CrimeNEWS

യുവാവിനെ ആക്രമിച്ച് കാറില്‍ കെട്ടിയിട്ട് മൊബൈലുകള്‍ തട്ടിയെടുത്തു; അന്വേഷണം ഒപ്പം താമസിച്ചിരുന്ന യുവതിയിലേക്ക്

ഇടുക്കി: ടാക്‌സി ഡ്രൈവറായ യുവാവിനെ കാറില്‍ കെട്ടിയിട്ട് ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വണ്ടി കൈകാണിച്ച് നിര്‍ത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം. ക്വട്ടേഷന്‍ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത നാള്‍ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ചിത്തണ്ണി ഉപ്പാര്‍ മേപ്പുതുശേരി എം.എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് അടിമാലിയിലാണ് ആക്രമണമുണ്ടായത്. സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിര്‍ത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാള്‍ വന്ന് സുമേഷിന്റെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയും കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായി കാറില്‍ക്കിടന്ന സുമേഷിനെ പുലര്‍ച്ചെ 3 മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകള്‍ സ്റ്റിയറിങിലും കഴുത്ത് ഹെഡ്‌റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റ നിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി അടുത്തിടെയാണ് സുമേഷ് പിരിഞ്ഞത്. യുവതിയുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. സുമേഷിനെതിരെ യുവതി കാക്കനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത് സംഭവത്തില്‍. ആസൂത്രിത ആക്രമണമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൂടാതെ ഫോണുകള്‍ നഷ്ടപ്പെട്ടതിനാല്‍ യുവതിയുടെ പങ്ക് സംശയിക്കുന്നുണ്ട്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് യുവതി ജോലി ചെയ്യുന്നത്.

Back to top button
error: