പോഴേ ഒരു വശപ്പിശക്. നോക്കുന്നില്ല, ചിരിക്കുന്നില്ല, ഗുഡ് മോണിംഗ് ഇല്ല. ആള് ശരിയല്ല. അതോടെ ആ ഏരിയയിലേക്കേ നോക്കാതായി. എന്നോട് മാത്രമല്ല, എല്ലാവരോടും അങ്ങനെ തന്നെയായിരുന്നു. ഇന്‍ട്രോവെര്‍ട്ട് ആയ ആളാണ്. ഇന്നും അങ്ങനെ തന്നെയാണ്. എന്ത് ചോദിച്ചാലും…

    Read More »
  • Crime

    പ്രയണബന്ധം തകര്‍ത്തതിന്റെ കാരണക്കാരിയെന്ന് വിശ്വാസം; കൃതിയെ കൊന്നത് മുറിയില്‍നിന്ന് വലിച്ചിറക്കി കഴുത്തറുത്ത്

    ബംഗളൂരു: കോറമംഗലയിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മധ്യപ്രദേശ് സ്വദേശി അഭിഷേകിനെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ബംഗളൂരു പൊലീസ് പിടികൂടിയത്. ജൂലൈ 23ന് രാത്രിയായിരുന്നു യുവാവ് ബിഹാര്‍ സ്വദേശിനിയായ കൃതി കുമാരി (24) യെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഹോസ്റ്റലിലെ കെയര്‍ ടേക്കര്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്. മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. രക്തം വാര്‍ന്ന് നിലത്തു വീണ കൃതിയുടെ നിലവിളി കേട്ടാണ് മറ്റു മുറികളിലുണ്ടായിരുന്നവര്‍ സംഭവമറിയുന്നത്. ഇവര്‍ ഉടനെ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കുറച്ച്…

    Read More »
  • Health

    നെഞ്ചിലെ അസ്വസ്ഥതയും ക്ഷീണവും ഹൃദയാഘാത ലക്ഷണങ്ങളാകാം… അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

    പ്രായമായവര്‍ മുതല്‍ ചെറുപ്പകാര്‍ക്കിടയില്‍ വരെ വലിയ രീതിയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. ചെറു പ്രായത്തില്‍ തന്നെ ഹൃദയാഘാതം മൂലം പലരും മരിക്കുന്നത് ഏറെ ഞെട്ടിപ്പിക്കുന്നുണ്ട്. ഹൃദയാഘാതത്തെ പേടിക്കുന്നത് പലപ്പോഴും മരണത്തിനിടയാക്കുന്നത്. ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കാത്തതും ഒരു പരിധി വരെ ജീവിന്‍ അപകടത്തിലാക്കാറുണ്ട്. ഇതില്‍ പലതും കൃത്യമായി തിരിച്ചറിയാത്തതും അടിയന്തര സഹായം നല്‍കാത്തതും മൂലമുണ്ടാകുന്ന മരണങ്ങളാണ്. ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കിയാല്‍ ജീവന്‍ അപകടത്തിലാകാതെ സംരക്ഷിക്കാം. നെഞ്ചിലെ അസ്വസ്ഥത ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ചിലെ വേദനയും അസ്വസ്ഥതയുമൊക്കെ. നെഞ്ചിന്റെ നടുഭാ?ഗത്തോ അല്ലെങ്കില്‍ ഇടത് വശത്തോ വേദന അനുഭവപ്പെടുകയാണെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. നെഞ്ചിലൊരു ആന കയറിയിരിക്കുന്ന പോലെയുള്ള ഭാരം അനുഭവപ്പെടാം. അതും അല്ലെങ്കില്‍ നെഞ്ചിന് ചുറ്റും എന്തെങ്കിലും ഉപയോഗിച്ച് വരിഞ്ഞ് മുറുകിയത് പോലെ തോന്നാം. ഹൃദയത്തിലെ പേശികള്‍ക്ക് കൃത്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതാണ് ഇതിന് കാരണം. ഇത് കുറച്ച് സമയം നീണ്ടു നില്‍ക്കുകയോ അല്ലെങ്കില്‍ ഇടവേളകളില്‍ വരുകയോ ചെയ്താല്‍ ശ്രദ്ധിക്കുക. ശ്വാസം എടുക്കാന്‍…

    Read More »
Back to top button
error: