CrimeNEWS

പണയപ്പണ്ടങ്ങളിലെ കണ്ണികളും മുത്തുകളും മുറിച്ചെടുക്കും; ബാങ്കിലെ ഡോള്‍ഡ് അപ്രൈസര്‍ പിടിയില്‍

ആലപ്പുഴ: പണയം വെയ്ക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍ പിടിയില്‍. മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കവര്‍ന്നതായാണ് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴത്തെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്.

മാലയുടെ കണ്ണികള്‍, കൊളുത്തുകള്‍, കമ്മലിന്റെ സ്വര്‍ണമുത്തുകള്‍ തുടങ്ങിയവയാണ് കവര്‍ന്നിരുന്നത്. സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തില്‍ നിരവധി പേര്‍ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോ?ദ്യം ചെയ്യുകയായിരുന്നു.

Signature-ad

ണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Back to top button
error: