Month: June 2024

  • Movie

    പുലിമുരുകന് 15 കോടിയെങ്കിലും കിട്ടുമോ എന്ന് ഭയന്നിരുന്നു! റിലീസിന്റെ തലേദിവസത്തെ പറ്റി സംവിധായകന്‍ വൈശാഖ്

    മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മറ്റൊരു ഗംഭീര സിനിമ എന്ന നേട്ടം ടര്‍ബോ സ്വന്തമാക്കി കഴിഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളം സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായി മാറിയ ചിത്രം ഒരുക്കിയതും വൈശാഖ് ആയിരുന്നു. 2016 മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റി എഴുതിയ വൈശാഖിന്റെ ഹിറ്റ് മൂവി. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലെ ആദ്യ 100 കോടി ചിത്രം എന്ന സുവര്‍ണ്ണ നേട്ടത്തില്‍ എത്തി. എന്നാല്‍ പുലിമുരുകന്റെ റിലീസിന് താന്‍ ഏറെ ടെന്‍ഷനില്‍ ആയിരുന്നു എന്നാണ് വൈശാഖിപ്പോള്‍ പറയുന്നത്. ടര്‍ബോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ‘പുലിമുരുകന്‍ റിലീസ് ചെയ്യുന്നതിന് തലേദിവസം വരെ എനിക്ക് ടെന്‍ഷന്‍…

    Read More »
  • Kerala

    പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്: മലപ്പുറത്ത് പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല

    മലപ്പുറം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല. 82,425 കുട്ടികള്‍ അപേക്ഷിച്ചതില്‍ 36,385 വിദ്യാര്‍ഥികള്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. സര്‍ക്കാര്‍ , എയ്ഡഡ് സ്‌കൂളുകളിലായി 49,664 മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അപേക്ഷ നല്‍കിയത് 82,425 പേര്‍. ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 36,385 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിച്ചത്. സീറ്റുകള്‍ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ 32,761 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ പഠിക്കാന്‍ കഴിയില്ല. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് സീറ്റുകള്‍ കൂട്ടിയാലും ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചില്ലെങ്കില്‍ പണം നല്‍കി ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.  

    Read More »
  • Kerala

    ആള്‍താമസമില്ലാത്ത വീടിന്റെ സെപ്റ്റിക് ടാങ്കില്‍ പടുകൂറ്റന്‍ മലമ്പാമ്പ്

    തൃശൂര്‍: ആള്‍താമസമില്ലാത്ത വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ പടുകൂറ്റന്‍ മലമ്പാമ്പ്. പാമ്പിനെ പിടികൂടി വനംവകുപ്പ് കാട്ടില്‍ തുറന്നു വിട്ടു. കഴിഞ്ഞദിവസം തൃശൂരിലെ തോളൂരിലാണ് സംഭവം. ആള്‍ താമസമില്ലാതെ കിടന്നിരുന്ന വീട് പൊളിക്കുന്നതിനിടെയാണ് സെപ്റ്റിക് ടാങ്കില്‍ മലമ്പാമ്പിനെ കണ്ടത്. എട്ടടി നീളവും പത്തുകിലോ തൂക്കവുമുള്ള പാമ്പിനെയാണ് സ്നേക്ക് റെസ്‌ക്യൂ ടീമിലെ ജോജു മുക്കാട്ടുകര പിടികൂടിയത്. സെപ്റ്റിക് ടാങ്കിലിറങ്ങിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ജോജു പാമ്പിനെ പിടികൂടിയത്. പഴയ വീട് പൊളിച്ച് പുതിയത് പണിയാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാര്‍. വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ പാമ്പിനെ പീച്ചി കാട്ടില്‍ വിട്ടയച്ചു.  

    Read More »
  • LIFE

    സംഗീതലോകത്തെ മഹാരാജ; 81ന്റെ നിറവില്‍ ‘ഇസൈജ്ഞാനി’ ഇളയരാജ!

    സംഗീതലോകത്ത് പകരക്കാരനില്ലാത്ത പേരാണ് ‘ഇസൈജ്ഞാനി’ ഇളയരാജ. ആയിരത്തിലധികം സിനിമകള്‍, അവയിലെ പാട്ടുകള്‍… ഒരു ഇളയരാജ ഗാനം ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ഈണങ്ങളെ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമാക്കിയതിന് ഇളയരാജയുടെ പങ്ക് വളരെ വലുതാണ്. തെന്നിന്ത്യയുടെ സംഗീത ചക്രവര്‍ത്തി ഇളയരാജയ്ക്കിന്ന് 81 ാം പിറന്നാള്‍. 1943 ജൂണ്‍ 2 ന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സില്‍ അര്‍ധസഹോദരനായ പാവലര്‍ വരദരാജന്‍ നയിച്ചിരുന്ന പാവലര്‍ ബ്രദേഴ്‌സില്‍ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവന്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്നു അത്. പ്രമുഖ കവി കണ്ണദാസന്‍ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനു സമര്‍പ്പിച്ചു. 1968ല്‍ ഇളയരാജ പ്രഫസര്‍ ധന്‍രാജിനു കീഴില്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികള്‍ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധന്‍രാജിന്റെ ശിക്ഷണത്തിലാണ്. 1976 ല്‍…

    Read More »
  • India

    പഞ്ചാബില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്ക്

    ചണ്ഡീഗഡ്: പഞ്ചാബില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്ക്. ഞയറാഴ്ച പുലര്‍ച്ചെ സിര്‍ഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ പൈലറ്റുമാരെ ഫത്തേഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുലര്‍ച്ചെ 3.45ഓടെയാണ് അപകടസ്ഥലത്തുനിന്ന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. രണ്ടു പൈലറ്റുമാര്‍ക്ക് പരിക്കേറ്റിരുന്നു. അവരെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല- റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.  

    Read More »
  • Kerala

    മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍; നടപടി ആരംഭിച്ച് സര്‍ക്കാര്‍

    തിരുവനന്തപുരം: മുതലപൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇടപെടല്‍ ആരംഭിച്ച് സര്‍ക്കാര്‍. പൊഴിയുടെ ആഴം കുറവായതാണ് നിരന്തരമായ അപകടങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. ഇതോടെ മണല്‍ നീക്കി പൊഴിയുടെ ആഴം കൂട്ടുന്ന നടപടികള്‍ക്കാണ് തുടക്കമായത്. കനത്ത മഴയെ തുടര്‍ന്ന് മണല്‍ നീക്കം നിര്‍ത്തിവച്ചിരുന്നെങ്കിലും നിലവില്‍ പണികള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് സുഗമമായി വള്ളം ഇറക്കാന്‍ നിലവിലെ പൊഴിയുടെ 3 മീറ്റര്‍ ആഴം അഞ്ചു മീറ്റര്‍ വരെ ആകണമെന്നാണ് സര്‍ക്കാരും അദാനിയും തമ്മിലുള്ള ധാരണ. വിഴിഞ്ഞം പോര്‍ട്ടിലേക്ക് കല്ല് കൊണ്ടുപോകുന്നതിന് വേണ്ടി പൊളിച്ച 150 മീറ്ററോളം വരുന്ന പുലിമുട്ട് പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. നിലവില്‍ ജൂണ്‍ 11ന് വരെയാണ് പുലിമുട്ട് പഴയ രീതിയില്‍ പുനസ്ഥാപിക്കാനുള്ള കാലാവധി. അതിനുള്ളില്‍ പണി അവസാനിച്ചില്ലെങ്കില്‍ കാലാവധി നീട്ടി നല്‍കുമെന്ന് ബാര്‍ബര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.  

    Read More »
  • Kerala

    അതിരപ്പിള്ളിയില്‍ കാട്ടാന കാറിന്റെ ഗ്ലാസ് തകര്‍ത്തു; സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ദമ്പതികള്‍ ഓടിരക്ഷപ്പെട്ടു

    തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് വച്ച് കാറിനും സ്‌കൂട്ടറിനും നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച് കാട്ടാന ഓടിയെത്തി. എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞടുത്തു. ഇവര്‍ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ആനക്കയം പാലത്തിന് സമീപത്തെ വളവില്‍ വച്ച് ആനയുടെ മുന്നില്‍പെട്ടു. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായ കാട്ടാന കാറിനെ നേരെ പാഞ്ഞടുക്കുകയും തുമ്പിക്കൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ആന മുന്നില്‍ നിന്നും അല്പം നീങ്ങിയ തക്കത്തില്‍ ഇവര്‍ കാറെടുത്തു പോവുകയായിരുന്നു. തുടര്‍ന്ന് പുറകില്‍ വരികയായിരുന്ന മറ്റൊരു കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ഓടിയടുത്തു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നിലുണ്ടായിരുന്ന കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരേയും ആന ഓടിയടുത്തു. കാറിനകത്തുണ്ടായിരുന്നവര്‍ ബഹളം…

    Read More »
  • NEWS

    ടി20 ലോകകപ്പിലെ ആദ്യജയം ആതിഥേയര്‍ക്ക്; കാനഡയെ 7 വിക്കറ്റിന് വീഴ്ത്തി യു.എസ്

    ഡാലസ്(ടെക്‌സസ്): ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കാനഡയ്ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ആതിഥേയരായ യുഎസ്എ. ഏഴു വിക്കറ്റിനായിരുന്നു യുഎസ്എയുടെ ജയം. കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുഎസ് മറികടന്നു. ആരോണ്‍ ജോണ്‍സിന്റെ കടന്നാക്രമണമാണ് ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആന്‍ഡ്രിസ് ഗോസ് അര്‍ധ സെഞ്ചുറിയുമായി ജോണ്‍സിന് ഉറച്ച പിന്തുണ നല്‍കി. അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ സ്റ്റീവന്‍ ടെയ്ലറെയും പിന്നാലെ ക്യാപ്റ്റന്‍ മൊണാക് പട്ടേലിനെയും (16) നഷ്ടമായ ശേഷമായിരുന്നു യുഎസിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മൂന്നാം വിക്കറ്റില്‍ ജോണ്‍സ് – ഗോസ് സഖ്യം കൂട്ടിച്ചേര്‍ത്ത 131 റണ്‍സാണ് യുഎസിന്റെ ജയം എളുപ്പമാക്കിയത്. വെറും 40 പന്തുകള്‍ നേരിട്ട ജോണ്‍സ് 10 സിക്സും നാല് ഫോറുമടക്കം 94 റണ്‍സോടെ പുറത്താകാതെ നിന്നു. ആന്‍ഡ്രിസ് ഗോസ് 46 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 65 റണ്‍സെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യന്‍…

    Read More »
  • LIFE

    ഡിവോഴ്സിന് കാരണം ഫോണ്‍ ചോര്‍ത്തല്‍ കേസ്; വീണ്ടും ചര്‍ച്ചയായി സാമാന്തയും നാഗചൈതന്യയും

    തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. 2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നാഗചൈതന്യയും സമാന്തയും പിരിയാനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച് ഇന്നും പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. നാഗചൈതന്യ സാമാന്തയെ ചതിച്ചതാണെന്നും തിരിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം ഏറെ വൈകാതെ തന്നെ നാഗചൈതന്യ, തെന്നിന്ത്യന്‍ നടി ശോഭിത ധൂളിപാലയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. തെലങ്കാനയിലെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തു വന്ന ഫോണ്‍ ടാപ്പിംഗ് കേസ് ആണ് ഇരുവരുടെയും വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. സിനിമാതാരങ്ങളുടേതുള്‍പ്പെടെ നിരവധി താരങ്ങളുടെ ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലങ്കാന സര്‍ക്കാര്‍ ഒഫീഷ്യല്‍ പ്രണീത് റാവുവിനെ അറസ്റ്റിന്…

    Read More »
  • Kerala

    വേനലവധിക്ക് വിട, വീണ്ടും സ്‌കൂളിലേക്ക്; സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും

    തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം കുരുന്നുകള്‍ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് എളമക്കര സ്‌കൂളില്‍ എത്തും 40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനം സ്‌കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ബസ്സുകള്‍, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.  

    Read More »
Back to top button
error: